ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്ന്. വോള്‍വോയുടെ എസ് യു വി എക്‌സി 60യെ അങ്ങനെ വിശേഷിപ്പിക്കാം. ക്രാഷ് ടെസ്റ്റിലും റോള്‍ഓവർ ടെസ്റ്റിലുമെല്ലാം പുഷ്പം പോലെ അതിജീവിച്ച വോള്‍വോയുടെ ഈ ആഡംബര എസ് യു വിയുടെ സുരക്ഷ ഇനി മലയാളത്തിന്റെ പ്രിയ താരം മണിയന്‍പിള്ള രാജുവിനും.
കാര്‍ ഓഫ് ദ ഇയറായി തിരഞ്ഞടുക്കപ്പെട്ട കാറാണ് വോള്‍വോ എക്‌സ് സി 60. വിപ്ലാഷ് പ്രൊട്ടക്ഷന്‍ സിസ്റ്റം, സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ സിസ്റ്റം, റോള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, കൊളിഷന്‍ വാണിങ് ബ്രേക്ക് സപ്പോര്‍ട്‌സ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങള്‍ പുതിയ എക്‌സ് സി 60 ലുണ്ട്.
സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ 2008 ലാണ് ആഡംബര ക്രോസ് ഓവറായ എക്‌സ് സി 60 പുറത്തിറക്കുന്നത്. രണ്ടാം തലമുറ എക്‌സ് സി 60 ആണ് ഇപ്പോള്‍ വിപണിയിലുള്ളത്. രാജ്യാന്തര വിപണിയില്‍ മൂന്നു പെട്രോള്‍ എന്‍ജിനും രണ്ട് ഡീസല്‍ എന്‍ജിനുകളോടെയുമാണ് വോള്‍വോയുടെ വിപണിയിലെത്തുന്നത്. ഇന്ത്യന്‍ പതിപ്പില്‍ ഡീസല്‍ എന്‍ജിന്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. രണ്ടു ലീറ്റര്‍ എന്‍ജിന്‍ 190 ബിഎച്ച്പി 235 ബിഎച്ച്പി എന്നീ പവര്‍ ബാന്‍ഡുകളിലാണ് വില്‍പ്പനയിലെത്തുന്നത്. ഏകദേശം 52.90 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.