യുഎഇ സ്റ്റുഡന്‍റ് വീസ: ഗോൾഡൻ വീസ എങ്ങനെ, ചെലവ് എത്ര, കുടുംബങ്ങളെ സ്പോണ്സർ ചെയ്യാമോ? – അറിയേണ്ടതെല്ലാം
ജോലിക്ക് വേണ്ടി മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിനായും യുഎഇയിലേക്ക് പറക്കാം. പുതിയ അധ്യയന വർഷത്തിലേക്ക് റജിസ്ട്രർ ചെയ്ത വിദ്യാർഥികള്‍ക്കായിട്ടുള്ള വീസ നടപടിക്രമങ്ങൾ യുഎഇ ഡിജിറ്റൽ ഗവൺമെന്‍റ് വ്യക്തത വരുത്തിയിരിക്കുകയാണ്.
ജോലിക്ക് വേണ്ടി മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിനായും യുഎഇയിലേക്ക് പറക്കാം. പുതിയ അധ്യയന വർഷത്തിലേക്ക് റജിസ്ട്രർ ചെയ്ത വിദ്യാർഥികള്‍ക്കായിട്ടുള്ള വീസ നടപടിക്രമങ്ങൾ യുഎഇ ഡിജിറ്റൽ ഗവൺമെന്‍റ് വ്യക്തത വരുത്തിയിരിക്കുകയാണ്.
ജോലിക്ക് വേണ്ടി മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിനായും യുഎഇയിലേക്ക് പറക്കാം. പുതിയ അധ്യയന വർഷത്തിലേക്ക് റജിസ്ട്രർ ചെയ്ത വിദ്യാർഥികള്‍ക്കായിട്ടുള്ള വീസ നടപടിക്രമങ്ങൾ യുഎഇ ഡിജിറ്റൽ ഗവൺമെന്‍റ് വ്യക്തത വരുത്തിയിരിക്കുകയാണ്.
ജോലിക്ക് വേണ്ടി മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിനായും യുഎഇയിലേക്ക് പറക്കാം. പുതിയ അധ്യയന വർഷത്തിലേക്ക് റജിസ്ട്രർ ചെയ്ത വിദ്യാർഥികള്‍ക്കായിട്ടുള്ള വീസ നടപടിക്രമങ്ങൾ യുഎഇ ഡിജിറ്റൽ ഗവൺമെന്‍റ് വ്യക്തത വരുത്തിയിരിക്കുകയാണ്. സ്റ്റുഡന്‍റ് വീസയും ഗോൾഡൻ വീസയും ലഭിക്കാനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും വിശദീകരിച്ച പുതിയ റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.
∙ വിദ്യാർഥി വീസയ്ക്കുള്ള അർഹത
രാജ്യത്തെ അംഗീകൃത സർവകലാശാലകളിലോ കോളേജുകളിലോ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് യുഎഇ സ്റ്റുഡന്‍റ് വീസയ്ക്ക് അപേക്ഷിക്കാം. വിദ്യാർഥികൾക്കൊപ്പം യുഎഇയിൽ താമസിക്കുന്ന മാതാപിതാക്കളുടെ കുട്ടികൾക്കും ഈ വീസ ലഭിക്കും. ഒരു വർഷത്തെ കാലാവധിയുള്ളതാണ് സ്റ്റുഡന്‍റ് വീസ. വീസ കാലാവധി കഴിയുന്നതിന് മുമ്പ് പുതുക്കുന്നതിനും വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സ്ഥാപനത്തില്‍ നിന്നും പഠനകോഴ്സുകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയാല്‍ വീസ പുതുക്കാം. സർവ്വകലാശാലകളിലെ സ്റ്റുഡന്‍റ് അഫയേഴ്സ് ഓഫിസുകളാണ് ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ ക്രോഡീകരിക്കുന്നത്. ഓരോ എമിറേറ്റിലേയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മന്ത്രാലയങ്ങളാണ് സ്റ്റുഡന്‍റ് വീസ സംബന്ധിച്ച അന്തിമ അനുമതി നല്‍കുന്നത്.
∙ രേഖകളും കുടുംബ സ്പോൺസർഷിപ്പും
എത്ര കാലത്തേക്കാണ് പഠനമെന്ന് വ്യക്തമാക്കുന്ന സർവ്വകലാശാലയോ വിദ്യാഭ്യാസ സ്ഥാപനമോ സാക്ഷ്യപ്പെടുത്തിയ രേഖകളും വിദ്യാർഥി വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ആവശ്യമാണ്. താമസ വീസയ്ക്ക് ആവശ്യമായ പൊതുവായ വ്യവസ്ഥകളും സ്റ്റുഡന്‍റ് വീസയ്ക്ക് ബാധകമാണ്.
കുടുംബ സ്പോൺസർഷിപ്പ്:
വിദേശ സർവ്വകലാശാല വിദ്യാർഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി അവരുടെ കുടുംബങ്ങളെ സ്പോൺസർ ചെയ്യാൻ സാധിക്കും. കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കാൻ കഴിയുമെന്ന് വിദ്യാർഥി തെളിയിക്കണം. വിദ്യാർഥിക്കും കുടുംബത്തിനും താമസിക്കാൻ അനുയോജ്യമായ താമസസൗകര്യം ഉണ്ടായിരിക്കണം. പ്രവാസികൾക്ക് 25 വയസ്സിന് താഴെയുള്ള ആൺമക്കളെ സ്പോൺസർ ചെയ്യാം. 25 വയസ്സിന് മുകളിലുള്ളവർ പഠനം തുടരുന്നുവെന്ന് തെളിയിച്ചാൽ അതേ വീസയിൽ തുടരാം. പെൺമക്കളെ വിവാഹം വരെ മാതാപിതാക്കൾക്ക് സ്പോൺസർ ചെയ്യാവുന്നതാണ്.
∙ വിദ്യാർഥികള്‍ക്ക് ഗോള്‍ഡന്‍ വീസ കിട്ടുമോ?
മികച്ച പഠന നേട്ടം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് യുഎഇ ഗോൾഡൻ വീസ ലഭിക്കും. ഹൈസ്കൂൾ, സർവ്വകലാശാല വിദ്യാഭ്യാസ കാലയളവിൽ മികവ് തെളിയിക്കുന്നവർക്ക് ഈ വീസയ്ക്ക് അപേക്ഷിക്കാം.
∙ ഹൈസ്കൂൾ വിദ്യാർഥികൾക്ക്:
ഉയർന്ന റാങ്കോ 95 ശതമാനത്തിൽ കൂടുതൽ മാർക്കോ നേടുന്ന വിദ്യാർഥികൾക്ക് അഞ്ച് വർഷത്തെ ഗോൾഡൻ വീസ ലഭിക്കും.
യുഎഇയിലെ അംഗീകൃത സർവ്വകലാശാലയിൽ പഠനം തുടരുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ശുപാർശ കത്ത് ലഭിച്ചാൽ വീസ പുതുക്കാനും സാധിക്കും.
∙ സർവ്വകലാശാല വിദ്യാർഥികൾക്ക്:
മികച്ച ഗ്രേഡും പഠന നിലവാരവും പുലർത്തുന്നവർക്ക് 10 വർഷത്തെ ഗോൾഡൻ വീസ ലഭിക്കും. യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ എ അല്ലെങ്കിൽ ബി ഗ്രൂപ്പിൽ ഉൾപ്പെടുന്ന സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ അവസരം. സർവ്വകലാശാലയിൽ നിന്നുള്ള ശുപാർശ കത്തില്‍ വിദ്യാർഥിയുടെ പഠന നിലവാരം എ കാറ്റഗറിയിലുളള സർവ്വകലാശാലകളില്‍ നിന്ന് ഗ്രേഡ് പോയിന്‍റ് ശരാശരി (ക്യുമുലേറ്റീവ് ജിപിഎ) 3.5 അല്ലെങ്കില്‍ ബി കാറ്റഗറിയിലുളള സർവ്വകലാശാലകളില്‍ നിന്നു ഗ്രേഡ് പോയിന്‍റ് ശരാശരി (ക്യുമുലേറ്റീവ് ജിപിഎ) 3.8 ആയിരിക്കണമെന്നും നിബന്ധനയുണ്ട്. അപേക്ഷകന്‍ ബിരുദ പഠനം പൂർത്തിയാക്കി രണ്ടു വർഷത്തിലധികമായിരിക്കരുത് എന്നും നിർദ്ദേശമുണ്ട്.
∙ സമയപരിധിയും അപേക്ഷയും
സാധാരണഗതിയിൽ, യുഎഇയിലെ സ്റ്റുഡന്‍റ് വീസ ലഭിക്കാൻ 15 മുതൽ 20 ദിവസം വരെ സമയമെടുക്കും. എന്നാൽ വേഗത്തിൽ വീസ ആവശ്യമുള്ള വിദ്യാർഥികൾക്ക് 10 ദിവസത്തിനുള്ളിൽ വീസ ലഭിക്കുന്നതിനുള്ള ഓപ്ഷനും ഉണ്ട്.പഠനം ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ മാസം മുൻപ് എങ്കിലും വിദ്യാർഥികൾ വീസ നടപടിക്രമങ്ങൾ ആരംഭിക്കണം. നിലവിലുള്ള വീസയുടെ കാലാവധി അവസാനിക്കുന്നതിന് ഒരു മാസം മുൻപ് വീസ പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം.
∙ സ്റ്റുഡന്‍റ് വീസയില്‍ ജോലി ചെയ്യാമോ?
സ്റ്റുഡന്‍റ് വീസയില്‍ ജോലി ചെയ്യാനുളള അനുമതി അടുത്തിടെയാണ് യുഎഇ നടപ്പിലാക്കിയത്. സർവ്വകലാശാല അനുമതിയോടെ ക്യാംപസിലും ഓഫ് ക്യാംപസിലും ജോലി ചെയ്യുന്നതിനു തടസ്സമില്ല. സർവ്വകലാശാല സ്‌പോൺസർഷിപ്പ് ഉണ്ടെങ്കിൽ, വിദ്യാർഥികൾക്ക് യുഎഇയിൽ പാർട്ട് ടൈം ജോലി ചെയ്യാനുള്ള അനുമതി തേടി തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാം. സ്റ്റുഡന്‍റ് വീസയില്‍ മുഴുവന്‍ സമയ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്.
∙ ചെലവ് എത്ര?
സ്റ്റുഡന്‍റ് വീസക്ക് ഏകദേശം 2500 ദിർഹമാണു ചെലവുവരുന്നത്. സുരക്ഷിത നിക്ഷേപം (ആവശ്യമെങ്കില്‍), വിവർത്തന നിയമ കാര്യങ്ങള്‍ക്കുളള ഫീസ് (ആവശ്യമെങ്കില്‍), ഫയല്‍ തുറക്കാനുളള ചെലവ് (ആവശ്യമെങ്കില്‍) എന്നിവ കൂടാതെയാണിത്. മാത്രമല്ല, ബാധകമെങ്കില്‍ 500 ദിർഹത്തിന്‍റെ അധിക ഫീസുകൂടി നല്കേണ്ടതായി വരും.