Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യമഹ വിൽപ്പന: ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്

yamaha-fz25 FZ 250

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ മാറുന്നു. നിലവിൽ രണ്ടാം സ്ഥാനത്തുള്ള വിയറ്റ്നാമിനെ പിന്തള്ളുന്നതോടെ വിൽപ്പന കണക്കെടുപ്പിൽ യമഹയുടെ ഇന്ത്യൻ ഉപസ്ഥാപനത്തിനു മുന്നിലുണ്ടാവുക ഇന്തൊനീഷ മാത്രം.  ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ടയുടെ ഏറ്റവും വലിയ വിപണിയായി കഴിഞ്ഞ വർഷം തന്നെ ഇന്ത്യ മാറിയിരുന്നു.  ഇക്കൊല്ലം ജനുവരി — ഡിസംബർ കാലത്ത് ഇന്ത്യയിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് യമഹ ലക്ഷ്യമിടുന്നത്. ഇതേ കാലയളവിൽ വിയറ്റ്നാമിൽ പ്രതീക്ഷിക്കുന്ന വിൽപ്പനയാവട്ടെ 9.2 ലക്ഷം യൂണിറ്റ് മാത്രമാണ്. 

ആഗോള വിൽപ്പനയിൽ യമഹയുടെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറിയത് 2014ലാണ്; ചൈനയെയാണ് അന്ന് ഇന്ത്യ പിന്നിലാക്കിയത്. 2016ൽ 51.50 ലക്ഷം ഇരുചക്രവാഹനങ്ങളാണ് യമഹ വിറ്റത്; ഇക്കൊല്ലമാവട്ടെ വിൽപ്പന 58.20 ലക്ഷമായി ഉയരുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. വിൽപ്പന വളർച്ചയിൽ 30 ശതമാനത്തോളം സംഭാവന ചെയ്യുക ഇന്ത്യൻ വിപണിയാവുമെന്നും യമഹ കണക്കുകൂട്ടുന്നു.  നിലവിലുള്ള ഉൽപന്ന ശ്രേണിക്കൊപ്പം ആക്രമണോത്സുക വിപണന തന്ത്രം കൂടിയാവുന്നതോടെ 2017ൽ ഇന്ത്യയിലെ വിൽപ്പന 10 ലക്ഷം യൂണിറ്റിലെത്തിക്കാനാവുമെന്നു യമഹ മോട്ടോർ ഇന്ത്യ ചെയർമാൻ ഹിരൊകി ഫ്യുജിറ്റ കരുതുന്നു. കൂടാതെ ഇടത്തരം, ചെറുകിട പട്ടണങ്ങളിലെയും ഗ്രാമീണ മേഖലയിലെയും സാന്നിധ്യം ശക്തമാക്കാനും യമഹ ഇന്ത്യ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ സാധ്യതകളിൽ എക്കാലവും വിശ്വാസമർപ്പിച്ചിട്ടുള്ള യമഹയെ സംബന്ധിച്ചിടത്തോളം 2017 നേട്ടത്തിന്റെ വർഷമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ ഇന്ത്യയിൽ 4.7% വിഹിതമാണ് യമഹ അവകാശപ്പെടുന്നത്. 2012ൽ 2.7% ആയിരുന്ന വിപണി വിഹിതമാണു കമ്പനി കഴിഞ്ഞ വർഷം അഞ്ചു ശതമാനത്തിനടുത്തെത്തിച്ചത്. ഇന്ത്യയിയലെ ഇരുചക്രവാഹന നിർമാതാക്കളിൽ അഞ്ചാം സ്ഥാനത്താണ് യമഹ; ഹീറോ മോട്ടോ കോർപ്, ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, ബജാജ് ഓട്ടോ, ടി വി എസ് എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ. 2016 കലണ്ടർ വർഷം 7.86 ലക്ഷം ഇരുചക്രവാഹനങ്ങളാണു കമ്പനി വിറ്റത്; 2015നെ അപേക്ഷിച്ച് 32% അധികമാണിത്. കഴിഞ്ഞ വർഷം 1.62 ലക്ഷം യൂണിറ്റ് കയറ്റുമതി ചെയ്യാനും യമഹയ്ക്കു കഴിഞ്ഞു. 

Your Rating: