നികുതി ഉൾപ്പെടെ 20 ലക്ഷം രൂപയോളം വിലയുള്ള ആഡംബര ബൈക്ക് ഡ്യൂകാറ്റി 899 പനിഗലെ മാവേലിക്കര ജോയിന്റ് ആർടിഒ ഓഫിസിൽ റജിസ്റ്റർ ചെയ്ത് ഇഷ്ട നമ്പർ സ്വന്തമാക്കാനായി ഉടമ വീണ്ടും മുടക്കിയത് ഒന്നരലക്ഷം രൂപ!
തഴക്കര കരയംവട്ടം ഡയാനയിൽ ഷോജി ജോർജാണ് ബൈക്കിന്റെ ഉടമസ്ഥൻ. ഇറ്റലിയിലെ ആഡംബര ബൈക്ക് നിർമാണ കമ്പനിയായ ഡ്യൂകാറ്റിയുടെ 899 പനിഗലെ മോഡൽ ബൈക്കിന് എക്സ് ഷോറും വില 17 ലക്ഷം രൂപയാണ്. ഇറക്കുമതിക്കായിരണ്ടരലക്ഷം രൂപയോളം ചെലവായി. നികുതിയിനത്തിൽ 2.3 ലക്ഷം രൂപയാണു റജിസ്ട്രേഷൻ സമയത്ത് അടച്ചത്.
കെ എൽ 31 ജെ 333എന്ന നമ്പർ ഒന്നര ലക്ഷം രൂപയ്ക്ക് ഉടമ ലേലം വിളിച്ചെടുക്കുകയായിരുന്നു. 900 സി സി ബൈക്കിന് ലീറ്ററിന് എട്ടു കിലോമീറ്ററാണു മൈലേജ്