തലപ്പാവിന്റെ നിറത്തിൽ റോൾസ് റോയ്സ് കാറുകൾ, ബ്രിട്ടിഷുകാരനെതിരെ സിഖുകാരന്റെ പ്രതികാരം

Reuben Singh

സിഖ് വംശജരുടെ അഭിമാനമാണ് അവരുടെ തലപ്പാവ്. പുണ്യപവിത്രമായി കാണുന്ന തലപ്പാവ് അവരുടെ അഭിമാനത്തെയും, സ്വയം ബഹുമാനത്തെയും ഭക്തിയേയും ആത്മീയതയെയും സൂചിപ്പിക്കുന്നു. തങ്ങളുടെ വിശ്വാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി തലപ്പാവിനെ കാണുന്ന സിഖുകാർ അതിനെ അവഹേളിക്കുന്നത് ഒരു തരത്തിലും സഹിക്കില്ല. തന്റെ തലപ്പാവിന ബാൻഡേജ് എന്നു വിളിച്ച ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്തമായി വെല്ലുവിളിച്ചിരിക്കുന്നു വ്യവസായി റൂബൻ സിങ്.

Reuben Singh

ആഴ്ചയിൽ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ നിറത്തിന് ചേർന്ന റോൾസ് റോയ്സ് കാറുകളിലെത്തിയാണ് തന്നെ കളിയാക്കിയ ബ്രിട്ടീഷുകാരെ ടർബൻ ചലഞ്ചിന് ക്ഷണിച്ചത്. ബ്രിട്ടിഷ് ബിൽഗേറ്റ്സെന്ന് സ്വയം വിശേഷിപ്പിക്കുന്ന റൂബൻ സിങ് തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ ചലഞ്ചിന്റെ വിവരം പുറം ലോകത്തെ അറിയിച്ചത്.

Reuben Singh

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്സ് കാറുകളാണ് തന്റെ തലപ്പാവിന്റെ നിറത്തിലാക്കി മാറ്റിയത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു റൂബൻ സിങ് ടർബൻ ചലഞ്ച് നടത്തിയത്. റോൾസ് റോയ്സ് ഫാന്റം  ഡോൺ, റെയ്ത്, ഗോസ്റ്റ് തുടങ്ങിയ എല്ലാ മോഡലുകളേയും റൂബൻ അണിനിരത്തി. ഏഴു ദിവസും തലപ്പാവിന്റെ നിറത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള റോൾസ് റോയ്സ് കാറിൽ എത്തുക എന്നതായിരുന്നു ചലഞ്ച്. ഡിസംബർ 24 ന് തുടങ്ങിയ ചലഞ്ച് 30 തിയതി അവസാനിച്ചു. 

Reuben Singh

ബ്രിട്ടനിലെ ഏറ്റവും പണക്കാരനായ സിഖ് വംശജരിൽ ഒരാളാണ് റൂബൻ സിങ്. ഓൾഡേ പിഎ, ഇഷർ ക്യാപിറ്റൽ തുടങ്ങി വ്യവസായ സംരംഭങ്ങളുടെ തലവനായ റൂബൻ സിങ് ടർബൻ ചലഞ്ച് ഹിറ്റായതോടെ സമൂഹമാധ്യമങ്ങളിൽ സൂപ്പർതാരമായിരിക്കുന്നു.