ജപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹയുടെ 250 സിസി ബൈക്ക് എഫ്സി 25 പുറത്തിറങ്ങി. 1.19 ലക്ഷം രൂപയാണ് ബൈക്കിന്റെ ന്യൂഡൽഹി എക്സ്ഷോറൂം വില. ബോളിവുഡ് താരവും യമഹ ഇന്ത്യയുടെ ബ്രാൻഡ് അമ്പാസിഡറുമായ ജോൺ എബ്രഹാമാണ് ബൈക്ക് പുറത്തിറക്കിയത്. മൂന്ന് വ്യത്യസ്ത നിറങ്ങളിൽ യമഹയുടെ 250 സിസി ബൈക്ക് ലഭ്യമാണ്.
249 സിസി സിംഗിൾ സിലിണ്ടർ എൻജിനായിരിക്കും ബൈക്കിന് കരുത്തു പകരുന്നത്. 8000 ആർപിഎമ്മിൽ 20.9 ബിഎച്ച്പി കരുത്തും 6000 ആർപിഎമ്മിൽ 20 എൻഎം ടോർക്കും നൽകുന്നതാണീ എൻജിൻ. യമഹ തദ്ദേശീയമായി നിർമിക്കുന്ന ബൈക്കുകളിൽ ഏറ്റവും എൻജിൻ ശേഷി കൂടിയ മോഡലുമാണ് എഫ് സി 250.
കെടിഎം ഡ്യുക്ക്, മഹീന്ദ്ര മോജോ, ബജാജ് ഡോമിനർ തുടങ്ങിയ ബൈക്കുകളുമായായിരിക്കും എഫ് ഇസഡ് 250 ഏറ്റുമുട്ടുക. എഫ്സിയുടെ ചെറുബൈക്കുകളുടെ അനുസ്മരിപ്പിക്കുന്ന രൂപം തന്നെയാണു പുതിയ ബൈക്കിനും. മസ്കുലർ ലുക്കുള്ള ഫ്യൂവൽ ടാങ്ക്, പുതിയ എക്സ്ഹോസ്റ്റ്, ഒാട്ടമാറ്റിക്ക് എൽ ഇ ഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റൽ ഇൻസ്ട്രൂമെന്റ് ക്ലസ്റ്റർ എന്നിവ പുതിയ ബൈക്കിന്റെ പ്രത്യേകതകളാണ്.