ക്വിഡിനെ അടിസ്ഥാനമാക്കി ചെറു എസ്‌യുവിയുമായി റെനൊ എത്തുന്നു. നാലുമീറ്ററിൽ താഴെ നീളമുള്ള എസ് യു വി സിഎംഫ് എപ്ലസ് പ്ലാറ്റ്ഫോമിന്റെ വലുപ്പം കൂടിയ പതിപ്പിലായിരിക്കും നിർമിക്കുക. എച്ച്ബിസി എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന കാറിന് ചെറു എസ്‌യുവികൾക്ക് വേണ്ട എല്ലാ ഗുണങ്ങളുമുണ്ടാകും.
എൻജിന്റെയും ട്രാൻസ്മിഷന്റേയും കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ക്വിഡിൽ ഉപയോഗിക്കുന്ന തരത്തിലുള്ള എൻജിൻ തന്നെയാകും ചെറു എസ് യു വിയിലും. മാനുവല്‍ ഗിയർബോക്സ് കൂടാതെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും പുതിയ എസ്‌യുവില്‍ പ്രതീക്ഷിക്കാം.
മാരുതി സുസുക്കിയുടെ മൈക്രോ എസ് യു വി ഇഗ്നിസ്, കെയുവി 100, എറ്റിയോസ് ക്രോസ് തുടങ്ങിയ വാഹനങ്ങളുമായിട്ടാകും പുതിയ ക്വിഡ് മത്സരിക്കാനെത്തുക.