പാട്ട് ഹൃദയത്തിൽ തൊടുന്നത് സംഗീതം ചേരുമ്പോൾ: ഇ. ജയകൃഷ്ണൻ
അബുദാബി ∙ വൈവിധ്യമാർന്ന താളങ്ങൾകൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രങ്ങളെന്ന് നിരൂപകൻ ഇ.ജയകൃഷ്ണൻ.
അബുദാബി ∙ വൈവിധ്യമാർന്ന താളങ്ങൾകൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രങ്ങളെന്ന് നിരൂപകൻ ഇ.ജയകൃഷ്ണൻ.
അബുദാബി ∙ വൈവിധ്യമാർന്ന താളങ്ങൾകൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രങ്ങളെന്ന് നിരൂപകൻ ഇ.ജയകൃഷ്ണൻ.
അബുദാബി ∙ വൈവിധ്യമാർന്ന താളങ്ങൾകൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രങ്ങളെന്ന് നിരൂപകൻ ഇ. ജയകൃഷ്ണൻ. എഴുതപ്പെട്ട 4 വരികൾ വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന ആനന്ദത്തെക്കാൾ ഹൃദയത്തിൽ തൊടുന്നത് അതിൽ സംഗീത സംവിധായകന്റെ മാസ്മരിക സംഗീതം ചേരുമ്പോഴാണെന്നും പറഞ്ഞു. ശക്‌തി തിയറ്റേഴ്സ് അബുദാബി സംഘടിപ്പിച്ച പാട്ടിന്റെ വഴികളിലൂടെ എന്ന പരിപാടി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കാതിൽ തേന്മഴയായ് പെയ്തിറങ്ങിയ ഗാനങ്ങൾ കോർത്തിണക്കി പാട്ടുപാടിയും രചയിതാവിനെയും സംഗീത സംവിധായകനെയും ഗായകനെയും അഭിനേതാക്കളെയും സ്മരിച്ചും നടത്തിയ പാട്ടിന്റെ വഴി കാണികൾക്ക് അവിസ്മരണീയ അനുഭവമായി. അകമ്പടിയായി മുസ്‌തഫ പാടൂർ (വയലിൻ), സുരേന്ദ്രൻ ചാലിശ്ശേരി (തബല), ബാബു എം. കുമാരനല്ലൂർ (കീ ബോർഡ്) എന്നിവരുമുണ്ടായിരുന്നു.
ശക്തി തിയറ്റേഴ്സ് അബുദാബി പ്രസിഡന്റ് കെ.വി. ബഷീർ, കലാവിഭാഗം സെക്രട്ടറി അജിൻ പോത്തേര, ജനറൽ സെക്രട്ടറി എൽ. സിയാദ് അസി. കലാവിഭാഗം സെക്രട്ടറി സൈനു എന്നിവർ പ്രസംഗിച്ചു.