ഉത്സവപ്പറമ്പുകളിലും കാർണിവെല്ലുകളിലും ആളുകൾ അന്തം വിട്ട് നോക്കി നിൽക്കുന്ന പ്രകടനമാണ് മരണക്കിണറിലൂടെ ബൈക്കോടിക്കുന്നത്. കിണറിന്റെ രൂപത്തിൽ മരം കൊണ്ടുണ്ടാക്കിയ 20 മുതൽ 36 അടി വരെ വ്യാസമുള്ള സിലിണ്ടറിന്റെ കുത്തനെയുള്ള വശങ്ങളിലൂടെ മോട്ടോർ സൈക്കിളുകളും ചെറിയ കാറുകളും ഓടിക്കുന്നു. ഏതുപ്രായത്തിലുള്ള ആളുകളേയും ഒരുപോലെ ആകർഷിക്കു പ്രകടനം.
റോയൽ എൻഫീൽഡ് റൈഡർമാനിയയിലെ ഇത്തവണത്തെ പ്രധാന ആകർഷണമാണ് മരണക്കിണർ. ഒന്നും രണ്ടുമല്ല 6 ബുള്ളറ്റുകളാണ് മരണക്കിണറിൽ അണിനിരിക്കുന്നത്. കാണികളെ ഒരേ സമയം അദ്ഭുതപ്പെടുത്തുകയും പേടിപ്പെടുത്തുകയും ചെയ്യുന്ന പ്രകടനമാണ് റൈഡർമാനിയയിൽ അരങ്ങേറുന്നത്. ഇതു കൂടാതെ നിരവധി പ്രകടനങ്ങൾ ഇത്തവണത്തെ റൈഡർമാനിയയിലുണ്ട്.
Royal Enfield Rider Mania 2018 - The Art of Defying Gravity
ഇന്ത്യയിലെ റോയൽ എൻഫീൽഡ് ഉടമകളെ ഒരുമിച്ച് കൂട്ടുന്ന ഇവന്റാണ് റൈഡർ മാനിയ. എല്ലാവർഷവും നടക്കുന്ന ഈ പരിപാടിയിൽ പതിനായിരക്കണിക്കിന് ആളുകള്‍ പങ്കെടുക്കാറുണ്ട്. റോയൽ എൻഫീഡിന്റെ 650 ബൈക്കുകളായ കോണ്ടിനെന്റൽ ജിടിയും ഇന്റർസെപ്റ്ററും പുറത്തിറക്കിയത് റൈഡർമാനിയയ്ക്ക് മുന്നോടിയായിട്ടാണ്. ബ്രദർഹുഡ് ഓഫ് ബുള്ളറ്റിയോഴ്‌സ് മോട്ടോർസൈക്ലിങ്ങ് കൺസോർഷ്യമാണ് എല്ലാ വർഷവും റൈഡർ മാനിയ സംഘടിപ്പിക്കുന്നത്.