Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്യുക്കാറ്റിയുടെ കാളക്കൂറ്റൻ

ducati-diavel-test-ride-3 Ducati Diavel, Photos: RS Gopan

ഡ്യുക്കാറ്റി നിരയിൽ ഏവരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മോഡലാണ് ഡയവൽ. മോൺസ്റ്ററും മൾട്ടിസ്‌ട്രാഡയും സൂപ്പർ സ്പോർട് മോഡൽ പനിഗേലുമൊക്കയെുണ്ടായിട്ടും ഡയവലിനോടന്തൊണിത്ര പ്രിയമേറാൻ കാരണം എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമയേുള്ളൂ. റോഡിലിറക്കിയാൽ ആരുമൊന്നു നോക്കും. ചെറുപ്പക്കാർ പിറകെ വരുകയും ചെയ്യും. കുറച്ച് കാര്യമായി പറഞ്ഞാൽ കരുത്ത്, മാരക ലുക്ക്, നിർമാണമികവ് ഇവ സമന്വയിക്കുന്ന വമ്പനാണ് ഡയവൽ. ഇന്ത്യയിൽ ഡ്യൂക്കാറ്റിയുടെ ഏറ്റവും വിൽപ്പനയുള്ള മോഡലാണു ഡയവൽ. മുപ്പതു ലക്ഷത്തിനു മുകളിൽ വിലയുണ്ടായിരുന്നിട്ടും ഇതിന്റെ വിൽപ്പന കൂടാൻ കാരണം മുകളിൽ പറഞ്ഞതു തന്നയൊണ്. കരുത്തും സൗന്ദര്യവും സമം ചേർന്ന നാലുപേർ നോക്കുന്ന, നോക്കുന്നവർ ആരാധിച്ചുപോകുന്ന സൂപ്പർ താരത്തിൽ ഒന്നു ചുറ്റിയടിച്ചു വരാം..

ducati-diavel-test-ride RS Gopan

ഡിസൈൻ

Don’t call me a cruiser ഡയവലിന്റെ സറ്റൈിൽ നൽകിയിരിക്കുന്ന ക്യാപ്ഷനാണിത്. ശരിയാണ്, കാഴ്ചയിൽ ക്രൂസറാണന്നെു പറയില്ല. എന്നാൽ സൂപ്പർ സ്പോർട് മോഡലാണോ അതുമല്ല. പിന്നെയോ. ഇവ രണ്ടും സമന്വയിക്കുന്നതാണ് ഡയവൽ. തടിമാടൻ ലുക്കും വ്യത്യസ്തതയാർന്ന ഡിസൈനുമാണ് എല്ലാവരും ഇവനെ പെട്ടെന്നു ശ്രദ്ധിക്കാൻ കാരണം. പോരാത്തതിനു കറുപ്പു നിറവും. ഡയവലിന്റെ ഓരോ തരിമ്പിലും ഡിസൈനിലെ വ്യത്യസ്തത ദർശിക്കാൻ കഴിയും. വലിയ എൽഇഡി ഹെഡ്‌ലൈറ്റ്, മസ്ക്കുലർ ടാങ്ക്, എയർ ഇൻടക്ക്, ടാങ്കിനു താഴെ നൽകിയിരിക്കുന്ന നീളമേറിയ എൽ ഇഡി ഇൻഡിക്കേറ്ററുകൾ, വലിയ കുഴിവുള്ള സീറ്റ്, ഇരട്ട എക്സോസ്റ്റ്, തടിച്ച പിൻടയറുകൾ, കുത്തനെയുള്ള എൽടെയിൽ–ഇൻഡിക്കറ്റേർ ലൈറ്റ്, 14 സ്പോക്ക് അലോയ്‌വീൽ എന്നിങ്ങനെ കണ്ണുടക്കുന്ന ഡിൈസനിലെ പുതുമകൾ ഒട്ടറെ.

ducati-diavel-test-ride-6 RS Gopan

ടാങ്ക് പാനലും, പാസഞ്ചർ സീറ്റ് കവറും, മുൻ മഡ്ഗാർഡുമല്ലൊം കാർബൺ ഫൈബറിലാണ് നിർമ്മിച്ചിരിക്കുന്നത്. ഡൈ കാസ്റ്റ് അലൂമിനിയത്തിൽ നിർമിച്ച നീളമറേിയ സിംഗിൾ സൈഡ് സ്വിങ് ആം ആണ്. ഗ്രാബ്റെയിലിന്റെയും പിൻ ഫുട്റെസ്റ്റിന്റേയും ഡിസൈൻ രസമുണ്ട്. സീറ്റിന്റെ പിന്നിൽനിന്നു വലിച്ചടെുക്കാവുന്ന രീതിയിലാണ് ഗ്രാബ്റെയിലിന്റെ ഡിസൈന്‍ പിന്നിലെ ഫുട്റെസ്റ്റ് സബ്ഫ്രയ്‌മിനോട് ചേർത്തു മടക്കി വയ്ക്കാവുന്ന രീതിയിലും.

ducati-diavel-test-ride-1 RS Gopan

വീതിയേറിയ അലൂമിനിയം ഹാൻഡിൽ ബാർ ഡിസൈൻ ലളിതവും നല്ല റെ‍ഡ് കംഫർട്ട് നൽകുന്നതുമാണ്. രണ്ടു ഇൻസ്ട്രമെന്റ് ക്ലസ്റ്ററുണ്ട് ഡയവലിന്. ഒന്ന് ഹാൻഡിൽ ബാറിലും രണ്ടാമത്തേത് ടാങ്കിലും. ഹാൻഡിൽ ബാറിൽ ഘടിപ്പിച്ച എൽസിഡി ഡിസ്പ്ലേ ക്ലസ്റ്ററിൽ സ്പീഡ്, ആർപിഎം, സമയം, കൂളന്റ് ടംപെറച്ചേർ എന്നിവ അറിയാം. ടാങ്കിലെ ടിഎഫ്ടി ഡിസ്പ്ലയേിൽ ഗീയർ പൊസിഷൻ, എയർ ടംപെറച്ചേർ, ബാറ്ററി വോൾട്ടേജ്, ട്രിപ് മീറ്റർ, ഇന്ധനക്ഷമത തുടങ്ങിയ കാര്യങ്ങളും. കുഴിവുള്ള വീതിയേറിയ സീറ്റാണ്. 770 എംഎമ്മാണ് ഉയരം. 259 കിലോഗ്രാം ഭാരവും ഭീകര വലുപ്പവുമുണ്ടെങ്കിലും ഉയരം കറഞ്ഞവർക്കും ഈസിയായി ഇവനിൽ കയറി ഇരിക്കാം, സുഖമായി കൊണ്ടുനടക്കാം.

എൻജിൻ / റൈഡ്

ducati-diavel-test-ride-2 RS Gopan

ഇലക്ട്രോണിക് കീയാണിതിന്. കീ പോക്കറ്റിലിട്ടാൽ മതി. എൻജിൻ സ്റ്റാർട്ട് ചെയ്ത് എക്‌സോസ്റ്റ് നോട്ട് കട്ടോൽ‌ ആരും ഇവനെ പ്രേമിച്ചുപോകും. ഇടിവെട്ട് എക്സ്‌സോസ്റ്റ് നോട്ടാണ്. ത്രോട്ടിൽ കൊടുക്കുന്നതിനു മുൻപ് ഒരു കാര്യം, പൂജ്യത്തിൽനിന്നു 100ൽ എത്താൻ വെറും 2.6 സമയം മതി ഇവന്. അതിനുള്ള കരുത്തു പകരുന്നത് 1198.4 സിസി എൽ ട്വിൻ എൻജിനാണ്. 9250 ആർപിഎമ്മിൽ 162 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 8000 ആർപിഎമ്മിൽ 130.5 എൻഎമ്മും. കിടിലൻ പവർ ‍‍ഡെലിവറി. ചെറിയ ത്രോട്ടിൽ തിരിവിനോടു പോലും തൽക്ഷണം പ്രതികരിക്കുന്ന ഡ്രൈവ് ബൈ വയർ ടക്നോളജിയാണ്. റെവ് റേഞ്ചിലുടനീളം ലഭിക്കുന്ന ടോർക്കും ശക്തമായ ഇനിഷ്യൽ ടോർക്കും റെഡ് ആസ്വാദ്യകരമാക്കുന്നു. ആറു സ്പീഡ് ട്രാൻസ്മിഷന്റെ മാറ്റങ്ങൾ വളരെ ലളിതം. സ്ലിപ്പർ ക്ലച്ചാണ്.

ducati-diavel-test-ride-7 RS Gopan

‍അർബൻ, ടൂറിങ്, സ്പോർട്ട് എന്നിങ്ങനെ മൂന്നു റൈ‍ഡ് മോഡുകളിൽ ഡയവലിലെ റൈഡ് ആസ്വദിക്കാം. അർബൻ മോഡിൽ പവർ 100 ബിഎച്ച്പിയായി നിയന്ത്രിച്ചിരിക്കുന്നു, ടൂറിങ് മോഡിൽ ലീനിയറായ പവർ ഡെലിവറിയാണ് കാഴ്ചവ‌യ്ക്കുന്നത്. സ്പോർട്ട് മോഡിൽ മുഴുവൻ കരുത്തും ഡയവൽ പുറത്തെടുക്കും. മണിക്കൂറിൽ 257 കിലോമീറ്ററാണ് കൂടിയ വഗേം. നാല് പിസ്റ്റൺ കാലിപ്പറോടുകൂടിയ 320 എംഎമ്മിന്റെ ഇരട്ട ഡിസ്ക്ക് ബ്രേക്കാണ് മുന്നിൽ. പിന്നിൽ രണ്ടു പിസ്റ്റൺ കാലിപ്പറോടു കൂടിയ 265 എംഎമ്മിന്റെ ഒറ്റ ഡിസ്ക്കും. ഡിസ്ക് ബ്രക്കേുകൾക്കൊപ്പം എബിഎസും, ഡ്യുക്കാറ്റി ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഈ കൂറ്റനെ വരുതിയിൽ നിർത്താൻ നൽകിയിട്ടുണ്ട്. നനവുള്ള പ്രതലത്തിൽ പോലും മികച്ച ഗ്രിപ്പു നൽകുന്ന പിരലി ടയറുകളാണ് മുന്നിലും പിന്നിലും. കോർണറിങ്ങിലെ പിടുത്തം അതിഗംഭീരം. തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്ന സാക്സിന്റെ മോണോ സസ്പെൻഷനാണ് പിന്നിൽ. മുന്നിൽ ബലിഷ്ഠമായ യുഎസ്ഡി ഫോർക്കുകളും.

ടെസ്‌റ്റെഴ്‌സ്‍ നോട്ട്

ducati-diavel-test-ride RS Gopan

മാരക ലുക്കും, കിടിലൻ പവർ ഡെലിവറിയും കൈകാര്യം ചെയ്യാനുള്ള എളുപ്പവുമാണ് ഡയവലിന്റെ ഹൈലറ്റ്.