പാരച്യൂട്ടിൽ ആളുകൾ ആകാശത്തു നിന്നും ചാടുന്നത് കണ്ടിട്ടുണ്ട് എന്നാൽ ഒരു വിമാനം തന്നെ പാരച്യൂട്ടിൽ ക്രാഷ് ലാൻഡ് ചെയ്താലോ? അത്തരമൊരു കാഴ്ച്ചയാണിപ്പോൾ സമൂഹമാധ്യമങ്ങൾ വൈറലാകുന്നത്. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം നടന്നത്. എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ചെറുവിമാനം തകരാർ കണ്ടെത്തിയതിനെ തുടർന്ന് ക്രാഷ് ലാൻഡ് ചെയ്യുകയായിരുന്നു.
പറന്നുയർന്ന ഉടനെ തകരാർ കണ്ടെത്തിയ പൈലറ്റ്, വിമാനം എയർപോർട്ടിലേയ്ക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും സുരക്ഷിതമായി അവിടെ എത്തില്ല എന്നു മനസിലായതോടെയാണ് വിമാനത്തിലെ എമർജെൻസി പാരച്യൂട്ടിന്റെ സഹായത്തോടെ ക്രാഷ് ലാൻഡ് ചെയ്തത് എന്നാണ്പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എയർപോർട്ടിന്റെ സമീപത്തെ പാർക്കിങ്ങിലേയ്ക്കാണ് വിമാനം തൂങ്ങി ഇറങ്ങിയതെന്നും ഒരു ട്രാക്കിന്റെ മുകളിലേയ്ക്കാണ് വീണതെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പരിക്കുകളേൽക്കാതെ അവർ രക്ഷപ്പെടുകയും ചെയ്തു.