മുംബൈ ∙ ഗതാഗതക്കുരുക്കിൽപ്പെടാതെ, ലക്ഷ്യസ്ഥാനത്തെത്താൻ നഗരത്തിൽ ഡ്രോൺ ടാക്സി സർവീസ് ആരംഭിക്കുന്നു. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിലൊന്നായ മുംബൈയിലെ അത്യാവശ്യയാത്രക്കാർക്ക് ഡ്രോൺ സേവനം അനുഗ്രഹമാകും. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സർക്കാരുമായി ചർച്ച നടത്തിയിരുന്നു.
ഡ്രോൺ സർവീസിന് അംഗീകാരം നൽകിക്കൊണ്ട് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. സർവീസിന്റെ നടത്തിപ്പിന് കൂടുതൽ സ്ഥലം അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയുടെ പുതിയ ഡിപി (ഡവലപ്മെന്റ് പ്ലാൻ) 2034 പ്രകാരം 200 മീറ്ററിൽ കൂടുതൽ ഉയരമുള്ള എല്ലാ കെട്ടിടങ്ങളിലും ഹെലിപാഡോ ചെറിയ വിമാനം ഇറങ്ങാനുള്ള സൗകര്യമോ ഒരുക്കാൻ അനുവദിക്കുന്നുണ്ട്. ടെറസിലെ ഹെലിപാഡിൽ ഡ്രോണുകൾക്ക് നിഷ്പ്രയാസം ഇറങ്ങാനാകുമെന്നും സർക്കാർ പ്രതിനിധി വെളിപ്പെടുത്തി.
ബോക്സ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വിമാനമാണിത്. ബാറ്ററി ചാർജ് ചെയ്യാനുള്ള സ്റ്റേഷനും മറ്റും സ്ഥലം വേണ്ടിവരും. രണ്ടു പേർക്കിരിക്കാവുന്ന ചെറിയ ഡ്രോണുകൾക്കു ചരിഞ്ഞു പറക്കാതെ തന്നെ, നേരെ താഴേക്കു വന്നു നിലത്തിറങ്ങാനാകും. നേരിട്ട് 60 കിലോമീറ്റർ വരെ, മണിക്കൂറിൽ 150-200 കിലോമീറ്റർ വേഗത്തിൽ ചെറുവിമാനത്തിനു പറക്കാനാകും. 1000-2000 അടി ഉയരത്തിലൂടെയാകും ഇതിന്റെ സഞ്ചാരം.
രാജ്യത്ത് ആദ്യ എയർ ടാക്സി സർവീസ് ആരംഭിക്കുന്ന നഗരം മുംബൈയാകാനാണ് സാധ്യത. പദ്ധതി ഊബറുമായി സഹകരിച്ച് സദാ ഗതാഗതക്കുരുക്കുള്ള മഹാനഗരങ്ങളായ മുംബൈ, ബെംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെ യാത്രാസൗകര്യം ഭാഗികമായിട്ടെങ്കിലും പരിഹരിക്കാൻ ഡ്രോൺ ടാക്സി സർവീസ് ആരംഭിക്കാൻ കേന്ദ്രസർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. പ്രമുഖ സ്വകാര്യ ടാക്സി സർവീസ് കമ്പനിയായ ഊബറുമായി സഹകരിച്ചാണിത്.മുംബൈയിൽ ഡ്രോൺ ടാക്സി സർവീസ് നടത്താനുള്ള സൗകര്യത്തെപ്പറ്റി ഊബർ പഠനം നടത്തിവരികയാണ്.
ഗതാഗതക്കുരുക്കിന് പരിഹാരം
സദാ ഗതാഗതക്കുരുക്കുള്ള മഹാനഗരങ്ങളായ മുംബൈ, ബെംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെ യാത്രാസൗകര്യം ഭാഗികമായിട്ടെങ്കിലും പരിഹരിക്കാൻ ഡ്രോൺ സർവീസ് ആരംഭിക്കാൻ കേന്ദ്രസർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. പ്രമുഖ സ്വകാര്യ ടാക്സി സർവീസ് കമ്പനിയായ ഊബറുമായി സഹകരിച്ചാണിത്. . 2016ൽ ആരംഭിച്ച ഊബർ എലിവേറ്റ് പ്രോഗ്രാം പ്രകാരം, ഒരു ബട്ടൺ അമർത്തി, ചെറുവിമാനത്തെ ക്ഷണിക്കാനാവും. ഡ്രോൺ നിർമിക്കാൻ പ്രമുഖ വിമാനനിർമാണക്കമ്പനികളുമായി ഊബർ പങ്കാളിത്തം ഏറ്റെടുത്തിട്ടുണ്ട്.
കൗതുകങ്ങളോടെ എയർടാക്സി
∙ബാറ്ററിയിൽ പ്രവർത്തിക്കുന്ന വിമാനമാണിത്. ബാറ്ററി ചാർജ് ചെയ്യാനുള്ള സ്റ്റേഷനും മറ്റും സ്ഥലം വേണ്ടിവരും.
∙രണ്ടു പേർക്കിരിക്കാവുന്ന ചെറിയ ഡ്രോണുകൾക്കു ചരിഞ്ഞു പറക്കാതെ തന്നെ, നേരെ താഴേക്കു വന്നു നിലത്തിറങ്ങാം
∙നേരിട്ട് 60 കിലോമീറ്റർ വരെ, മണിക്കൂറിൽ 150-200 കിലോമീറ്റർ വേഗത്തിൽ ചെറുവിമാനത്തിനു പറക്കാനാകും.
∙1000-2000 അടി ഉയരത്തിലൂടെയാകും ഇതിന്റെ സഞ്ചാരം.
∙ ഒരു ബട്ടൺ അമർത്തി, വിമാനത്തെ ക്ഷണിക്കാനാവും.