സ്വകാര്യ ആശുപത്രികളിൽ 425 സ്വദേശികൾക്ക് നിയമനം
ദുബായ് ∙ സ്വദേശിവൽക്കരണ നടപടികളുടെ ഭാഗമായി രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ 425 ഇമറാത്തികൾക്ക് നിയമനം ലഭിച്ചതായി മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.മൊത്തം 1600 പേർക്ക് നിയമനം നൽകാനാണ് ശ്രമിക്കുന്നത്. നിയമനങ്ങൾക്കു സ്വദേശികളെ പരിശീലിപ്പിക്കുന്നതിനു രൂപീകരിച്ച നാഫിസ് വഴി സ്വദേശി

ദുബായ് ∙ സ്വദേശിവൽക്കരണ നടപടികളുടെ ഭാഗമായി രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ 425 ഇമറാത്തികൾക്ക് നിയമനം ലഭിച്ചതായി മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. മൊത്തം 1600 പേർക്ക് നിയമനം നൽകാനാണ് ശ്രമിക്കുന്നത്. നിയമനങ്ങൾക്കു സ്വദേശികളെ പരിശീലിപ്പിക്കുന്നതിനു രൂപീകരിച്ച നാഫിസ് വഴി സ്വദേശി വിദ്യാർഥികളെ നിയമിക്കുന്നതിനുള്ള നടപടികളും മന്ത്രാലയം ആരംഭിച്ചു.
നിയമനം ലഭിക്കുന്ന വിദ്യാർഥിക്ക് ഏറ്റവും കുറഞ്ഞത് 4000 ദിർഹം ശമ്പളം നൽകണം. വേജ് പ്രൊട്ടക്‌ഷൻ സംവിധാനം വഴിയാണ് ശമ്പളം നൽകേണ്ടത്. വിദ്യാർഥികളായ സ്വദേശികളെ ജോലിക്കു നിയമിക്കുന്ന കമ്പനികളെ സ്വദേശിവൽക്കരണം നടപ്പാക്കുന്ന കമ്പനികളുടെ പട്ടികയിൽ ഉൾപ്പെടുത്തും. പഠിക്കുന്ന സമയത്തു ജോലി ചെയ്യുന്ന കുട്ടികൾക്ക് നാഫിസ് വഴി സാമ്പത്തിക സഹായം നൽകും. സ്വദേശികളുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിൽ മന്ത്രാലയവും നാഫിസും സ്വകാര്യ മേഖലയും കൈകോർത്തു പ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മെഡിക്ലിനിക് ഹോസ്പ്പിറ്റൽസ് ആൻഡ് ക്ലിനിക്സ്, എൻഎംസി റോയൽ ഹോസ്പ്പിറ്റൽസ്, ബുർജീൽ ഹോസ്പ്പിറ്റൽസ്, ഹെൽത്ത് ആൻഡ് മെഡിക്കൽ സർവീസസ് ഗ്രൂപ്പ്, ഇന്റർനാഷനൽ മോഡേൺ ഹോസ്പ്പിറ്റൽ എന്നിവരാണ് സ്വദേശി വിദ്യാർഥികൾക്ക് ജോലി നൽകുന്നതിനുള്ള കരാറിൽ ഒപ്പുവച്ചത്.