ADVERTISEMENT

തലസ്ഥാനത്തെ പുതിയ വാഹന നമ്പര്‍ ശ്രേണിയായ കെ എൽ 01 സികെ 1 ലേലത്തിൽ പോയത് റെക്കൊർഡ് തുകയ്ക്ക്. ഒരു ലക്ഷം രൂപ ഫീസടക്കം കെഎൽ 01 സികെ 1 എന്ന നമ്പറിന് തിരുവനന്തപുരം സ്വദേശി കെഎസ് ബാലഗോപാല്‍ മുടക്കിയത് 31 ലക്ഷം രൂപ. ഒന്നാം നമ്പറിനുവേണ്ടി നടന്ന വാശിയേറിയ ലേലത്തിനൊടുവിലാണ് ബാലഗോപാൽ സികെ 1 സ്വന്തമാക്കിയത്. മൂന്നു പേരായിരുന്നു ലേലത്തിനുണ്ടായിരുന്നത്. 10 ലക്ഷത്തിലും 25 ലക്ഷത്തിലും രണ്ടുപേർ ലേലം അവസാനിപ്പിച്ചപ്പോൾ ബലഗോപാൽ 30 ലക്ഷത്തിന് നമ്പർ സ്വന്തമാക്കി.

ഇതോടെ കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നമ്പറിന്റെ ഉടമ എന്ന പേര് ബാലഗോപാലിന് സ്വന്തം. തന്റെ പുതിയ പോർഷെ 718 ബോക്സ്റ്റിന് വേണ്ടിയാണ് 31 ലക്ഷം രൂപ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കിയത്. പോർഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നായ 718 ബോക്സ്റ്ററിന്റെ മയാമി ബ്ലൂ എന്ന സ്വപെഷ്യൻ കളറാണ് ബാലഗോപാൽ സ്വന്തമാക്കിയത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 300 ബിഎച്ച്പി കരുത്തുണ്ട്. പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.9 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. ഏകദേശം 1 കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില.

നേരത്തെ കെഎൽ 01 സിബി 1 എന്ന നമ്പർ ബാലഗോപാൽ 18 ലക്ഷം രൂപയ്ക്കായിരുന്നു സ്വന്തമാക്കിയത്. ലാൻഡ് ക്രൂസറിനായിരുന്നു അന്ന് റെക്കോർഡ് തുകയ്ക്ക് ഫാൻസി നമ്പർ സ്വന്തമാക്കിയത്. ഇപ്പോൾ ആ റെക്കോർഡ് തന്നെയാണ് പോർഷെയ്ക്ക് വേണ്ടി ബാലഗോപാൽ തന്നെ തകർത്തത്.

നേരത്തെ കോടികൾ വിലയുള്ള വാഹനങ്ങൾക്ക് ലക്ഷങ്ങൾ നൽകി ഫാൻസി നമ്പറുകൾ സ്വന്തമാക്കുക എന്നത് പണ്ട് ഗൾഫ് നാടുകളിൽ നിന്നുള്ള വാർത്തകളായിരുന്നു. എന്നാൽ ഇന്നത് കൊച്ചു കേരളത്തിലും പുതുമകളില്ലാത്ത സംഭവമായിരിക്കുന്നു. നിരവധി ആളുകളാണ് ലക്ഷങ്ങള്‍ മുടക്കി ഫാൻസി നമ്പർ ലഭിക്കാനായി മത്സരിക്കുന്നത്. പുതിയ സീരിസിലുള്ള ആകർഷകമായ നമ്പറുകൾ എത്തുന്നതിന് മുമ്പേ ബുക്കുചെയ്ത് ആളുകള്‍ കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com