തെന്നിന്ത്യൻ സൂപ്പർതാരം ഇഷ്ട ഫാൻസി നമ്പറിനായി ചെലവിട്ടത് 7.7 ലക്ഷം രൂപ. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാർ ബാലകൃഷ്ണയാണ് പിറന്നാളിന് പെൺമക്കൾ സമ്മാനമായി നൽകിയ ബെന്റ്ലി കാറിന്റെ നമ്പറിനായി 7.7 ലക്ഷം രൂപ മുടക്കിയത്. TS09 EU0001 എന്ന നമ്പറാണ് ബാലകൃഷ്ണ സ്വന്തമാക്കിയത്.
ബാലകൃഷ്ണയുടെ മക്കളായ ബ്രാഹ്മിണിയും തേജസ്വിനിയും ചേർന്നായിരുന്നു ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ബെന്റ്ലിയുടെ ആഡംബര സെഡാൻ കോണ്ടിനെന്റൽ ഫ്ലൈയിങ് സ്പോർ സമ്മാനിച്ചത്. ബാലകൃഷ്ണയുടെ 101–ാമത് ചിത്രം പൈസ വസൂലിന്റെ ഷൂട്ടിങ്ങിനിടെ പോർച്ചുഗലിൽവെച്ചാണ് താരത്തിന് മക്കൾ പിറന്നാൾ സമ്മാനം നൽകിയത്.
നേരത്തെ ബാലകൃഷ്ണ 9999 എന്ന നമ്പർ 11 ലക്ഷം രൂപയ്ക്കായിരുന്നു സ്വന്തമാക്കിയത്. ഫോക്സ്‌വാഗണിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടിഷ് വാഹന നിർമാതാക്കളായ ബെന്റ്ലിയുടെ ലക്ഷ്വറി കാറാണ് കോണ്ടിനെന്റൽ ഫ്ലൈയിങ് സ്പോർ. ഏകദേശം മൂന്നരക്കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില.
Read More: Auto News Fasttrack Car Magazine Malyalama Auto Tips