Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്തുമോ ജീപ്പ് കോംപസിനെ തകർക്കാൻ ഔഡി ക്യൂ2

audi-q2 Audi Q2

രാജ്യാന്തര വിപണിയിലെ ഔഡിയുടെ ചെറു എസ്‌യുവിയാണ് ക്യൂ2. ജീപ്പ് കോംപസ്, ഫോക്സ്‍‌വാഗൺ ട്യൂസോൺ അടക്കമുള്ള എസ്‌യുവികളുമായി  മത്സരിക്കുന്ന ക്യൂ 2 നെ ഔഡി ഇന്ത്യയിലെത്തിക്കുമോ? 2016 ജനീവ മോട്ടോർഷോയിലാണ് ഔഡി ക്യൂ2 നെ ആദ്യമായി പ്രദർശിപ്പിക്കുന്നത്. ആ വർഷം നവംബറിൽ തന്നെ യൂറോപ്യൻ വിപണിയിൽ വിൽപനയിലെത്തിയ വാഹനം ഔഡി നിരയിലെ ഏറ്റവും ചെറിയ എസ്‌യുവിയാണ്.

audi-q2-2 Audi Q2

ഔഡി ക്യൂ സീരിസിന്റെ സ്വഭാവഗുണമെല്ലാമുള്ള ക്യൂ 2 ഫീച്ചറുകളിലും ടെക്നോളജിയിലും സെഗ‌്മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ്. വലിയ ഹെക്സ‌ഗണൽ ഗ്രില്ലും മെട്രിക്സ് ബീം ഹെഡ്‌ലാംപും പ്രീമിയം ഇന്റീരിയറുമുണ്ട് വാഹനത്തിന്. 4191 എംഎം നീളവും 1794 എംഎം വീതിയും 1508 എംഎം ഉയരവുമുള്ള ഈ കോംപാക്റ്റ് എസ‌്‌യുവിയുടെ വീൽബെയ്സ് 2601 എംഎമ്മാണ്. ഫോക്സ്‌‍വാഗണിന്റെ എംക്യൂബി പ്ലാറ്റ് ഫോമിലാണ് നിർമാണം.

audi-q2-3 Audi Q2

പെട്രോൾ ഡീസല്‍ എൻജിൻ ഓപ്ഷനുകളുണ്ട് ക്യൂ 2 ന്. 1 ലീറ്റർ, 1.4 ലീറ്റർ, 2.0 ലീറ്റർ എന്നീ പെട്രോൾ എൻജിനുകളും 1.6 ലീറ്റർ, 2.0 ലീറ്റർ ഡീസൽ എൻജിനുകളുമുണ്ട് വാഹനത്തിന്. എകദേശം 21 ലക്ഷം രൂപമുതലാണ് വാഹനത്തിന്റെ യൂകെ വിപണിയിലെ വില. ഇന്ത്യയിലെത്തിയാൽ ജീപ്പ് കോംപസ മുതലുള്ള വാഹനങ്ങൾക്ക് ഈ ചെറു എസ് യു വി ഭീഷണി സൃഷ്ടിക്കും.