ദക്ഷിണാഫ്രിക്കയിൽ പ്രത്യേകയിനത്തിൽപെട്ട കുറേ പർപ്പിൾ പൂക്കളുണ്ട്. കുറേ ചിതൽപ്പുറ്റുകളുടെ സമീപത്തായാണ് ഇവ പുഷ്പിക്കുന്നത്. ഈ ചിതൽപ്പുറ്റുകളിൽ നിന്ന് പോഷണങ്ങളും ധാതുക്കളും കിട്ടുന്നതുകൊണ്ടാണ് ഈ പൂച്ചെടികൾ ഇവിടെ വളരുന്നതും പുഷ്പിക്കുന്നതും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചിതൽപ്പുറ്റുകളാണ് ഇവ. ഹ്യൂവൽജീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദക്ഷിണാഫ്രിക്കയിൽ പ്രത്യേകയിനത്തിൽപെട്ട കുറേ പർപ്പിൾ പൂക്കളുണ്ട്. കുറേ ചിതൽപ്പുറ്റുകളുടെ സമീപത്തായാണ് ഇവ പുഷ്പിക്കുന്നത്. ഈ ചിതൽപ്പുറ്റുകളിൽ നിന്ന് പോഷണങ്ങളും ധാതുക്കളും കിട്ടുന്നതുകൊണ്ടാണ് ഈ പൂച്ചെടികൾ ഇവിടെ വളരുന്നതും പുഷ്പിക്കുന്നതും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചിതൽപ്പുറ്റുകളാണ് ഇവ.

ഹ്യൂവൽജീസ് എന്നാണ് ആഫ്രിക്കൻസ് ഭാഷയിൽ ഈ ചിതൽപ്പുറ്റുകൾ അറിയപ്പെടുന്നത്. 34000 വർഷം പഴക്കമുള്ളവയാണ് ഇവ. സതേൺ ഹാർവസ്റ്റർ ടെർമൈറ്റ് എന്നറിയപ്പെടുന്ന പ്രത്യേകയിനം ചിതലുകളാണ് ഈ പുറ്റുകൾ ഉണ്ടാക്കുന്നത്. നാമാക്വലാൻഡ് എന്ന മേഖലയിലെ നദീതീരത്ത് കാണപ്പെടുന്നതാണ് ഈ ചിതലുകൾ. റേഡിയോ കാർബൺ ഡേറ്റിങ് എന്ന സാങ്കേതികവിദ്യയാലാണ് ശാസ്ത്രജ്ഞർ ഇവയുടെ പ്രായം നിർണയിച്ചത്. 

ADVERTISEMENT

യൂറോപ്പിലെ പ്രാചീന ഗുഹാചിത്രങ്ങളെക്കാളും ഭൂമിയുടെ വടക്കൻ പാതിയിൽ ഹിമം നിറഞ്ഞ ഗ്ലേസിയൽ മാക്‌സിമത്തേക്കാളും പ്രായമേറിയവയാണ് ഇവയെന്ന് പഠനത്തിനു നേതൃത്വം വഹിച്ച സ്റ്റെല്ലൻബോഷ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു. ഇതിനു മുൻപ് മനുഷ്യർക്ക് അറിവുള്ള ഏറ്റവും പഴക്കമുള്ള ചിതൽപ്പുറ്റുകൾ ബ്രസീലിലാണ് ഉള്ളത്. നാലായിരം വർഷം മാത്രമാണ് ഇവയുടെ പഴക്കം.

മാത്രമല്ല, വൈവിധ്യപൂർണമായ അനേകം കാലാവസ്ഥാഘട്ടങ്ങൾ കടന്നു വന്നവയാണ് ഇവ. ഈ ചിതൽപ്പുറ്റുകൾ രൂപീകരിക്കപ്പെട്ട കാലയളവിൽ ഈ മേഖലയിൽ വലിയ മഴപ്പെയ്ത്ത് അനുഭവപ്പെട്ടിരുന്നു. പിന്നീട് കൂടുതൽ വരണ്ട കാലാവസ്ഥ ഇവിടെ വന്നു. ഈ ചിതൽപ്പുറ്റുകളെപ്പറ്റി ആഴത്തിൽ പഠിച്ചാൽ ഒരു പക്ഷേ പ്രാചീനകാലത്തെ കാലാവസ്ഥകളെക്കുറിച്ചും അവയുടെ വ്യതിയാനത്തെക്കുറിച്ചും പഠിക്കാനാകുമെന്ന് ഗവേഷകർ കണക്കുകൂട്ടുന്നു. പ്രകൃതിപരമായ അദ്ഭുതം എന്നാണ് ശാസ്ത്രജ്ഞർ ഇവയെ വിശേഷിപ്പിക്കുന്നത്.

English Summary:

Unveiling South Africa’s Ancient Termite Secrets: Home to 34,000-Year-Old Mounds and Unique Purple Flora