Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണ്‍ ആക്കരുതേ ഹസാഡ് ലൈറ്റുകൾ‌

487631082

നാം നിരന്തരം കാണാറുള്ളതാണ് നാലും കൂടിയ ജങ്ഷനിൽ ആളുകള്‍ ഹസാഡ് ലൈറ്റ് (നാല് ഇൻഡിക്കേറ്ററുകൾ ഒരുമിച്ച് തെളിയിക്കുക) ഓൺ ആക്കി നേരേ പോകുന്നത്. സാധാരണ ഗതിയില്‍ ഇടത്തേയ്ക്ക് പോകുമ്പോള്‍ ഇടതുവശത്തെ ഇൻഡിക്കേറ്ററും വലത്തേയ്ക്ക് പോകുമ്പോള്‍ വലതുവശത്തെ ഇൻഡിക്കേറ്ററുമാണല്ലോ ഇടുന്നത് അപ്പോള്‍ നാലും കൂടിയ ജംക്ഷനില്‍ നേരേ പോകുന്നതിന് രണ്ടും ഇട്ടാല്‍ മതിയല്ലോ എന്നാണ് പൊതുവെയുള്ള ധാരണ.

ഈ തെറ്റുധാരണയിൽ നിന്നാണ് ഹാസാഡ് ലൈറ്റുകൾ പ്രവർത്തിക്കുന്നത്. നാലും കൂടിയ ജംക്ഷനുകളിൽ നേരേ പോകണമെങ്കിൽ രണ്ട് ഇൻഡിക്കേറ്ററും പ്രവർത്തിപ്പിക്കാതിരുന്നാൽ മതി അല്ലാതെ ഹസാഡ് ഉപയോഗിക്കുകയല്ല ചെയ്യേണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ എന്തെങ്കിലും അപകട സാധ്യതയുണ്ടെങ്കിലാണ് ഹസാഡ് ലൈറ്റുകള്‍ ഉപയോഗിക്കേണ്ടത്. വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ച് റോഡില്‍ കിടന്നുപോയാല്‍ ഈ സ്വിച്ച് ഓണ്‍ ചെയ്യുക. റോഡരികില്‍ ഒരു വാഹനം കിടപ്പുണ്ട് എന്ന സൂചന മറ്റു വാഹനമോടിക്കുന്നവര്‍ക്ക് നല്‍കാന്‍ ഇതുസഹായിക്കും, രാത്രി കാലങ്ങളില്‍ പ്രത്യേകിച്ചും.

തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന്‌ പതിയെ പോകേണ്ട സാഹചര്യമുണ്ടായാൽ (ഭാരം കയറ്റിയ വാഹനങ്ങൾ, മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വാഹനങ്ങൾ) ഹസാഡ് വാണിങ്ങ് പ്രവർത്തിപ്പിക്കാം. മോട്ടോർ വാഹന നിയമപ്രകാരം വാഹനം ഓടിക്കുമ്പോൾ ഒരിക്കലും ഹസാഡ് ലൈറ്റ് പ്രവർത്തിപ്പിക്കരുത് അല്ലെങ്കിൽ നിങ്ങളുടെ വാഹനംകെട്ടി വലിച്ചുകൊണ്ടു പോകുകയായിരിക്കണം. അതുപോലെ തന്നെ മഴയുള്ളപ്പഴും, മൂടൽ മഞ്ഞുള്ളപ്പോഴും ഹസാഡ് പ്രവർത്തിപ്പിക്കുന്നത് കുറ്റകരമാണ്.