ശൈത്യകാലം പ്രമാണിച്ചു ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യയിൽ പ്രത്യേക സർവീസ് ക്യാംപ് സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച മുതൽ 25 വരെ രാജ്യത്തെ എല്ലാ സർവീസ് സെന്ററുകളും കേന്ദ്രീകരിച്ചാണു ക്യാംപ് നടക്കുക. തണുപ്പു കാലത്ത് വാഹനങ്ങൾക്കു മികച്ച പ്രകടനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ക്യാംപ് സംഘടിപ്പിക്കുന്നതെന്നു റെനോ അറിയിച്ചു. ക്യാംപിലെത്തുന്ന വാഹനങ്ങൾക്കു സമഗ്രമായ പരിശോധനയാണു കമ്പനി വാഗ്ദാനം ചെയ്യുന്നത്.
തിരഞ്ഞെടുത്ത അക്സസറികൾക്ക് ക്യാംപിൽ 50% ഇളവും ലഭ്യമാണ്. വിവിധ സ്പെയർ പാർട്സുകൾക്ക് 10% വിലക്കിഴിവുണ്ട്. ലേബർ ചാർജിലും മൂല്യ വർധിത സേവനങ്ങളിലും 15% ആണ് ഇളവ്. എക്സ്റ്റൻഡഡ് വാറന്റി, റോഡ്സൈഡ് അസിസ്റ്റൻസ് പദ്ധതിയായ ‘റെനോ സെക്യുവറി’ന് 10% ഇളവും ക്യാംപിൽ വാഗ്ദാനമുണ്ട്. ഇൻഷുറൻസ് പുതുക്കൽ അനായാസമാക്കാൻ ‘റെനോ അഷ്വേഡി’ൽ പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
ക്യാംപിലെത്തുന്ന വാഹനങ്ങളുടെ വിശദ പരിശോധനയ്ക്കും സൗജന്യ ടോപ് വാഷിനും പുറമെ തിരഞ്ഞെടുത്ത ബ്രാൻഡ് ടയറുകൾക്ക് പ്രത്യേക വിലക്കിഴിവും അനുവദിക്കും. മൈ റെനോ ആപ്ലിക്കേഷന്റെ റജിസ്റ്റേഡ് ഉപയോക്താക്കൾക്ക് തിരഞ്ഞെടുത്ത സ്പെയർ പാർട്സിനും അക്സസറികൾക്കും അഞ്ചു ശതമാനം അധിക വിലക്കിഴിവും ലഭിക്കും.