സെൽഫിയെടുക്കാം, പക്ഷേ ഹെൽമെറ്റ് ധരിക്കണം: സച്ചിന്റെ ഉപദേശം

ജീവൻ വിലപ്പെട്ടതാണ് ഹെൽമെറ്റ് ധരിക്കൂ... നിരന്തരം കേൾക്കുന്ന വാക്കുകളാണിത്. എന്നാൽ സാക്ഷാൽ സച്ചിൻ തെണ്ടുൽ‌ക്കറാണ് ഇത്തവണ ഇതു പറയുന്നത്. ഇരുചക്ര വാഹനത്തിൽ തന്നെ പിന്തുടർന്ന് സെൽഫി എടുത്ത യുവാക്കളോടാണ് സച്ചിന്റെ ഉപദേശം.

Helmet Dalo!! Road safety should be the highest priority for everyone. Please don't ride without a helmet. എന്ന ക്യാപ്ഷനോടെ സച്ചിൻ ഫെയ്സ്ബുക്കിൽ ഒരു വിഡിയോയും പങ്കു വച്ചിട്ടുണ്ട്. ജീവിതം വിലപ്പെട്ടതാണെന്നും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണം എന്നുമാണ് സച്ചിൻ യുവക്കളോട് പറഞ്ഞത്. കൂടാതെ ഇനി ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കില്ല എന്ന് യുവാക്കളെക്കൊണ്ട് സത്യവും ചെയിപ്പിച്ചു ലിറ്റിൽ മാസ്റ്റർ. 

യുവാക്കളോടു മാത്രമല്ല പിന്നാലെ ബൈക്കിൽ എത്തിയ ഒരു കുടുംബത്തോടും സച്ചിൻ ഇതു തന്നെ ആവശ്യപ്പെടുന്നുണ്ട്. ഹെൽമെറ്റ് ധരിക്കൂ സഹോദരാ എന്നാണ് ആ കുടുംബനാഥനോട് സച്ചിൻ പറഞ്ഞത്. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് വളരെ അപകടകരമാണെന്നും ഇനി ഒരിക്കലും ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യരുതെന്നും സച്ചിൽ ഇവരോട് ആവർത്തിച്ചു പറയുന്നുമുണ്ട്.