Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എബിഎസും ഡിസ്ക് ബ്രേക്കുമായി ജാവ

jawa-1 Jawa

പുതിയ ചരിത്രം കുറിക്കാനാണ് ജാവ വീണ്ടുമെത്തിയത്. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്റ് പ്രൈവറ്റ് ലിമിറ്റഡ് ക്ലാസിക് രൂപ ഗുണത്തിൽ ബൈക്കിനെ പുറത്തിറക്കിയപ്പോൾ ആരാധകരുടെ മനം നിറഞ്ഞു. എന്നാൽ പിന്നിലെ ഡിസ്ക് ബ്രേക്കിന്റേയും എബിഎസിന്റേയും അഭാവമായിരുന്നു ജാവ പ്രേമികളെ നിരാശരാക്കിയത്. ആ പരാതികൾ തീർത്ത് തികച്ചും ആധുനികനായി എത്തുന്നു. പിൻ ഡിസ്ക്ബ്രേക്കും ഡ്യുവൽ ചാനൽ എബിഎസും ഘടിപ്പിച്ച ജാവ മോഡലുകളും ഇനി ലഭ്യമാണ്. സാധാരണ മോഡലിനേക്കാൾ 9000 രൂപ അധികം നൽകിയാലാണ് പിൻഡിസ്ക് ബ്രേക്കും എബിഎസുമുള്ള ജാവ ലഭിക്കുക. ഈ സുരക്ഷാ സജീകരണങ്ങളുള്ള ജാവയുടെ  വില 1.73 ലക്ഷവും ജാവ 42 ന്റെ വില 1.64 ലക്ഷവുമാണ്. 

JAWA First Look

നിലവിൽ 5000 രൂപ നൽകി ഒാൺലൈനായി ബൈക്ക് ബുക്ക് െചയ്തവർക്കും എബിഎസ് പതിപ്പ് സ്വന്തമാക്കാമെന്ന് ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചിട്ടുണ്ട്.  കഴിഞ്ഞ ദിവസം ജാവയുടെ ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് പുണെയിൽ ആരംഭിച്ചിരുന്നു.  ഈ മാസം അവസാനത്തോടെ 60 ഡീലർഷിപ്പുകളും അടുത്ത മാർച്ചിൽ 105 പുതിയ ഡീലർഷിപ്പുകളും തുറക്കുമെന്നാണ് ക്ലാസിക് ലെജന്റ് പ്രൈവറ്റ് ലിമിറ്റഡ് അറിയിക്കുന്നത്. കേരളത്തിൽ ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ആദ്യ ഡീലർഷിപ്പുകൾ.

jawa-42-1

പോയ കാലത്തെ പ്രതാപമായിരുന്ന ജാവ വീണ്ടും എത്തുമ്പോൾ ക്ലാസിക് രൂപഭംഗി നിലനിർത്തിയിട്ടുണ്ട്. ആധുനിക ലിക്വിഡ് കൂൾഡ് ഫോർസ്ട്രോക്ക് എൻജിനുമായാണ് പുതിയ ജാവ എത്തുന്നത്. ഇരു ബൈക്കുകൾക്കും കരുത്തേകുക 293 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, നാലു വാൽവ് എൻജിനാവും; മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമാണ് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുടെ പിൻബലമുള്ള ഈ എൻജിന്. എൻജിൻ ശേഷിയടക്കം എല്ലാം മാറിയിട്ടും ട്വിൻ െെസലൻസറുകൾ നിലനിൽക്കുന്നു. എൻജിൻ രൂപവും വാഹനത്തിന്റെ രൂപം പോലെ തന്നെ പഴമ നിലനിർത്തുന്നു.