Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ടയുടെ ചെറു എസ് യു വി, ഡബ്ല്യുആർ-വി മാർച്ചിൽ എത്തും

honda-wrv WR-V

മാരുതി ബ്രെസ, ഫോഡ് ഇക്കോ സ്പോർട്സ് തുടങ്ങിയ വാഹനങ്ങൾക്ക് ഭീഷണിയാകാൻ ഹോണ്ടയുടെ ഡബ്ല്യുആർ-വി എത്തുന്നു. ഹോണ്ടയുടെ തന്നെ ചെറു ഹാച്ചായ ജാസിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡബ്ല്യുആർ-വിയുടെ ഡിസൈൻ. ഹോണ്ട ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയതിന് ശേഷം മാർച്ചിൽ ഈ ചെറു എസ് യു വി ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.

honda-wrv-2 WR-V

വിൻസം റൺഎബോട്ട് വെഹിക്കിൽ എന്നതിന്റെ ചുരുക്കിയെഴുത്താണ് ഡബ്ല്യുആർ-വിക്ക് ജാസിന്റെ അതേ തരത്തിലുള്ള ഇന്റീരിയറായിരിക്കും സബ്കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിൽ മാറ്റുരയ്ക്കാനെത്തുന്ന വാഹനത്തിന് ബിആർ-വിയേക്കാൾ വിലക്കുറവായിരിക്കും. അബർബൻ സ്റ്റൈൽ ഡിസൈനിലെത്തുന്ന ഡബ്ല്യുആർ-വി യുവാക്കളെയാണ് ലക്ഷ്യം വെയ്ക്കുന്നത്. പുതിയ സിറ്റിയ്ക്ക് ശേഷം ഹോണ്ടയിൽ നിന്ന് പുറത്തിറങ്ങുന്ന വാഹനമായിരിക്കും ഡബ്ല്യുആർ-വി.

honda-wrv-1 WR-V

ചെറു എസ് യു വിയാണെങ്കിലും വലിയ എസ് യു വികളോട് സാമ്യം തോന്നുന്ന രൂപമായിരിക്കും ഡബ്ല്യുആർ-വിക്ക്. ക്രോം ഇൻസേർട്ടോടു കൂടിയ വലിയ ഗ്രില്ലുകൾ, സ്പോർട്ടി ഹെഡ്‌ലാമ്പ്, മസ്കുലർ ബോഡി എന്നിവ ഡബ്ല്യുആർ-വിക്കുണ്ടാകും. കൂടാതെ വാഹനത്തിനു ചുറ്റും കറുത്ത ക്ലാഡിങ്ങുകളും ഡയമണ്ട്-കട്ട് അലോയ് വീലുകളുമുണ്ട്. എൽ’ ആകൃതിയിലുള്ള ടെയിൽ ലാമ്പും സ്റ്റൈലിഷ് ബംബറും പിന്‍ഭാഗത്തിനു മാറ്റേകുന്നു. എൻജിൻ വകഭേദങ്ങളെപ്പറ്റി പ്രഖ്യാപനങ്ങളൊന്നും കമ്പനി നടത്തിയിട്ടില്ലെങ്കിലും ഇന്ത്യയിൽ 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളുമുണ്ടാകുമെന്നും സൂചനയുണ്ട്. ആറു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്. 

Your Rating: