Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യമഹ മോട്ടോർ: റോയ് കുര്യൻ സീനിയർ വൈസ് പ്രസിഡന്റ്

yamaha-logo

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പിന്റെ നേതൃനിരയിൽ സ്ഥാനക്കയറ്റം. യമഹ മോട്ടോർ ഇന്ത്യ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡിൽ വിൽപ്പന, വിപണന വിഭാഗം വൈസ് പ്രസിഡന്റായിരുന്ന റോയ് കുര്യന് ഇതേ വിഭാഗത്തിൽ സീനിയർ വൈസ് പ്രസിഡന്റായി സ്ഥാനക്കറ്റം ലഭിച്ചു. ഇതോടൊപ്പം സ്ട്രാറ്റജി ആൻഡ് പ്ലാനിങ് ചുമതലയുള്ള വൈസ് പ്രസിഡന്റായിരുന്ന രവീന്ദർ സിങ്ങിനെയും ഇതേ വിഭാഗത്തിൽ സീനിയർ വൈസ് പ്രസിഡന്റാക്കിയിട്ടുണ്ട്.

കൂടാതെ ഇന്ത്യ യമഹ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡിൽ മാനുഫാക്ചറിങ് ഗ്രൂപ് വൈസ് പ്രസിഡന്റായിരുന്ന സഞ്ജീവ് പോളിനും  ഇതേ മേഖലയിൽ സീനിയർ വൈസ് പ്രസിഡന്റായും സ്ഥാനക്കയറ്റം അനുവദിച്ചിട്ടുണ്ട്. 

സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണു നേതൃനിരയിലുള്ളവർക്ക് സ്ഥാനക്കയറ്റം നൽകിയതെന്നു യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ ഹിരൊവാകി ഫ്യുജിറ്റ അറിയിച്ചു. പ്രാദേശികതലത്തിൽ നേതൃനിരയെ വളർത്തിയെടുക്കാനുള്ള യമഹ മോട്ടോർ കമ്പനിയുടെ ദീർഘകാല വീക്ഷണവും ഈ നടപടിയിൽ പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.