ലോകത്തെ മികച്ച ഗണിത ശാസ്ത്രജ്ഞരും രസതന്ത്രജ്ഞരും; അന്ന് പാലായിലെ മുരിങ്ങയിൽ കണ്ടത്
അന്ന് പാലായിലെ ഒരു സ്കൂൾ സന്ദർശിക്കാൻ പോയതായിരുന്നു. സ്കൂൾ മുറ്റം നിറയെ കായ്ച്ചു നിൽക്കുന്ന മുരിങ്ങ കണ്ടപ്പോൾ ഒരു കൗതുകം. ഒരു കമ്പ് തരാമോ? വീട്ടിൽ കൊണ്ടു നടാനാണ്. സന്തോഷത്തോടെ കമ്പ് മുറിച്ചു തന്ന അധ്യാപകൻ താഴേക്ക് ഒന്നു ശ്രദ്ധിക്കാൻ കൂടി പറഞ്ഞു ഒരു മൂളൽ പോലെ എന്തോ കേൾക്കാം. എന്താണ് എന്നു ചോദിച്ചപ്പോൾ മുരങ്ങിയ്ക്ക നിറച്ചു കായ്ക്കുന്നതിനു പിന്നിലെ രഹസ്യം ഈ മൂളലാണെന്നു വിശദീകരിച്ചു.
അന്ന് പാലായിലെ ഒരു സ്കൂൾ സന്ദർശിക്കാൻ പോയതായിരുന്നു. സ്കൂൾ മുറ്റം നിറയെ കായ്ച്ചു നിൽക്കുന്ന മുരിങ്ങ കണ്ടപ്പോൾ ഒരു കൗതുകം. ഒരു കമ്പ് തരാമോ? വീട്ടിൽ കൊണ്ടു നടാനാണ്. സന്തോഷത്തോടെ കമ്പ് മുറിച്ചു തന്ന അധ്യാപകൻ താഴേക്ക് ഒന്നു ശ്രദ്ധിക്കാൻ കൂടി പറഞ്ഞു ഒരു മൂളൽ പോലെ എന്തോ കേൾക്കാം. എന്താണ് എന്നു ചോദിച്ചപ്പോൾ മുരങ്ങിയ്ക്ക നിറച്ചു കായ്ക്കുന്നതിനു പിന്നിലെ രഹസ്യം ഈ മൂളലാണെന്നു വിശദീകരിച്ചു.
അന്ന് പാലായിലെ ഒരു സ്കൂൾ സന്ദർശിക്കാൻ പോയതായിരുന്നു. സ്കൂൾ മുറ്റം നിറയെ കായ്ച്ചു നിൽക്കുന്ന മുരിങ്ങ കണ്ടപ്പോൾ ഒരു കൗതുകം. ഒരു കമ്പ് തരാമോ? വീട്ടിൽ കൊണ്ടു നടാനാണ്. സന്തോഷത്തോടെ കമ്പ് മുറിച്ചു തന്ന അധ്യാപകൻ താഴേക്ക് ഒന്നു ശ്രദ്ധിക്കാൻ കൂടി പറഞ്ഞു ഒരു മൂളൽ പോലെ എന്തോ കേൾക്കാം. എന്താണ് എന്നു ചോദിച്ചപ്പോൾ മുരങ്ങിയ്ക്ക നിറച്ചു കായ്ക്കുന്നതിനു പിന്നിലെ രഹസ്യം ഈ മൂളലാണെന്നു വിശദീകരിച്ചു.
അന്ന് പാലായിലെ ഒരു സ്കൂൾ സന്ദർശിക്കാൻ പോയതായിരുന്നു. സ്കൂൾ മുറ്റം നിറയെ കായ്ച്ചു നിൽക്കുന്ന മുരിങ്ങ കണ്ടപ്പോൾ ഒരു കൗതുകം. ഒരു കമ്പ് തരാമോ? വീട്ടിൽ കൊണ്ടു നടാനാണ്. സന്തോഷത്തോടെ കമ്പ് മുറിച്ചു തന്ന അധ്യാപകൻ താഴേക്ക് ഒന്നു ശ്രദ്ധിക്കാൻ കൂടി പറഞ്ഞു ഒരു മൂളൽ പോലെ എന്തോ കേൾക്കാം. എന്താണ് എന്നു ചോദിച്ചപ്പോൾ മുരങ്ങിയ്ക്ക നിറച്ചു കായ്ക്കുന്നതിനു പിന്നിലെ രഹസ്യം ഈ മൂളലാണെന്നു വിശദീകരിച്ചു. ആ സ്കൂളിന്റെ പല ഭാഗങ്ങളിലായി വച്ചിരിക്കുന്ന തേനീച്ചപ്പെട്ടികൾ അപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. മുരിങ്ങ പൂക്കുമ്പോൾ തേനീച്ചകൾ അതിൽ വന്നിരിക്കും. തേനീച്ച വന്നിരിക്കുന്ന മുഴുവൻ പൂവും കായായി മാറുന്നു. മുരിങ്ങയുടെ കമ്പ് നട്ടു വളർന്നെങ്കിലും കാര്യമായി കായ് പിടിച്ചില്ല. കാരണം നഗരമധ്യത്തിലെ കോൺക്രീറ്റ് കാട്ടിൽ ഒരു തേനീച്ചയ്ക്കു വളരാനുള്ള പച്ചപ്പ് തീരെ ഇല്ലായിരുന്നു.
തേൻ തരുന്നു എന്നതു മാത്രമല്ല തേനീച്ചകൾ പകരുന്ന മാധുര്യം. ലോകത്തെ ഭക്ഷ്യോത്പാദന ശൃംഖലയെ നിലനിർത്തുന്ന പരാഗണം സസ്യങ്ങളിൽ നടക്കണമെങ്കിൽ തേനീച്ച വേണം. ലോകത്തെ ഭക്ഷ്യവസ്തുക്കളുടെ 70 ശതമാനവും തേനീച്ചകളുടെ സഹായത്തോടെയാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നതെന്ന് യുഎൻ പരിസ്ഥിതി സംഘടന പറയുന്നു. ഏതു മരത്തിൽ നിന്ന് തേൻ എടുക്കുന്നുവോ അതനുസരിച്ച് തേനിന്റെ നിറവും മണവും രുചിയും മാറുമെന്നാണ് അനുഭവം. മനുഷ്യനു ദൈവം നൽകിയ ഏറ്റവും വലിയ സമ്മാനമാണ് തേനും തേനീച്ചയും.
തേനീച്ചകൾ അപ്രത്യക്ഷമായാൽ മനുഷ്യനു പിന്നെ നാലു വർഷത്തിൽ കൂടുതൽ ഭൂമുഖത്തു ജീവിക്കാൻ കഴിയില്ല. ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളിൽ പരിസ്ഥിതിയെ കരുതി തേനീച്ചകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ന് (മേയ് 20) ലോക തേനീച്ച ദിനത്തിൽ തേനൂറുന്ന ചില ഓർമകൾക്കൊപ്പം പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള ചില കുത്തിക്കൊള്ളുന്ന ചിന്തകളും പങ്കുവയ്ക്കാം. തേനീച്ചകളും യുവജനങ്ങളും എന്നതാണ് ഈ വർഷത്തെ ലോക തേനീച്ച ദിനത്തിന്റെ ചിന്താ വിഷയം. ഭാവിയുടെ കാവൽക്കാർ എന്ന നിലയിൽ തേനീച്ചകളുടെ ആവാസ വ്യവസ്ഥ നിലനിർത്താനും തേനീച്ച വളർത്തലിലെ തൊഴിൽ–വരുമാന മാർഗമായി മാറ്റാനും യുവജനങ്ങൾ മുന്നോട്ടു വരണമെന്ന് ലോക ഭക്ഷ്യ കാർഷിക സംഘടന ആഹ്വാനം ചെയ്തു.
തേനീച്ചകൾ മികച്ച ഗണിത ശാസ്ത്രജ്ഞരും രസതന്ത്രജ്ഞരും
ലോകത്ത് ഏകദേശം 20000 തരത്തിലുള്ള തേനീച്ചകളുണ്ടെന്നാണ് കണക്ക്. ആശയവിനിമയത്തിന്റെ കാര്യത്തിലും കൂട് ഉണ്ടാക്കുന്നതിലെ ഗണിതശാസ്ത്ര കൃത്യതയിലും മനുഷ്യബുദ്ധിയെപ്പോലും അത്ഭുതപ്പെടുത്തുന്ന ജീവിയാണ് തേനീച്ച. തേൻ ഇരിക്കുന്ന സ്ഥലം സഹ ഈച്ചകൾക്കു കാണിച്ചുകൊടുക്കാൻ പല രീതികളിൽ ഇവ നൃത്തം ചെയ്യുന്ന കാര്യം ശാസ്ത്ര ലോകം കൗതുകത്തോടെയാണ് നിരീക്ഷിച്ചത്. ലോകത്തെ ഏറ്റവും മികച്ച രസതന്ത്രജ്ഞർ എന്നും ഇവയെ വിശേഷിപ്പിക്കാറുണ്ട്. തേനീച്ചകൾ ഉറങ്ങാറുണ്ട്. നമ്മുടെ മുഖം തിരിച്ചറിയും. ബോംബ് കണ്ടുപിടിക്കാൻ വരെ ഇവയുടെ സേവനം ഉപയോഗിക്കും തുടങ്ങി ഒട്ടേറെയാണ് തേനീച്ചകളെപ്പറ്റിയുള്ള കൗതുക വിവരങ്ങൾ. ഇവയുടെ കൂടുകൾ കോളനികൾ എന്നാണ് അറിയപ്പെടുന്നത്. ഇവയുടെ തകർച്ച മൂലം ലോകത്ത് തേനീച്ചകൾക്ക് നാശം സംഭവിക്കുന്നതായി പഠനങ്ങൾ പറയുന്നു. പരിസ്ഥിതിയുടെ പാലനമാണ് തേനീച്ചകളുടെ നിലനിൽപ്പിന് ആധാരം. ഒപ്പം തേൻ ചെടികളും സസ്യങ്ങളും വൃക്ഷങ്ങളും നട്ടുവളർത്താനും ശ്രമം ഉണ്ടാകണം. സുസ്ഥിര പാരിസ്ഥിതിക വികസനത്തിന് ആരോഗ്യകരമായ തേനീച്ച സമൂഹങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കുക തന്നെ വേണം. തവളകളെപ്പോലെ തന്നെ തേനീച്ചകളും പരിസ്ഥിതിക്കുണ്ടാകുന്ന ദോഷകരമായ മാറ്റങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകുന്ന ജീവികളാണ്. അവയുടെ എണ്ണം കുറയുന്നു എന്നു കണ്ടാൽ നമ്മുടെ നിലനിൽപ്പും അപകടത്തിലേക്ക് എന്ന് തിരിച്ചറിയാനുള്ള പാരിസ്ഥിതിക ബോധ്യവും സാക്ഷരതയുമാണ് ഇന്നാവശ്യം.
കേരളത്തിലെ തേൻ ഉൽപ്പാദനം: എത്ര ടണ്ണെന്ന് കൃത്യം കണക്കില്ല
ഇന്ത്യയിൽ ആറു തരത്തിലുള്ള തേനീച്ചകളാണ് പ്രധാനമായും ഉള്ളത്. ലോകത്തിലെ ഏഴാമത്തെ വലിയ തേൻ ഉൽപ്പാദക രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ തന്നെ കേരളവും തമിഴ്നാടുമാണ് മികച്ച ഉൽപ്പാദനം നടത്തുന്ന സംസ്ഥാനങ്ങൾ. കേരളത്തിലെ വാർഷിക തേനുൽപ്പാദനം ശരാശരി 8000 ടണ്ണാണെന്നാണ് ഏകദേശ കണക്ക്. 1500 ടൺ വരെയാണ് ഹോർട്ടികോർപ്പുപോലെയുള്ള ഏജൻസികളുമായി ബന്ധപ്പെട്ട ശേഖരിക്കുന്ന തേനിന്റെ അളവ്. ഹോർട്ടികോർപ്പിൽ മാത്രം റജിസ്റ്റർ ചെയ്ത കേരളത്തിലേ തേനീച്ച കർഷകർ 2300– ഓളം വരും.
ഖാദി ബോർഡ്, കൃഷി വിജ്ഞാന കേന്ദ്രം, റബർ ബോർഡ്, കാർഷിക സർവകലാശാല തുടങ്ങിയ പല ഏജൻസികളും തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കയും കർഷക കൂട്ടായ്മകൾക്കു നേതൃത്വം നൽകുകയും ചെയ്യുന്നു. ആകെ എത്ര കർഷകർ ഉണ്ടെന്നോ ആകെ എത്രകിലോ തേൻ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നോ എന്നതു സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല. ഏകദേശം 185–200 രൂപയ്ക്കാണ് സർക്കാർ ഏജൻസികൾ കർഷകരിൽ നിന്നു തേൻ ശേഖരിക്കുന്നത്. എന്നാൽ വിപണിയിൽ ലീറ്ററിനു 400 രൂപ വരെയാണ് വില. ബ്രാൻഡ് ചെയ്ത് കുപ്പികളിൽ വരുന്ന വൻതേനിന് ലീറ്ററിന് 800 രൂപ വരെ നൽകണം. ഉൽപ്പാദിപ്പിക്കുന്ന തേൻ അത്രയും ഏറ്റെടുക്കാൻ സർക്കാർ സംവിധാനം ഒരുക്കണമെന്നതാണ് കർഷകരുടെ ആവശ്യം. ആയുർവേദം ഉൾപ്പെടെ ഔഷധ വ്യവസായത്തിനു തേൻ പ്രധാന അസംസ്കൃത വസ്തുവാണ്.
റബർ ഇല കൊഴിച്ച തളിർത്തു പൂക്കളുണ്ടാവുന്ന ഫെബ്രുവരി– മാർച്ച് മാസങ്ങളിലാണ് സംസ്ഥാനത്ത് തേൻ ഉൽപ്പാദനം ഏറ്റവും ഉയർന്നു നിൽക്കുന്നത്. ജനുവരി മുതൽ മേയ് വരെയാണ് കേരളത്തിലെ തേനിന്റെ വിളവെടുപ്പു കാലം. എന്നാൽ കാലം തെറ്റിയുള്ള മഴയും കാലാവസ്ഥാ മാറ്റവും ചൂടേറ്റവുമെല്ലാം തേനീച്ചകളുടെ ആരോഗ്യത്തെയും ഉൽപ്പാദനത്തെയും ബാധിക്കുന്നു. തേനീച്ചകളെ ബാധിക്കുന്ന വൈറസ്– ബാക്ടീരിയ രോഗബാധകൾ ഇതിനു പുറമെ. പക്ഷിപ്പനിക്ക് എന്നതുപോലെ തേനീച്ച രോഗങ്ങളെപ്പറ്റി പഠിക്കാനോ മുന്നറിയിപ്പു നൽകാനോ സംസ്ഥാനത്ത് കാര്യമായ സംവിധാനമില്ലാത്തതും പോരായ്മയായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
യന്ത്രവൽക്കൃത സംവിധാനത്തിലൂടെ, കൈ കൊണ്ട് തൊടാതെ, വേണം തേൻ ശുദ്ധീകരിച്ച് എടുക്കേണ്ടതെന്നാണ് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) യുടെ നിഷ്കർഷ. തേനിലെ ഈർപ്പത്തിന്റെ അംശം 20 ശതമാനത്തിൽ കൂടരുത്. സംസ്ഥാനത്ത് റബർ കൃഷി ചെയ്യുന്ന അഞ്ചര ലക്ഷത്തോളം ഏക്കർ സ്ഥലത്ത് റബറിന് ഒപ്പം തേനീച്ചകളെ കൂടി വളർത്തിയാൽ തേൻ ഉൽപ്പാദനം പത്തിരട്ടിയായി വർധിപ്പിക്കാൻ കഴിയുമെന്ന് ഈ രംഗത്തെ പ്രമുഖ കർഷകർ പറയുന്നു. ഇതിനായി ഹണി ബോർഡോ, ഹണി മിഷനോ സംസ്ഥാനത്ത് ആരംഭിക്കണം. തേനിന്റെ ശുദ്ധത പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന ലാബുകളും സംസ്ഥാനത്ത് ആവശ്യമാണ്. കേരളത്തിന്റെ തനത് ഉൽപ്പന്നമെന്ന നിലയിൽ കേരള ഹണി ലോകമെങ്ങും ബ്രാൻഡ് ചെയ്തു പ്രചരിപ്പിക്കാൻ കഴിയും.
ഹൈറേഞ്ചിലും മറ്റും തേൻ ഉൽപ്പാദനം കാണാൻ വിദേശികളെത്തുന്നതു വിനോദസഞ്ചാര സാധ്യതയും വർധിപ്പിക്കും. പാലക്കാട്ടെ തച്ചമ്പാറയും മറ്റും വൻ തേനിനൊപ്പം ചെറുതേനിന്റെ ഉൽപ്പാദനത്തിനും പേരുകേട്ട പഞ്ചായത്താണ്. കൊല്ലത്തെ അഞ്ചൽ ബ്ലോക്കിൽ 2 വർഷം മുമ്പ് 1000 ലീറ്റർ ശേഷിയുള്ള സംസ്കരണ യന്ത്രം സ്ഥാപിച്ചു. ഈ മാതൃകകളിൽ കേരളമെങ്ങും ഉൽപ്പാദനം വർധിപ്പിക്കാവുന്നതാണ്. ദേശീയ തേനീച്ച ബോർഡിന്റെ സഹായത്തോടെ കർണാടകത്തിലെ പുത്തൂരിൽ ആരംഭിച്ച തേൻ സംസ്കരണ കമ്പനിയും ഈ രംഗത്തെ മാതൃകയാണ്.
മായം കലർന്ന തേനും വ്യാപകം
ഫ്രക്ടോസ് ഉപയോഗിച്ച തേനിൽ മായം ചേർക്കുന്നരീതി ഇന്നു പലയിടത്തും പ്രചരിക്കുന്നു. നമ്മുടെ നാട്ടിൽ ശർക്കര ചേർത്ത് തേനാണെന്നു പറഞ്ഞ് വിൽക്കുന്നതുപോലെയുള്ളപല തെറ്റായ നടപടികളും ലോകത്തെ ഈ അമൂല്യ ഭക്ഷ്യവസ്തുവിന്റെ സൽപ്പേരിനു കളങ്കം ചാർത്തുന്നു. മായം ചേർത്ത പല ബ്രാൻഡഡ് തേനിനെപ്പറ്റിയും ഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് എന്ന സംഘന ഗവേഷണം നടത്തി ഫലം പ്രസിദ്ധീകരിച്ചത് രാജ്യം ഞെട്ടലോടെയാണു കേട്ടത്.
കാട്ടാനകളെയും ഒറ്റയാന്മാരെയും അകറ്റി നിർത്താനും തേനീച്ചകളെ ഉപയോഗിക്കുന്ന ആദിവാസി സമൂഹങ്ങളുണ്ട്. തേനീച്ചയുടെ മൂളൽ ആനയ്ക്കു പേടിയാണ്.
ഒരു മിനുട്ടിൽ 11,400 തവണ ചിറകടിക്കുന്നതുകൊണ്ടാണ് ഈ ശബ്ദമെന്നു ഗവേഷകർ പറയുന്നു. മനുഷ്യൻ ഭൂമുഖത്തു വരുന്നതിനും മുമ്പേ 30 ദശലക്ഷം വർഷം മുൻപേ തേനീച്ചകൾ ഇവിടെയുണ്ട്. ഏതായാലും തേനീച്ചകളെ സംരക്ഷിക്കാനായി പ്രതിജ്ഞ എടുക്കാൻ ഈ ദിനം കരുതലോടെ മാറ്റിവയ്ക്കാം.