Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

75 ലക്ഷത്തിന്റെ ബിഎംഡബ്ല്യുവിൽ പൊലീസ്, അതിസുരക്ഷാ ബെൻസിൽ അംബാനി, രാജകീയം ഈ യാത്ര

Mukesh Ambani Convoy Mukesh Ambani Convoy

മുന്നിലും പിന്നിലുമുള്ള പൊലീസുകാർക്ക് സഞ്ചരിക്കാൻ 75 ലക്ഷത്തിന്റെ ബിഎം‍ഡബ്ല്യു നടുക്ക് 5 കോടിയിലധികം വില വരുന്ന ബെൻസ് എസ് ഗാർഡ്. തൊട്ടു പുറകേ നാലു കോടി രൂപ വിലയുള്ള ബെന്റ്ലി ബെന്റിയാഗ. സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോയാണിത്. വിഡിയോ കഴിഞ്ഞ വർഷം അവസാനമാണ് യൂട്യൂബിലെത്തിയത് എങ്കിലും ഇന്നും സൂപ്പർഹിറ്റായി മുന്നേറുന്നു. പറഞ്ഞു വരുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിയെക്കുറിച്ചാണ്.

MUKESH AMBANI'S CARS AND Z-SECURITY | S-GUARD AND BENTLEY

ഇസ‍ഡ് പ്ലസ് ക്യാറ്റഗറി സെക്യൂരിറ്റിയുള്ള ശതകോടിശ്വരൻ മുകേഷ് അംബാനിയുടെ സുരക്ഷാ സേനയ്ക്ക് 75 ലക്ഷത്തിന്റെ ബിഎം‍ഡബ്ല്യു എക്സ് 5 വാങ്ങി നൽകിയത് കഴിഞ്ഞ വർഷമാണ്. അംബാനിയുടെ സുരക്ഷ കോൺവോയ് മുംബൈയിലൂടെ സഞ്ചിരിക്കുമ്പോഴാണ് വിഡിയോ ചിത്രീകരിച്ചത്.  ഇന്ത്യൻ രാഷ്ട്രപതി സഞ്ചരിക്കുന്നതും ബെൻസ് എസ് 600 ഗാർഡിലാണ്. അതിസുരക്ഷാ സംവിധാനങ്ങളുള്ള ഈ കാർ ബുള്ളറ്റ് പ്രൂഫാണ്. 

സുരക്ഷയ്ക്ക് മാത്രമല്ല അത്യാ‍ഡംബരത്തിനും പ്രാധാന്യം നൽകിയാണ് വാഹനം നിർമിച്ചിരിക്കുന്നത്. പിന്നിൽ രണ്ട് പ്രധാന സീറ്റുകളും കൂടാതെ മടക്കി വെയ്ക്കാവുന്ന രണ്ട് സീറ്റുകളുമാണുള്ളത്. ഏറ്റവും മികച്ച ലതറിലാണ് ഉൾഭാഗം നിർമിക്കുന്നത്. ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ ചെറുക്കാൻ ശേഷിയുള്ള ബോഡിയാണ് കാറിന്റേത്. കൂടാതെ രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ തുടങ്ങിയവയേയും തടയും. ഇൻ ബിൽറ്റ് ഫയർ സെക്യൂരിറ്റിയുണ്ട് കാറിൽ. വാഹനത്തിനുള്ളിൽ ഓക്സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാർക്കു ശുദ്ധവായു നൽകാൻ പ്രത്യേക ടാങ്കുണ്ട്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളാണ്. ബെൻസ് എസ് ഗാർഡിന്റെ പഴയ മോഡലാണ് അംബാനി ഉപയോഗിക്കുന്നത് പുതിയ മോഡലിന് ഏകദേശം 10 കോടി രൂപ വില വരുന്ന എസ് 600 പുൾമാൻ ഗാർഡ് ലിമോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ വില 25 കോടിയിലധികം വരും.

ഇതുകൂടാതെ ബിഎംഡബ്ല്യു 750 ഹൈസെക്യൂരിറ്റിയും അംബാനിക്ക് സ്വന്തമായുണ്ട്. ഇസഡ് പ്ലസ് ക്യാറ്റഗറി സെക്യൂരിറ്റിയുള്ള മുകേഷ് അംബാനിക്കൊപ്പം 36 സുരക്ഷാ ഉദ്യോഗസ്ഥർ എപ്പോഴും കാണും. ഏകദേശം 15 ലക്ഷം രൂപയാണ് സുരക്ഷയ്ക്കു മാത്രമായി അംബാനി പ്രതിമാസം ചിലവിടുന്നത്.