Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർ ലക്ഷ്വറി കാർ വിൽപ്പന ഇനി ഓൺലൈനിൽ

lamborghini-huracan_lp580-2-1 Lamborghini Huracan

ഉപയോഗിച്ച സൂപ്പർ കാർ വിൽപ്പനയ്ക്കായുള്ള ഓൺലൈൻ സംവിധാനം ഇന്ത്യയിലുമെത്തി. ഡൽഹിയിലും ഗുരുഗ്രാമിലുള്ള ഷോറൂമുകൾ വഴി യൂസ്ഡ് റോൾസ് റോയ്സും ബെന്റ്ലിയും ഫെറാരിയുമൊക്കെ വിൽക്കുന്ന ബിഗ് ബോയ് ടോയ്സാണ് ഇത്തരം വാഹനങ്ങൾ ഓൺലൈൻ രീതിയിലും ലഭ്യമാക്കുന്നത്. 

കമ്പനി വെബ്സൈറ്റിലാണ് ഉപയോഗിച്ച അത്യാഡംബര കാറുകളുടെ വിപുല ശ്രേണി അണി നിരക്കുന്നത്. കൂടാതെ അഡ്വാൻസ് നൽകി ഇഷ്ട മോഡലുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും കമ്പനി ലഭ്യമാക്കുന്നുണ്ട്.  രണ്ടു ലക്ഷം രൂപ അഡ്വാൻസ് നൽകിയാൽ 24 മണിക്കൂർ സമയത്തേക്കു കാർ റിസർവ് ചെയ്യാനാവും; അതല്ലെങ്കിൽ വാഹന വിലയുടെ 10% അഡ്വാൻസ് നൽകി ഒരാഴ്ചക്കാലത്തേക്കു വാഹനം ബുക്ക് ചെയ്യാം. അത്യാഡംബര കാറുകളുടെ യൂസ്ഡ് മോഡലുകളുടെ വ്യാപാരത്തിൽ നിന്ന് വരുന്ന മൂന്നു വർഷത്തിനിടെ 1,000 കോടിയുടെ വിറ്റുവരവാണ് ബിഗ് ബോയ് ടോയ്സ് ലക്ഷ്യമിടുന്നത്. 

ഇതാദ്യമായാണു സൂപ്പർ ലക്ഷ്വറി കാറുകൾ ഇത്തരത്തിൽ ഓൺലൈൻ വഴി വിൽപ്പനയ്ക്കെത്തുന്നതെന്ന് ബിഗ് ബോയ് ടോയ്സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജതിൻ അഹൂജ അവകാശപ്പെടുന്നു. യൂസ്ഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ 40 ശതമാനമെങ്കിലും ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ടോ മൂന്നോ വർഷത്തിലേറെ പഴക്കമുള്ള കാറുകൾ കമ്പനി വിൽപ്പനയ്ക്കെത്തിക്കില്ല; 25,000 കിലോമീറ്ററിലേറെ ഓടിയ വാഹനങ്ങളും ബിഗ് ബോയ് ടോയ്സ് വിൽക്കില്ലെന്ന് അഹൂജ വ്യക്തമാക്കി. അപകടങ്ങളിൽപെട്ടതോ ഓഡോമീറ്ററിൽ തിരിമറി നടത്തിയവയോ ആയ കാറുകളും ഷോറൂമിലെത്തില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

Your Rating: