Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എം മോട്ടോർസൈക്കിൾ ഷോറൂം മുംബൈയിലും

um-renegade-commando UM Renegade Commando

അമേരിക്കൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ യു എം മോട്ടോർസൈക്കിൾസിന്റെ അഞ്ചാമതു ഷോറൂം മുംബൈയിൽ പ്രവർത്തനം തുടങ്ങി. ബൊറിവ്ലി ഈസ്റ്റിൽ മഗത്തണെയ്ക്കു സമീപം വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയില് ബൊർകർ കോംപൗണ്ടിലാണു വെസ്റ്റേൺ യു എം പ്രവർത്തനം ആരംഭിച്ചത്. 2,900 ചതുരശ്ര അടി വിസ്തീർണമുള്ള ഡീലർഷിപ്പിൽ ഷോറൂമിനൊപ്പം വിൽപ്പനാനന്തര സേവന സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.
രാജ്യത്തെ അഞ്ചാമത്തേതും മുംബൈയിലെ ആദ്യത്തേതുമായ ഡീലർഷിപ്പാണു വെസ്റ്റേൺ യു എമ്മെന്നു യു എം മോട്ടോർസൈക്കിൾ ലിമിറ്റഡ് ഡയറക്ടർ രാജീവ് മിശ്ര അറിയിച്ചു.

രാജ്യത്തു നടപ്പാക്കുന്ന വിപണന ശൃംഖല വിപുലീകരണത്തിലെ സുപ്രധാന ചുവടുവയ്പാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയിലെ ബൈക്ക് പ്രേമികൾക്കു ലോകോത്തര നിലവാരമുള്ള യാത്രാസൗകര്യമാണു യു എം മോട്ടോർ സൈക്കിളുകൾ വാഗ്ദാനം ചെയ്യുന്നത്. യു എം മോട്ടോർ സൈക്കിൾ വാങ്ങാനെത്തുന്നവർക്ക് അവിസ്മരണീയ അനുഭവം പ്രദാനം ചെയ്യാൻ ബോറിവ്ലിയിലെ പുതിയ ഡീലർഷിപ് സുസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യു എം മോട്ടോർ സൈക്കിളുകളുടെ ബൈക്ക് വിൽപ്പനയിലും സർവീസിങ്ങിലും മികച്ച അനുഭവമാകും തങ്ങൾ പ്രദാനം ചെയ്യുകയെന്നു വെസ്റ്റേൺ യു എം ഉടമകളായ മെൻഡൊൺ എന്റർപ്രൈസസ് പ്രൊപ്രൈറ്റർ കരൺ മെൻഡൊൺ വാഗ്ദാനം ചെയ്തു. മുംബൈയിലെ യു എം മോട്ടോർ സൈക്കിൾ പ്രേമികൾക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും പുതിയ ഡീലർഷിപ് ഉറപ്പാക്കും. മുംബൈയിൽ യു എം മോട്ടോർ സൈക്കിൾസിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം അറിയിച്ചു.  

Your Rating: