ഓരോ വർഷം കഴിയുന്തോറും കേരളത്തിൽ വാഹനാപകടങ്ങളുടെ എണ്ണം കൂടി കൂടി വരികയാണ്. കേരളാ പൊലീസ് അടുത്തിടെ പുറത്തിറക്കിയ കണക്കുകൾ പ്രകാരം 2001 മുതൽ 2015 വരെയുള്ള പതിനഞ്ച് വർഷത്തിൽ നടന്നിരിക്കുന്നത് 536,944 അപകടങ്ങളാണ്. അതിൽ നിന്നായി ഏകദേശം 54,616 ആളുകൾ മരിക്കുകയും ഏകദേശം 656,156 ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത് 2005 ലാണ്, 42,363 അപകടങ്ങൾ. 2010 ലാണ് ഏറ്റവും കുറവ് അപകടം നടന്നത്, 35,082. ഏറ്റവും കുറവ് മരണം 2001 ലാണ്. 2674 അപകടമരണങ്ങളാണ് ആ വർഷം നടന്നത്. കൂടുതൽ മരണങ്ങൾ നടന്നത് 2012 ലാണ്. 4286 അപകടമരണങ്ങളാണ് ആ വർഷം നടന്നത്. 2004 ലാണ് ഏറ്റവുമധികം ആളുകൾക്ക് വാഹനാപകടങ്ങളിൽ പരിക്കേറ്റത്, 51228 ആളുകൾ. 2013 ലാണ് ഏറ്റവും കുറവ് ആളുകൾക്ക് വാഹനാപകടങ്ങളിൽ നിന്ന് പരിക്കേറ്റത്, 40,346 പേർക്കാണ് ആ വർഷം പരിക്കുകൾ പറ്റിയത്.