യമുനയുടെ സുന്ദരപട്ടണം കറുത്തു തുടങ്ങിയിട്ട് ദശകങ്ങളായി. വായു മലിനീകരണം-ന്യൂഡല്‍ഹിയില്‍ ഇന്നൊരു പ്രധാന വാര്‍ത്തയല്ല ജനങ്ങള്‍ അതിനോടൊക്കെ പൊരുത്തപ്പെടുവാന്‍ പാടുപെടുന്നു. ആരാണ് പ്രതികള്‍ എന്നതും പ്രധാനമാണ്. രാജ്യത്തിന്‍റെ തലസ്ഥാനമായ

യമുനയുടെ സുന്ദരപട്ടണം കറുത്തു തുടങ്ങിയിട്ട് ദശകങ്ങളായി. വായു മലിനീകരണം-ന്യൂഡല്‍ഹിയില്‍ ഇന്നൊരു പ്രധാന വാര്‍ത്തയല്ല ജനങ്ങള്‍ അതിനോടൊക്കെ പൊരുത്തപ്പെടുവാന്‍ പാടുപെടുന്നു. ആരാണ് പ്രതികള്‍ എന്നതും പ്രധാനമാണ്. രാജ്യത്തിന്‍റെ തലസ്ഥാനമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യമുനയുടെ സുന്ദരപട്ടണം കറുത്തു തുടങ്ങിയിട്ട് ദശകങ്ങളായി. വായു മലിനീകരണം-ന്യൂഡല്‍ഹിയില്‍ ഇന്നൊരു പ്രധാന വാര്‍ത്തയല്ല ജനങ്ങള്‍ അതിനോടൊക്കെ പൊരുത്തപ്പെടുവാന്‍ പാടുപെടുന്നു. ആരാണ് പ്രതികള്‍ എന്നതും പ്രധാനമാണ്. രാജ്യത്തിന്‍റെ തലസ്ഥാനമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യമുനയുടെ സുന്ദരപട്ടണം കറുത്തു തുടങ്ങിയിട്ട് ദശകങ്ങളായി. വായു മലിനീകരണം ഡല്‍ഹിയില്‍ ഇന്നൊരു പ്രധാന വാര്‍ത്തയല്ല. ജനങ്ങള്‍ അതിനോടൊക്കെ പൊരുത്തപ്പെടുവാന്‍ പാടുപെടുന്നു. ആരാണ് പ്രതികള്‍ എന്നതും പ്രധാനമാണ്. രാജ്യത്തിന്‍റെ തലസ്ഥാനമായ ഡല്‍ഹിയില്‍ 3.8 കോടി ജനങ്ങളുണ്ട്. 1483 ചതുരശ്ര കിലോമീറ്ററിലാണ് ഇത്രയും ജനങ്ങള്‍. എന്തായാലും പ്രകൃതിപരവും മനുഷ്യനിർമിതവുമായ കാരണങ്ങള്‍ കൊണ്ട് ഡല്‍ഹിയിലെ വായു മണ്ഡലം വിഷമയമായി മാറുകയാണ്.

പ്രകൃതി ഘടകങ്ങള്‍

ADVERTISEMENT

രാജസ്ഥാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശക്തമായ കാറ്റ് എളുപ്പത്തില്‍ എത്തിച്ചേരുന്ന ഭൂപ്രകൃതിയാണ് ഒരു പ്രധാനഘടകം. പൊടിപടലങ്ങള്‍ മണ്ണില്‍ നിന്നുള്ള മലിനീകരണം, കാറ്റ്, ജലത്തിലെ മലിനീകരണം, കാട്ടുതീ, മിന്നല്‍ എന്നിവയെല്ലാം പ്രധാന കാരണങ്ങളാണ്.

ഡൽഹി കാളിന്ദികുഞ്ചിൽ യമുനാ നദിയിലൂടെ ഒഴുകുന്ന പത. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ / മനോരമ

മനുഷ്യനിർമിത ഘടകങ്ങള്‍

2023 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ 79.5 ലക്ഷം വാഹനങ്ങളുണ്ട്. ഇവയില്‍ 20.7 ലക്ഷം സ്വകാര്യ വാഹനങ്ങളാണ്.  ശരാശരി 8000 മീറ്റര്‍ ടണ്‍ മാലിന്യങ്ങള്‍ ഉണ്ടാകാനുണ്ട്.  അവയില്‍ ശരാശരി 5000 മുതല്‍ 5500 മീറ്റര്‍ ടണ്‍വരെയാണ് നീക്കം ചെയ്യുന്നത്.  അതുപോലെ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വൈക്കോലും വിളകളും കത്തിക്കാറുണ്ട്. ശരാശരി 149 ദശലക്ഷം ടണ്‍ കാര്‍ബണ്‍ മോണോക്സൈഡ്, 0.25 ദശലക്ഷ ടണ്‍ സള്‍ഫര്‍ ഓക്സൈഡ്, 1.28 ലക്ഷം ടണ്‍ കണിക വസ്തുക്കള്‍ എന്നിവയും അന്തരീക്ഷത്തിലെത്തുന്നു.

ഡല്‍ഹിയിലെ മലിനീകരണം ഗുഡ്ഗാവ്, ഫരീദബാദ്, ഗാസിയാബാദ്, നോയിഡ, ഹരിയാന, യു.പി, ആള്‍വാര്‍ എന്നിവിടങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്. 

ADVERTISEMENT

പൊടിപടലങ്ങളും വിവിധ വാതകങ്ങളും അന്തരീക്ഷത്തില്‍ ധാരാളമായി എത്തുന്നതിനാല്‍ ഹരിതഗ്രഹ പ്രഭാവ (ഗ്രീന്‍ ഹൗസ്-എഫക്റ്റ്സ്) ത്തിന്‍റെ രീതിയില്‍ അന്തരീക്ഷ പടലങ്ങള്‍ മാറിപോകും.  ഭൂമിയുടെ ഉപരിതലത്തിലെ ശരാശരി 8 കിലോമീറ്റര്‍ വരെയുള്ള ട്രോപ്പോസ് ഫിയറില്‍ എത്തുന്ന വായു വികസിച്ച് അന്തരീക്ഷത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും മുകളിലേക്കും സുഗമമായി സഞ്ചരിക്കണം. ചൂടുകാലത്ത് വായു വികസിച്ച് സഞ്ചാര വേഗത കൂടുതലായിരിക്കും. ശൈത്യകാലത്ത് മൂടല്‍മഞ്ഞും പുകയുമെല്ലാംകൂടി അന്തരീക്ഷത്തെ വലുതായി മലിനമാക്കപ്പെടുന്നു.  മാലിന്യസംസ്കരണത്തിലെ അശാസ്ത്രീയത, മാലിന്യങ്ങളും പ്ലാസ്റ്റിക്കും കത്തിക്കല്‍, വാഹനമലിനീകരണം എന്നിവയെല്ലാം കൂടി പ്രശ്നങ്ങളുടെ തീവ്രത വർധിപ്പിക്കുന്നു. 

മലിനീകരണ മുന്നറിയിപ്പുകള്‍

സ്വിസ് ഗ്രൂപ്പിന്‍റെ IQ AIR പ്രകാരം 2023 നവംബര്‍ 3ന് തത്സമയ മലിനീകരണ പട്ടികയില്‍ ന്യൂഡല്‍ഹിയായിരുന്നു ലോകത്ത് ഒന്നാമത്.  AQI പൂജ്യം മുതല്‍ 50 വരെയായാല്‍ വലിയ പ്രശ്നം ഇല്ല എന്നാല്‍ ഇവ 400 മുതല്‍ 500 വരെയാകുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. വായുവിന്‍റെ ഗുണനിലവാരം കുറയ്ക്കുന്ന മുറക്ക് ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കും. ശ്വസന വ്യവസ്ഥയെയാണ് ഏറ്റവും ആദ്യം നശിപ്പിക്കുന്നത്.  സുരക്ഷിതമായ മൈക്രോഗ്രാമിനു പകരം ഏഴോ എട്ടോ ഇരട്ടിയാണ് യഥാര്‍ത്ഥത്തില്‍ കാണുന്നത്. 

പഠനങ്ങളും നിയന്ത്രണങ്ങളും

ADVERTISEMENT

വൈക്കോല്‍ വ്യാപകമായി കത്തിക്കുന്നതിന്‍റെ ദൂഷ്യവശങ്ങള്‍ പഠിക്കാനായി 2020 ഒക്ടോബറില്‍ ജസ്റ്റിസ് ലോകൂറിനെ ഏകാംഗ കമ്മീഷനായി നിമയിച്ചു.  2017-ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി.  പച്ചപ്പ് ഇരട്ടിയാക്കുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ട്.  അതുപോലെ 10 വര്‍ഷം കഴിഞ്ഞ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളും 15 വര്‍ഷം പൂര്‍ത്തിയാക്കിയ പെട്രോള്‍ ഇന്‍ജിന്‍ വാഹനങ്ങളും നിരോധിച്ചു.  സി.എന്‍.ജി, ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് പ്രചാരം നല്‍കി.  എന്നാല്‍ ഇലക്ട്രോണിക് വാഹനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദിയില്‍ നിന്നാണ്.  അതിന്‍റെ ഭാഗമായി ധാരാളം മലിനീകരണം അന്തരീക്ഷത്തിലെത്തുന്നുണ്ട്.  ലോക മലിനീകരണ നഗരങ്ങളുടെ പട്ടികയില്‍ ന്യൂഡല്‍ഹിക്കും പ്രധാന സ്ഥാനമാണുള്ളത്. ആദ്യ 50 നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. മാനവരാശിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് പോഷക ആഹാര കുറവ് കൊണ്ടാണ്.  എന്നാല്‍ സമ്പന്ന ദരിദ്ര പക്ഷമില്ലാതെ എല്ലാവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് വായുമലിനീകരണത്തിലൂടെ സംഭവിക്കുന്നത്.  പോഷകം കഴിഞ്ഞാല്‍ രണ്ടാമതായി വായുവിന്‍റെ ലഭ്യതയെയാണ് കണക്കാക്കിയിരിക്കുന്നത്. 

Commuters make their way along a highway amid heavy smog conditions in New Delhi (File Pic: Arun SANKAR / AFP)

വികസനവും ജനസഞ്ചാരവുമൊന്നും വേണ്ടയെന്ന് പറയാനാവില്ല. പിന്നെ വേണ്ടത് ശാസ്ത്രീയ പരിഹാരമാര്‍ഗങ്ങളാണ്.  ഗ്രീസിലുള്ളതുപോലെ ന്യൂഡല്‍ഹിയില്‍ വാഹനനിയന്ത്രണം പരീക്ഷിച്ചു ഒറ്റ അക്കങ്ങളും ഇരട്ട അക്കങ്ങളുമുള്ള വാഹനങ്ങള്‍ ഇടവിട്ട ദിവസങ്ങളില്‍ മാത്രമെ റോഡില്‍ അനുവദിക്കുകയുള്ളൂ.  മെട്രോ വന്നിട്ടുപോലും സ്വകാര്യ വാഹനങ്ങള്‍ക്ക് കുറവില്ല പൊതുവാഹനസംവിധാനം വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല.

ഇനിയെന്ത്?

പരമാവധി പച്ചപ്പ് വർധിപ്പിക്കുകയെന്നത് പ്രധാനമാണ്. സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കുകയും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നത് മറ്റൊരു കാര്യമാണ്.  ഇലക്ട്രിക് വാഹനങ്ങള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കണം. റോഡുകള്‍ ഹരിത വീഥികളാക്കി മാറ്റണം.  ഹരിത അവന്യൂസ്, ഹരിത കോര്‍ണറുകള്‍.  ഹരിത ബെല്‍റ്റുകള്‍, ഹരിത നിര്‍മ്മിതികള്‍ എന്നിവയും പരമാവധി സജ്ജമാക്കണം. ഐക്യരാഷ്ട്ര സഭയുടെ 2030നകം നേടേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒരിനമാണ് സുരക്ഷിതവും ശുദ്ധവുമായ നഗരങ്ങള്‍ പ്രകൃതിയെ നഗരങ്ങളിലേക്ക് തിരിച്ചുകൊണ്ടു വരണമെന്നതാണ് പുതിയ കാഴ്ചപ്പാട്, നഗരങ്ങളിലെ പച്ചപ്പുകള്‍, കുളങ്ങള്‍, നദികള്‍, വയലുകള്‍, വനസദൃശമായ ഇടങ്ങള്‍, കാവുകള്‍, തോടുകള്‍ എന്നിവയെല്ലാം പരമാവധി നിലനിറുത്തുകയും കഴിയുന്നത്ര പുതിയവ രൂപപ്പെടുത്തണമെന്നുമാണ് ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്ന ആശയം.

ഉപഭോഗ സംസ്കാരത്തിന്‍റെ പുതിയ യുഗത്തില്‍ സുസ്ഥിരവും സുരക്ഷിതവുമായ നഗരങ്ങള്‍ വികസനത്തിന്‍റെ ഭാഗമാണ്.  ഇവയുടെ ദീര്‍ഘകാല നിലനില്‍പ്പിന്‍റെ മുന്നുപാധിയാണ് ശുദ്ധവായുവും നല്ല വെള്ളവും സംശുദ്ധ പരിസ്ഥിതിയും, നഷ്ടപ്പെട്ടുപോകുന്ന ന്യൂഡല്‍ഹിയുടെ പരിശുദ്ധി തിരികെ കൊണ്ടുവരണം. ഡല്‍ഹി എന്നും ന്യൂ ആയി തന്നെ തുടരട്ടെ. 

English Summary:

New Delhi Gasping for Air: Pollution Crisis Deepens, How Much Longer Can We Adapt?