ഹൈവേയിൽ കത്തിയമരുന്ന വിമാനം, തീയണയ്ക്കാൻ പണിപ്പെടുന്ന ഫയർഫോഴ്സ്. രണ്ടു ദിവസം മുമ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയാണിത്. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത വിമാനം കത്തിയമരുന്ന വിഡിയോ കാണുന്നവർ ആദ്യം ആശങ്കപ്പെടുന്നത് പൈലറ്റിനെക്കുറിച്ചാണ്. ഭാഗ്യവശാൽ ഒരു പൊറൽ പോലുമെല്‍ക്കാതെ അദ്ദേഹം രക്ഷപ്പെട്ടു.
Vintage Plane Crash Wreckage on Freeway
കാലിഫോർണിയയിലെ ഹൈവേ നമ്പർ 101 ലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. എൻജിൻ തകരാറിനെ തുടർന്ന് ഹൈവേയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവേ ഡിവൈഡറിൽ ഇടിച്ചാണ് വിമാനത്തിന് തീ പിടിച്ചത്. ഏകദേശം 30 വർഷത്തെ പ്രവർത്തി പരിചയമുള്ള പൈലറ്റിന്റെ മനസാന്നിധ്യമാണ് കൂടുതൽ അപകടമുണ്ടാകാതെ രക്ഷിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
Fiery Plane Crash Shuts Down Freeway
ഹൈവേയിലെ മറ്റു യാത്രക്കാരാണ് വിമാനാപകടത്തിൽ വിഡിയോ ചിത്രീകരിച്ചത്. രണ്ടാം ലോക മാഹായുദ്ധത്തിൽ ജർമനിക്ക് വേണ്ടി സേവനം അനുഷ്ഠിച്ച സിംഗിൾ എൻജിൻ വിമാനമാണ് അപകടത്തിൽ തകർന്നത്.