രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർധിച്ചെന്നും പ്രതിസന്ധിയായെന്നും പരാതിപ്പെടാൻ സർക്കാരിന് ഇപ്പോൾ അവകാശമില്ല. വില കൂടിയാലും പ്രതിദിന വിപണി വിലയുടെ അടിസ്ഥാനത്തിൽ പെട്രോളും ഡീസലും വിൽക്കുന്നതു കൊണ്ടു വിലക്കയറ്റം ജനങ്ങളുടെ മേൽ വയ്ക്കാം. വില കുറഞ്ഞാൽ കൂടുതൽ നികുതി ഈടാക്കി വില ‘പിടിച്ചു’ നിർത്താം. കഴിഞ്ഞ വർഷങ്ങളിൽ പെട്രോൾ വില കുറഞ്ഞതോടെ നികുതി കൂട്ടി പണമുണ്ടാക്കുകയാണു സർക്കാർ.
അടുത്ത കാലത്തെ എണ്ണ വിലക്കയറ്റത്തിന്റെ കാരണങ്ങൾ:
∙ ക്രൂഡോയിൽ വില മൂന്നു ഡോളർ ഉയർന്ന് 48 ഡോളറായി
∙ പെട്രോൾ പമ്പുകളുടെ കമ്മിഷൻ ലീറ്ററിന് 50 പൈസ കൂട്ടി
∙ എണ്ണ വിപണന കമ്പനികൾ ലീറ്ററിന് ഒരു രൂപ വീതം അധികലാഭം വാങ്ങിത്തുടങ്ങി
ഇന്ധനവില കണക്കാക്കുന്നതിങ്ങനെ
ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിനു ബാരൽ (വീപ്പ) വില (48 ഡോളർ) + ലീറ്ററിനു ഗതാഗതച്ചെലവ് (2 ഡോളർ) = 50 ഡോളർ (3210 രൂപ)
ഒരു ബാരൽ = 159 ലീറ്റർ
ഒരു ലീറ്റർ ക്രൂഡോയിലിനു വില = 20.19 രൂപ
ഡൽഹിയിലെ വില (തുക രൂപയിൽ/ ലീറ്ററിന്)
∙ പെട്രോൾ
അസംസ്കൃത പെട്രോൾ അടിസ്ഥാനവില – 20.19
പ്രവേശന നികുതി, ശുദ്ധീകരണം, പ്രവർത്തനച്ചെലവുകൾ – 6.03
വിപണന കമ്പനികളുടെ ലാഭം, ഗതാഗതച്ചെലവുകൾ – 3.31
ശുദ്ധീകരിച്ച പെട്രോളിന് അടിസ്ഥാനവില – 29.53
കേന്ദ്ര സർക്കാരിന്റെ എക്സൈസ് നികുതി – 21.48
പെട്രോൾ പമ്പുകൾക്കുള്ള കമ്മിഷൻ – 3.23
സംസ്ഥാന സർക്കാർ നികുതി, മലിനീകരണ വിരുദ്ധ സെസ്, സർചാർജ് – 14.64
അന്തിമ വില – 68.88
∙ ഡീസൽ
അസംസ്കൃത ഡീസൽ അടിസ്ഥാന വില – 20.19
പ്രവേശന നികുതി, ശുദ്ധീകരണം, പ്രവർത്തനച്ചെലവുകൾ – 6.38
വിപണന കമ്പനികളുടെ ലാഭം, ഗതാഗതച്ചെലവുകൾ – 2.55
ശുദ്ധീകരിച്ച ഡീസലിന് അടിസ്ഥാനവില – 29.12
കേന്ദ്ര സർക്കാരിന്റെ എക്സൈസ് നികുതി – 17.33
പെട്രോൾ പമ്പുകൾക്കുള്ള കമ്മിഷൻ – 2.17
സംസ്ഥാന സർക്കാർ നികുതി, മലിനീകരണ വിരുദ്ധ സെസ്, സർച്ചാർജ് – 8.44
അന്തിമ വില – 57.06
(അവലംബം: ഇന്ത്യൻ ഓയിൽ കോർപറേഷൻ, നോ ഹൗ ഇസ് ഫ്യൂവൽ കോസ്റ്റ് ടു കൺസ്യൂമർ കംപ്യൂട്ടഡ്, പെട്രോൾ ആൻഡ് ഡീസൽ പ്രൈസസ് ഇൻ 2017 – ഓഗസ്റ്റ് 24, 2017, മൈ കാർ ഹെൽപ് ലൈൻ)