വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഇൗ ആഴ്ച എങ്ങനെ?
മെഡിക്കൽ അനുബന്ധം ∙ഹോമിയോ, ആയുർവേദം, അഗ്രികൾചർ തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ മൂന്നാംഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്നു 4ന് അകം ഫീസടച്ചു പ്രവേശനം നേടണം. www.cee.kerala.gov.in ബിഎസ്‌സി നഴ്സിങ്/നഴ്സിങ് പിജി ∙പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്ങിന് സ്പോട് അലോട്മെന്റ് ലഭിച്ചവർക്കു കോളജുകളിൽ
മെഡിക്കൽ അനുബന്ധം ∙ഹോമിയോ, ആയുർവേദം, അഗ്രികൾചർ തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ മൂന്നാംഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്നു 4ന് അകം ഫീസടച്ചു പ്രവേശനം നേടണം. www.cee.kerala.gov.in ബിഎസ്‌സി നഴ്സിങ്/നഴ്സിങ് പിജി ∙പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്ങിന് സ്പോട് അലോട്മെന്റ് ലഭിച്ചവർക്കു കോളജുകളിൽ
മെഡിക്കൽ അനുബന്ധം ∙ഹോമിയോ, ആയുർവേദം, അഗ്രികൾചർ തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ മൂന്നാംഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്നു 4ന് അകം ഫീസടച്ചു പ്രവേശനം നേടണം. www.cee.kerala.gov.in ബിഎസ്‌സി നഴ്സിങ്/നഴ്സിങ് പിജി ∙പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്ങിന് സ്പോട് അലോട്മെന്റ് ലഭിച്ചവർക്കു കോളജുകളിൽ
മെഡിക്കൽ അനുബന്ധം
∙ഹോമിയോ, ആയുർവേദം, അഗ്രികൾചർ തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ മൂന്നാംഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്നു 4ന് അകം ഫീസടച്ചു പ്രവേശനം നേടണം. www.cee.kerala.gov.in
ബിഎസ്‌സി നഴ്സിങ്/നഴ്സിങ് പിജി
∙പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്ങിന് സ്പോട് അലോട്മെന്റ് ലഭിച്ചവർക്കു കോളജുകളിൽ ഹാജരാകാനുള്ള അവസാന ദിവസം ഇന്ന്. www.lbscentre.in
∙നഴ്സിങ് പിജി മോപ്അപ് അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്ന് ഉച്ചയ്ക്ക് 12നു മുൻപു കോളജിൽ ചേരണം. www.cee.kerala.gov.in
മെഡിക്കൽ പിജി
∙മെഡിക്കൽ കോളജുകളിലെയും ആർസിസിയിലെയും പിജി മെഡിക്കൽ കോഴ്സ് അപേക്ഷകർക്കു പ്രൊഫൈൽ പരിശോധിച്ച് ഇന്ന് 5 വരെ തിരുത്തലുകൾ വരുത്താം. www.cee.kerala.gov.in
ആയുർവേദ പിജി/ഹോമിയോ പിജി
∙ആയുർവേദ പിജി ഡിഗ്രി/ഡിപ്ലോമ മൂന്നാംഘട്ട അലോട്മെന്റിന് ഇന്ന് 5 വരെ ഓപ്ഷൻ നൽകാം. www.cee.kerala.gov.in
∙ ഹോമിയോ പിജി മൂന്നാംഘട്ട അലോട്മെന്റിന് ഓപ്ഷൻ നൽകാനുള്ള സമയം ഇന്ന് 5 വരെ. www.cee.kerala.gov.in
ഐസിഫോസ്
∙കേരള സർക്കാരിന്റെ ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ (ഐസിഫോസ്) നടത്തുന്ന മെഷീൻ ലേണിങ്, അൽഗരിതമിക് തിങ്കിങ് വിത്ത് പൈത്തൺ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് 29 വരെ അപേക്ഷിക്കാം. www.icfoss.in/events
എംബിബിഎസ്, ബിഡിഎസ്
∙സ്ട്രേ വേക്കൻസി ഫില്ലിങ്ങിനുള്ള അന്തിമ അലോട്മെന്റ് 29നു പ്രസിദ്ധീകരിക്കും. www.cee.kerala.gov.in
എംഫാം
∙കേരളത്തിലെ എംഫാം ഒന്നാംഘട്ട അലോട്മെന്റിനായി 29നു രാവിലെ 11 വരെ ഓപ്ഷൻ നൽകാം. www.cee.kerala.gov.in
എൽഎൽഎം
∙എൽഎൽഎം ഒന്നാംഘട്ട അലോട്മെന്റിന് 29നു 3 വരെ ഓപ്ഷൻ നൽകാം. www.cee.kerala.gov.in.
എംഎഫ്എ
∙തിരുവനന്തപുരത്തെ ഗവ. ഫൈൻ ആർട്സ് കോളജിൽ എംഎഫ്എക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 29. www.dtekerala.gov.in
എൽഎൽബി
∙5 വർഷ എൽഎൽബി, 3 വർഷ എൽഎൽബി രണ്ടാം അലോട്മെന്റിൽ ഉൾപ്പെട്ടവർ 30നു മൂന്നിനകം കോളജിൽ ചേരണം. www.cee.kerala.gov.in
നവോദയ 9,11 ലാറ്ററൽ എൻട്രി
∙നവോദയ വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന ദിവസം 30. www.cbseitms.nic.in/2024/nvsix
വെറ്ററിനറി ഉപരിപഠനം
∙കേരള വെറ്ററിനറി സർവകലാശാലയിൽ എംവിഎസ്‌സി, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കേണ്ട അവസാന ദിവസം 30. www.application.kvasu.ac.in
ഡിജിറ്റൽ മീഡിയ പ്രൊഡക്‌ഷൻ
∙കാലിക്കറ്റ് സർവകലാശാലയിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്‌ഷൻ കോഴ്സിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 30. www.admission.uoc.ac.in
പാരാമെഡിക്കൽ ഡിപ്ലോമ
∙ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി. www.lbscentre.kerala.gov.in
ഭിന്നശേഷി സ്കോളർഷിപ്പുകൾ
∙ 9, 10 ക്ലാസുകളിലെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പ്രീമട്രിക് സ്കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം. https://scholarships.gov.in/all-scholarships
∙ 11–ാം ക്ലാസ് മുതൽ ബിരുദ, പിജി പ്രോഗ്രാമുകൾക്കും ഡിപ്ലോമയ്ക്കും പഠിക്കുന്ന ഭിന്നശേഷിക്കാർക്കു പോസ്റ്റ്മട്രിക് സ്കീമിലേക്ക് 31 വരെ അപേക്ഷിക്കാം. https://scholarships.gov.in/all-scholarships
∙ ഹയർസെക്കൻഡറി/ ആർട്സ് ആൻഡ് സയൻസ് കോളജുകൾ, യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകൾ എന്നിവയിൽ പഠിക്കുന്നവർക്കുള്ള ഭിന്നശേഷി സൗഹൃദ സ്കോളർഷിപ്പിനു 31 വരെ അപേക്ഷിക്കാം. www.dcescholarship.kerala.gov.in
∙ ശ്രേഷ്ഠ സ്ഥാപനങ്ങളിലെ ഡിഗ്രി, പിജി, റിസർച്, ഡിപ്ലോമ പഠനത്തിനു ഭിന്നശേഷിക്കാർക്കു ടോപ് ക്ലാസ് സ്കോളർഷിപ് ലഭിക്കും. 31 വരെ അപേക്ഷിക്കാം. https://scholarships.gov.in/public/schemeGuidelines/DEPDFAQ.pdf
എഐസിടിഇ സ്കോളർഷിപ്പുകൾ
∙അംഗീകൃത ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സാക്ഷം സ്കോളർഷിപ്, ഒന്നാംവർഷ ബിരുദ / ഡിപ്ലോമ പ്രവേശനം നേടിയ പെൺകുട്ടികൾക്കുള്ള പ്രഗതി സ്കോളർഷിപ്, അച്ഛനും അമ്മയും മരിച്ചവർ, അച്ഛനമ്മമാരിൽ ഒരാളെങ്കിലും കോവിഡ് മൂലം മരിച്ചവർ, വീരചരമമടഞ്ഞ സൈനികരുടെയും അർധസൈനികരുടെയും മക്കൾ എന്നിവർക്ക് ഒന്നാം വർഷ ബിരുദ / ഡിപ്ലോമ ഘട്ടത്തിൽ ലഭിക്കുന്ന സ്വനാഥ് സ്കോളർഷിപ് എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന ദിവസം 31. https://scholarships.gov.in
സെൻട്രൽ സെക്ടർ സ്കോളർഷിപ്
∙കോളജ് / സർവകലാശാലാ വിദ്യാർഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന ദിവസം 31. https://scholarships.gov.in/all-scholarships
യുജിസിയുടെ പിജി സ്കോളർഷിപ്
∙ഒന്നാം വർഷ പിജി വിദ്യാർഥികൾക്ക് അടുത്ത 20 മാസത്തേക്ക് 15,000 രൂപ വീതം ലഭിക്കുന്ന യുജിസിയുടെ നാഷനൽ സ്കോളർഷിപ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസിന് അപേക്ഷിക്കേണ്ട അവസാന ദിവസം 31. https://scholarships.gov.in
സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്
∙ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് (പ്രഫഷനൽ കോഴ്സുകൾ ഒഴികെ) സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം www.dcescholarship.kerala.gov.in
യൂസീഡ്, സീഡ്
∙ യുജി, പിജി ഡിസൈൻ പ്രോഗ്രാമുകളിൽ പ്രവേശനത്തിനു യോഗ്യത നിർണയിക്കുന്ന ‘യൂസീഡ്’ ‘സീഡ്’ പരീക്ഷകൾക്കു 31 വരെ അപേക്ഷിക്കാം. www.uceed.iitb.ac.in/2025. www.ceed.iitb.ac.in/2025
എംപ്ലോയബിലിറ്റി പ്രോഗ്രാം
∙ഒബിസി വിദ്യാർഥികൾക്കു പ്രവേശനപരീക്ഷകൾക്കും മത്സര പരീക്ഷകൾക്കും പരിശീലനത്തിനുള്ള എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിലേക്ക് 31 വരെ അപേക്ഷിക്കാം. www.egrantz.kerala.gov.in
ജർമനിയിൽ നഴ്സിങ് പഠനം
∙പ്ലസ്ടുവിനു ശേഷം ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠനത്തിനും ജോലിക്കും അവസരമൊരുക്കുന്ന നോർക്ക ട്രിപ്പിൾ വിൻ ട്രെയ്നി പ്രോഗ്രാമിലേക്കു 31 വരെ അപേക്ഷിക്കാം www.nifl.norkaroots.org.
ഇഗ്‌നോ അപേക്ഷ
∙ ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂലൈ 2024 സെഷൻ (സർട്ടിഫിക്കറ്റ്, സെമസ്റ്റർ പ്രോഗ്രാമുകൾ ഒഴികെ) പ്രവേശനം 31 വരെ നീട്ടി.
www.ignouadmission.samarth.edu.in
എംജിയിൽ പ്രൈവറ്റ് ബിരുദം, പിജി
∙ എംജി സർവകലാശാലയുടെ പ്രൈവറ്റ് റജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ സൂപ്പർഫൈനോടുകൂടി 31 വരെ സ്വീകരിക്കും. www.private,mgu.ac,in
മാരിടൈം ഗവേഷണം
∙ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി, എംഎസ് റിസർച് പ്രോഗ്രാമുകളിലേക്ക് നവംബർ 2 വരെ അപേക്ഷിക്കാം. www.imu.ac.in
ബിഫാം സ്പോട് അഡ്മിഷൻ
∙തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ ഒഴിവുള്ള 3 ബിഫാം സീറ്റിലേക്ക് 4നു 11നു സ്പോട് അഡ്മിഷൻ നടക്കും. www.dme.kerala.gov.in