നടി ശ്രീദേവിക്ക് വേറിട്ടൊരു ആദരം

Sridevi Car
Sridevi Car

ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായിരുന്നു ശ്രീദേവി. ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം പറ്റിയിരുന്ന നായികമാരിൽ ഒരാൾ. ആരാധകർക്ക് തീരാവേദന സമ്മാനിച്ചാണ് താരം മൺമറഞ്ഞത്. തങ്ങളുടെ പ്രിയ താരത്തിന് വ്യത്യസ്തമായൊരു ആദരം ഒരുക്കിയിരിക്കുകയാണ് പൂനെ സ്വദേശികളായ പരിധി ഭാട്ടി, ഭാവന വർമ്മ, ടോനു സോജാതിയ എന്നി യുവതികൾ.

sreedevi-honda-city-2
Sridevi Car

‌ശ്രീദേവിയുടെ പ്രശസ്ത കഥാപാത്രങ്ങളെ ഹോണ്ട സിറ്റിയിൽ ഗ്രാഫിക്സ് ചെയ്താണ് ഇവർ ശ്രീദേവിയോടുള്ള ആദരം പ്രകടിപ്പിച്ചിരിക്കുന്നത്. സദ്മ, മിസ്റ്റര്‍ ഇന്ത്യ, ലംഹെ, ജുഡായി, തോഫ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ നിന്നുള്ള ശ്രീദേവിയുടെ ചിത്രങ്ങൾകൊണ്ടാണ് ഹോണ്ട സിറ്റി കാറിനെ ഈ മൂവര്‍ സംഘം അലങ്കരിച്ചിരുന്നത്.

sreedevi-honda-city
Sridevi Car

ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ക്ക് മുമ്പാകെ കാര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ബോണി കപൂറിന്റെ ക്ഷണപ്രകാരം അന്തേരിയിലുള്ള വസതിയിലെത്തിയായിരുന്നു കാർ പ്രദർശിപ്പിച്ചത്. ശ്രീദേവിയുടെ ചിത്രങ്ങൾ കാറിൽ ആലേഖനം ചെയ്തതിന് നന്ദി അറിയിച്ച ബോണി കപൂർ ഇവരെ അഭിനന്ദിക്കുകയും ചെയ്തു എന്നാണ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.