Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

21 കോടിയോളം വരുന്ന സ്വത്തുവകകൾ വളർത്തു പൂച്ചകളുടെ പേരിൽ എഴുതിവച്ച ഉടമ

Cat

ന്യൂയോർക്കിലാണ് 88 വയസുള്ള എലൻ ഫ്രേ വൗട്ടേഴ്സ് എന്ന വനിത തന്റെ പേരിലുള്ള മുഴുവൻ സ്വത്തുവകകളും പൂച്ചകളുടെ പേരിലെഴുതി വച്ച് മരണത്തിനു കീഴടങ്ങിയത്.തന്റെ മരണ ശേഷവും പ്രിയപ്പെട്ട വളർത്തു പൂച്ചകളായ ട്രോയിക്കും ടൈഗറിനും ഒരു കുറവും ഉണ്ടാതിരിക്കാനാണ് സ്വത്തുവകകൾ ഇവയുടെ പേരിലെഴുതിവയ്ക്കാൻ കാരണം. 19 കോടിയോളം മതിപ്പുവില വരുന്ന എസ്റ്റേറ്റും 2 കോടിയോളം വരുന്ന തുകയുമാണ് പൂച്ചകളുടെ പേരിൽ ട്രസ്റ്റിൽ നിക്ഷേപിച്ചിരിക്കുന്നത്.

കുറച്ചു കാലമായി രോഗബാധിതയായി കിടപ്പിലായിരുന്നു എലൻ മുത്തശ്ശി. രോഗാവസ്ഥയിൽ ശുശ്രൂഷിച്ചിരുന്ന രണ്ടു പേരാണ് ഇപ്പോൾ പൂച്ചകളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. എലൻ മുത്തശ്ശി മരിക്കുന്നതിനു മുൻപ് തന്നെ തന്റെ പ്രിയപ്പെട്ട പൂച്ചകളെ നന്നായി സംരക്ഷിക്കണമെന്ന് കർശന നിർദേശം നൽകിയിരുന്നു. പൂച്ചകൾക്ക് ഒരു കുറവും വരുത്തരുത്. അവരെ ഒരിക്കലും കൂട്ടിലടയ്ക്കരുത്. അവർക്കാവശ്യമായ സ്നേഹവും പരിചരണവും നൽകണം. ഇതൊക്കെയായിരുന്നു മുത്തശ്ശിയുടെ നിർദേശങ്ങൾ

പൂച്ചകളുടെ ഭക്ഷണം, സൗന്ദര്യ–ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായും ഫണ്ട് നീക്കിവച്ചിട്ടുണ്ട്. ഈ പൂച്ചകൾ എലന് സ്വന്തം മക്കളെപ്പോലെയായിരുന്നുവെന്ന് പരിചാരകരിലൊരാളായ ഡാലിയ ഗ്രിസിൽ പറയുന്നു. ഡാലിയയാണ് ടൈഗറിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ടൈഗർ ഒരു മിടുക്കൻ പൂച്ചയാണെന്നാണ് ഡാലിയയുടെ അഭിപ്രായം.

എലൻ ഫ്രേ വൗട്ടേഴ്സ് മുത്തശ്ശിയുടെ വക്കീൽ ആദ്യം പൂച്ചക്കളുടെ പേരിൽ സ്വത്തെഴുതിവയ്ക്കാനുള്ള തീരുമാനത്തെ എതിർത്തിരുന്നു.  എന്നാൽ അവർ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നതായി കുടുംബ വക്കീലായ ഇർവിൻ ഫിൻഗറിറ്റ് പറഞ്ഞു. താൻ മക്കളെപോലെ സ്നേഹിച്ചു വളർത്തുന്ന പൂച്ചകൾക്ക് തന്റെ മരണ ശേഷവും ഒരു കുറവും ഉണ്ടാകരുതെന്ന ആഗ്രഹമായിരുന്നു ഈ തീരുമാനത്തിനു പിന്നിൽ. പൂച്ചകളുടെ  കാലശേഷം ബാക്കി വരുന്ന സ്വത്തുക്കളിൽ 3 മില്യൺ ഡോളറിന്റെ എസ്റ്റേറ്റ് പൂച്ചകളെ നോക്കുന്ന 2പരിചാരകർക്കായും ഇവയുടെ പേരിൽ ട്രസ്റ്റിൽ ബാക്കിവരുന്ന തുക സഹോദരിക്കും വക്കീലിനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാമെന്നാണ് വിൽപത്രത്തിൽ എഴുതിയിട്ടുള്ളത്. 

related stories