Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി സുസുക്കി മാനേസർ പ്ലാന്റിൽ പുലി

 , Maruti Suzuki Manesar Plant Repesentative image: Maruti Suzuki Manesar Plant

ഗുഡ്ഗാവ്: മാരുതി സുസുക്കിയുടെ മനേസർ പ്ലാന്റിൽ പുലി ഇറങ്ങി. പുലർച്ചെ നാലുമണിയോടെയാണ് പുലിയുടെ സാന്നിധ്യം സെക്യൂരിറ്റി ജീവനക്കാർ തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ അകത്തു പ്രവേശിപ്പിച്ചില്ല. പ്ലാന്റിലെ എൻജിൻ ഡിപ്പാർട്ട്മെന്റിൽ നിന്നാണ് പുലിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.

പൊലീസും ഫോറസ്റ്റ് ജീവനക്കാരും പുലിക്കായുള്ള തിരച്ചിലിലാണെന്നാണ് ഔദ്യോഗിക വിശദീകരണം.ഏകദേശം 2000 അധികം ജീവനക്കാർ ജോലി ചെയ്യുന്ന പ്ലാന്റാണ് മനേസറിലേത്. മാരുതിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണ ശാലകളിലൊന്നാണ് മനേസർ. വർഷത്തിൽ 5.5 ലക്ഷം കാറുകളും 3 ലക്ഷം ഡീസൽ എൻജിനുകളും പുറത്തിറക്കാനുള്ള ശേഷിയുണ്ട് മനേസർ ശാലയ്ക്ക്.