പിറന്നത് 33 കുഞ്ഞുങ്ങൾ; ‘അച്ഛൻ’ തവളയെ 11,000 കി.മീ ദൂരത്തേക്ക് മാറ്റി

കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഡാർവിൻ ഇനത്തിൽപ്പെടുന്ന തവളകളെ സംരക്ഷിക്കുന്നതിനായി ആൺ തവളയെ 7000മൈൽ (11265.41കി.മീ) ദൂരത്തേക്ക് മാറ്റിപ്പാർപ്പിച്ചു. 33 കുഞ്ഞുങ്ങളാണ് ഈ ആൺ തവളയ്ക്ക് പിറന്നത്.

കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഡാർവിൻ ഇനത്തിൽപ്പെടുന്ന തവളകളെ സംരക്ഷിക്കുന്നതിനായി ആൺ തവളയെ 7000മൈൽ (11265.41കി.മീ) ദൂരത്തേക്ക് മാറ്റിപ്പാർപ്പിച്ചു. 33 കുഞ്ഞുങ്ങളാണ് ഈ ആൺ തവളയ്ക്ക് പിറന്നത്. ചിലെയുടെ തെക്കൻ തീരത്തുള്ള ദ്വീപിൽ നിന്നും ബോട്ടിലും വിമാനത്തിലും കാറിലുമായാണ് അധികൃതർ തവളയെ ലണ്ടൻ മൃഗശാലയിൽ എത്തിച്ചത്. ഗുരുതരമായ ഫംഗസ് രോഗബാധയിൽ നിന്നും രക്ഷിക്കുന്നതിനാണ് മറ്റൊരിടത്തേക്ക് മാറ്റിയത്.
കൈട്രിഡിയോമൈക്കോസിസ് എന്ന ഒരു ഫംഗസ് രോഗമാണ് ദ്വീപിലെ തവളകളെ ബാധിച്ചത്. 500ൽ പരം ഉഭയജീവി ഇനങ്ങളെ ഈ രോഗം ബാധിച്ചിട്ടുണ്ട്. ആഗോള തലത്തിൽ ഏറ്റവും ഗുരുതരമായി വംശനാശ ഭീഷണി സൃഷ്ടിക്കുന്ന പകർച്ചവ്യാധിയായാണ് ഈ രോഗത്തെ വിലയിരുത്തുന്നത്. 1834ൽ ചാൾസ് ഡാർവിൻ ആണ് ഡാർവിൻ തവളയെ കണ്ടെത്തിയത്. ഈ തവളകളിൽ ആൺ തവളകളുടെ സ്വനപേടകത്തിനുള്ളിലാണ് വാൽമാക്രികൾ വളരുന്നത്. പൂർണ വളർച്ചയെത്തിയ തവളകൾ 2 ഗ്രാമിൽ താഴെ ഭാരവും 3 സെന്റി മീറ്റർ മാത്രം വലിപ്പവും വരുന്നവയാണ്. പ്രത്യേകമായി രൂപകൽപന ചെയ്ത കാലാവസ്ഥാ നിയന്ത്രിതമായ പെട്ടികളിലായിരുന്നു അച്ഛൻ തവളയെ ലണ്ടൻ മൃഗശാലയിലേക്ക് എത്തിച്ചത്. കൈട്രിഡ് ഫംഗസിന്റെ ആഘാതത്തിൽ നിന്ന് തവളകളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയാണിതെന്ന് ലണ്ടൻ മൃഗശാലയിലെ ക്യൂറേറ്ററായ ബെൻ ടാപ്ലി പറഞ്ഞു.
2023ലാണ് ചിലെയിലെ ഡാർവിൻ തവളകളിലും ഫംഗസ് ബാധ ശ്രദ്ധയിൽപ്പെട്ടത്. ഒരു വർഷം കൊണ്ട് 90 ശതമാനം തവളകളാണ് ഫംഗസ് ബാധ മൂലം ചത്തൊടുങ്ങിയത്. കഴിഞ്ഞ ഒക്ടോബറിലാണ് രോഗം ബാധിക്കാത്ത തവളകളെ ഗവേഷകർ കണ്ടെത്തിയത്. കൈട്രിഡ് ഫംഗസിനെ എങ്ങനെ ചെറുക്കാമെന്നും ആഗോളതലത്തിൽ മറ്റ് ഉഭയജീവികളെ എങ്ങനെ അതിൽ നിന്നും സംരക്ഷിക്കാമെന്നും ഇതിലൂടെ മനസ്സിലാക്കാൻ സാധിച്ചുവെന്ന് സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിലെ ഗവേഷകനായ ആൻഡ്രെസ് വലെൻസുവേല സാഞ്ചസ് പറഞ്ഞു.