ഷ്രോപ്ഷയറിൽ സമീക്ഷയുടെ 33-ാമത് യൂണിറ്റ് പ്രവർത്തനം തുടങ്ങി. പുതിയ യൂണിറ്റിന്‍റെ ഉദ്ഘാടനം നാഷനൽ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി നിർവഹിച്ചു.

ഷ്രോപ്ഷയറിൽ സമീക്ഷയുടെ 33-ാമത് യൂണിറ്റ് പ്രവർത്തനം തുടങ്ങി. പുതിയ യൂണിറ്റിന്‍റെ ഉദ്ഘാടനം നാഷനൽ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി നിർവഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷ്രോപ്ഷയറിൽ സമീക്ഷയുടെ 33-ാമത് യൂണിറ്റ് പ്രവർത്തനം തുടങ്ങി. പുതിയ യൂണിറ്റിന്‍റെ ഉദ്ഘാടനം നാഷനൽ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി നിർവഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷ്രോപ്ഷയർ∙ ഷ്രോപ്ഷയറിൽ സമീക്ഷയുടെ 33-ാമത് യൂണിറ്റ് പ്രവർത്തനം തുടങ്ങി. പുതിയ യൂണിറ്റിന്‍റെ ഉദ്ഘാടനം നാഷനൽ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി നിർവഹിച്ചു. ഇനി ഷ്രോപ്ഷയർ മേഖലയിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ സമീക്ഷയുണ്ടാകും. സമീക്ഷയുമായി യോജിച്ച് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

പുതിയ യൂണിറ്റിന്‍റെ പ്രസിഡന്‍റായി അഖില്‍ ശശിയേയും സെക്രട്ടറിയായി ജോബി ജോസിനേയും തിരഞ്ഞെടുത്തു. അലക്സ് റോയ് വൈസ് പ്രസിഡന്‍റും സജികുമാർ ഗോപിനാഥൻ ജോയിന്‍റ് സെക്രട്ടറിയുമാണ്. ജെറിൻ തോമസാണ് ട്രഷറർ. സിറാജ് മെയ്തീൻ, അനിത രാജേഷ്, ജുബിൻ ജോസഫ്, ശ്വേത, സജി ജോർജ് എന്നിവർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളാണ്. പുതിയ ഭാരവാഹികളെല്ലാം നാട്ടിൽ സിപിഎം/ഡിവൈഎഫ്ഐ സജീവ പ്രവർത്തകരായിരുന്നു. കോട്ടയം കുറുമള്ളൂർ സ്വദേശിയായ ജോബി ജോസ് സിപിഎം കാണാക്കാരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ബാലസംഘം ജില്ലാ രക്ഷാധികാരിയായും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഖിൽ ശശി ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗമായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് സജികുമാർ ഗോപിനാഥൻ. സിപിഎം വക്കം ലോക്കൽ കമ്മിറ്റി അംഗമായും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. എസ് എഫ് ഐയുടെ സജീവ പ്രവർത്തകനായിരുന്നു അലക്സ് റോയ്. എറണാകുളം കോലഞ്ചേരി സ്വദേശിയായ സിറാജ് മൈതീൻ സിപിഎം കുമ്മനോട് ബ്രാഞ്ച് മെമ്പറാണ്. ജൂബിൻ ജോസഫ് ഇടുക്കി നെടുങ്കടം ലോക്കൽ കമ്മിറ്റി അംഗമാണ്. എറണാകുളത്ത് നിന്നുള്ള സജി ജോർജ്  സജീവ സിഐടിയു പ്രവർത്തകനായിരുന്നു.

ADVERTISEMENT

യൂണിറ്റ് രൂപീകരണ യോഗത്തില്‍ നാഷനൽ സെക്രട്ടറിയേറ്റ് അംഗം ഉണ്ണികൃഷ്ണൻ ബാലൻ അധ്യക്ഷത വഹിച്ചു. നാഷനൽ വൈസ് പ്രസിഡന്‍റ് ഭാസ്കരൻ പുരയിലാണ് പാനല്‍ അവതരിപ്പിച്ചത്. നാഷനൽ പ്രസിഡന്‍റ് ശ്രീകുമാർ ഉള്ളാപ്പള്ളില്‍, ട്രഷറർ രാജി ഷാജി, സെക്രട്ടറിയേറ്റ് അംഗം അഡ്വ. ദിലീപ് കുമാർ, നാഷനൽ കമ്മിറ്റി അംഗങ്ങളായ പ്രവീൺ രാമചന്ദ്രൻ, ഗ്ലീറ്റർ, അരവിന്ദ് സതീശ്, ബൈജു പി കെ  എന്നിവർ ആശംസ അറിയിച്ചു.

ഏഴ് വർഷം മുൻപാണ് യുകെയില്‍ സമീക്ഷ പ്രവർത്തനം തുടങ്ങിയത്. ഇടത് രാഷ്ട്രീയത്തോട് താല്‍പര്യമുള്ള  മലയാളികളുടെ കൂട്ടായ്മയായിരുന്നു ലക്ഷ്യം. കുറഞ്ഞ കാലം കൊണ്ട് നിരവധി പേരാണ് സമീക്ഷക്കൊപ്പം ചേർന്നത്. ഇന്ന് യുകെയിലെ പ്രധാന നഗരങ്ങളിലെല്ലാം സമീക്ഷയുടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.
വാർത്ത ∙ ഉണ്ണികൃഷ്ണൻ ബാലൻ

English Summary:

Sameeksha UK 33rd unit in Shropshire

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT