Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൽ കുടുംബത്തിലേക്ക് പുതിയ ഔഡി

jean-paul Photo Courtesy: Facebook

സംവിധായകനും നടനും നിർമാതാവുമായ ലാൽ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ്. ലാലിന്റെ വഴിയെ മകൻ ജീൻപോളും സംവിധാന രംഗത്തേയ്ക്ക് എത്തിയിട്ട് കുറച്ചു നാളായി. മികച്ചൊരു സംവിധായകൻ മാത്രമല്ല നല്ലൊരു വാഹന പ്രേമികൂടിയാണ് ജീൻ പോൾ. ലാൽ ജൂനിയറിന്റെ വിവാഹത്തിന് അദ്ദേഹത്തിന്റെ ബൈക്ക് പ്രേമം എല്ലാവരും മനസിലാക്കിയതാണ്. നിരവധി സൂപ്പർ‌ ബൈക്കുകളുടെ അകമ്പടിയോടെയാണ് ലാൽ ജൂനിയർ വിവാഹത്തിനെത്തിയത്.

സിനിമാതാരങ്ങളുടെ ഔഡി

ദുൽഖറിന്റെ സൂപ്പർകാർ
 

ലാൽ കുടുംബത്തിലേയ്ക്കുള്ള ഏറ്റവും പുതിയ അതിഥിയാണ് ഔഡി ക്യൂ 7. ജീൻ പോൾ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. ഔഡിയുടെ പ്രീമിയം ലക്ഷ്വറി എസ് യു വിയാണ് ക്യൂ 7. 2967 സിസി എൻജിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. 2910 ആർപിഎമ്മിൽ 245 ബിഎച്ച്പി കരുത്തും 1500 ആർ‌പിഎമ്മിൽ 600 എൻഎം ടോർക്കുമുണ്ട് കാറിന്. എട്ട് സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗത 234 കിലോമീറ്ററാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ ക്യൂ 7ന് 7.1 സെക്കന്റുകൾ മാത്രം മതി. 

Your Rating: