കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ആയിരത്തിന്റേയും അഞ്ചുറിന്റേയും നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ നോട്ടു നിരോധനം നടന്നതിന് പിൻവാതിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള നിരവധി ശ്രമങ്ങളാണ് നടന്നത്. ജ്വല്ലറികളിലൂടെയും മറ്റ് ഇടപാടുകളിലൂടെയും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളിപ്പിച്ചു എന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്.
ഇപ്പോഴിതാ നോട്ടു നിരോധനത്തിന് ശേഷം കാർ വാങ്ങിയവരും കുടുങ്ങുന്നു. നവംബർ ഒന്നുമുതൽ വാഹനം വാങ്ങിയവരുടെ വിവരങ്ങൾ കൈമാറാനാണ് ആദായനികുതി വകുപ്പ് വാഹന ഡീലർഷിപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലക്ഷ്വറി വാഹനങ്ങൾ മാത്രമല്ല നോട്ട് നിരോധനത്തിന് ശേഷമുള്ള എല്ലാ ഇടപാടുകളും നിരീക്ഷിക്കപ്പെടുമെന്നാണ് ആദായനികുതി വകുപ്പിലെ അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.
പുതിയ കാർ വാങ്ങിയവരുടേയും ബുക്ക് ചെയ്തവരുടേയും ഇടപാടുകൾ പരിശോധിച്ച് നോട്ടീസ് അയയ്ക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഡീലര്‍മാരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷം കാര്‍ വാങ്ങിയവര്‍ക്ക് 2017 ജനുവരി ഒന്നു മുതല്‍ പതിനഞ്ച് വരെ അധികൃതര്‍ നോട്ടീസ് അയയ്ക്കും