ഷെവർലെ വി8 എഞ്ചിൻ ഘടിപ്പിച്ച ട്രാക്റ്റർ

കുതിരയെപ്പോലെ പറക്കാനല്ല കഴുതയെപ്പോലെ പണിയെടുക്കാനാണ് ട്രാക്റ്ററിന്റെ യോഗം. കരുത്തുറ്റ എഞ്ചിനുള്ള ഇവൻ കൃഷിയിടങ്ങളിലെ ആവശ്യത്തിനായി മാത്രമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ട്രാക്റ്ററിൽ കരുത്തുറ്റ വി8 എഞ്ചിൻ ഘടിപ്പിച്ചാൽ എങ്ങനെയിരിക്കും?  അമേരിക്കക്കാരനായ ക്രിസാണ് തന്റെ മാസി ഫെർഗുസൺ എംഎഫ്-12 ട്രാക്റ്ററിൽ 350 ക്യുബിക്ക് ഇഞ്ച് കപ്പാസിറ്റിയുള്ള എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. 

ട്രാക്റ്റിനെ റേസ്‌കാറാക്കി മാറ്റി സ്പീഡിൽ ഓടിക്കുന്ന വിഡിയോയും ക്രിസ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചെറിയ ട്രാക്റ്ററാണെങ്കിലും വലിയ ട്രാക്റ്ററുകളെപ്പോലുള്ള എക്‌സ്‌ഹോസ്റ്റും ഫോർഡിന്റെ ഓട്ടോമാറ്റിക്ക് ഗിയർബോക്‌സുമാണ് ട്രാക്റ്ററിന്. ട്രാക്റ്റിന്റെ പ്രകടനം കാണണമെങ്കിൽ ഈ വിഡിയോ നോക്കു.