അടുത്ത സീസണിലേക്കുള്ള ഫോർമുല വൺ മത്സര കലണ്ടർ തീരുമാനമായി. എഫ് വൺ റേസിങ്ങിന്റെ ഭരണസമിതിയായ രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷ(എഫ് ഐ എ)ന്റെ ലോക മോട്ടോർ സ്പോർട് കൗൺസിൽ യോഗമാണ് 2018ലെ കലണ്ടറിന് അന്തിമ അംഗീകാരം നൽകിയത്.
മാർച്ചിൽ ഓസ്ട്രേലിയൻ ഗ്രാൻപ്രിയോടെ ആരംഭിക്കുന്ന സീസൺ നവംബറിൽ അബുദാബി ഗ്രാൻപ്രിയോടെയാവും സമാപിക്കുക. 2008നു ശേഷം ഇതാദ്യമായി ഫ്രഞ്ച് ഗ്രാൻപ്രിയും കഴിഞ്ഞ വർഷം വിട്ടുനിന്ന ശേഷം ജർമൻ ഗ്രാൻപ്രിയും മടങ്ങിയെത്തുന്ന കലണ്ടറിൽ മൊത്തം 21 മത്സരങ്ങളാണുള്ളത്.
2018 എഫ് വൺ കലണ്ടർ (തീയതി, വേദി, മത്സരം എന്ന ക്രമത്തിൽ):
ക്രമ നമ്പർ |
തീയതി |
വേദി | മത്സരം |
1 | മാർച്ച് 25 | മെൽബൺ | ഓസ്ട്രേലിയ |
2 | ഏപ്രിൽ 8 |
സാഖിർ |
ബഹ്റൈൻ |
3 | ഏപ്രിൽ 15 |
ഷാങ്ഹായ് |
ചൈന |
4 | ഏപ്രിൽ 29 |
ബാകു |
അസർബൈജാൻ |
5 | മേയ് 13 | ബാഴ്സലോന |
സ്പെയിൻ |
6 | മേയ് 27 | മൊനാക്കോ |
മൊനാക്കോ |
7 | ജൂൺ 10 | മോൺട്രിയൽ |
കാനഡ |
8 | ജൂൺ 24 | ലാ കാസ്ൽ |
ഫ്രാൻസ് |
9 | ജൂലൈ ഒന്ന് | സ്പീൽബർഗ് |
ഓസ്ട്രിയ |
10 | ജൂലൈ 8 | സിൽവർസ്റ്റോൺ | ഗ്രേറ്റ് ബ്രിട്ടൻ |
11 | ജൂലൈ 22 | ഹോക്കൻഹൈം | ജർമനി |
12 | ജൂലൈ 29 | ബുഡാപെസ്റ്റ് | ഹംഗറി |
13 | ഓഗസ്റ്റ് 26 | സ്പാ ഫ്രാഞ്ചോഷാംപ്സ് | ബെൽജിയം |
14 | സെപ്റ്റംബർ 2 | മോൺസ |
ഇറ്റലി |
15 | സെപ്റ്റംബർ 16 | സിംഗപ്പൂർ | സിംഗപ്പൂർ |
16 | സെപ്റ്റംബർ 30 | സോചി |
റഷ്യ |
17 | ഒക്ടോബർ 7 | സുസുക്ക | ജപ്പാൻ |
18 | ഒക്ടോബർ 21 | ഓസ്റ്റിൻ |
യു എസ് എ |
19 | ഒക്ടോബർ 28 | മെക്സിക്കോ സിറ്റി |
മെക്സിക്കോ |
20 | നവംബർ 11 | സാവോപോളോ |
ബ്രസീൽ |
21 | നവംബർ 25 | യാസ് മരീന | അബുദാബി |
ബാഴ്സലോന