യാത്ര മുകളിലേയ്ക്കെങ്കിൽ ദാ ഈ പൊന്നു പോലെ വേണം. എന്തൊരു പോക്കാണിത്. ഓരോ ദിവസവും ഓരോ റെക്കോർഡ്.

യാത്ര മുകളിലേയ്ക്കെങ്കിൽ ദാ ഈ പൊന്നു പോലെ വേണം. എന്തൊരു പോക്കാണിത്. ഓരോ ദിവസവും ഓരോ റെക്കോർഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്ര മുകളിലേയ്ക്കെങ്കിൽ ദാ ഈ പൊന്നു പോലെ വേണം. എന്തൊരു പോക്കാണിത്. ഓരോ ദിവസവും ഓരോ റെക്കോർഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്ര മുകളിലേയ്ക്കെങ്കിൽ ദാ ഈ പൊന്നു പോലെ വേണം. എന്തൊരു പോക്കാണിത്. ഓരോ ദിവസവും ഓരോ റെക്കോർഡ്. ഒളിംപിക്സിൽ പോലും പിറന്നിട്ടുണ്ടാവില്ല ഇത്രയും റെക്കോർഡുകൾ. ഒരു ദിവസം റെക്കോർഡിടും പിറ്റേദിവസം അതേ റെക്കോർഡ് തിരുത്തും. വാർത്തകളിൽ സ്വർണ വിലയും റെക്കോർഡും ഏറക്കുറെ ക്ലീഷേ ആയി. ഇനി വില കുറഞ്ഞാൽ മാത്രമേ ഒരു ചേഞ്ച് ഉള്ളൂ. ചരിത്രവും സ്വർണവിലയും ഇപ്പോൾ ഏതാണ്ട് കൂടെപ്പിറപ്പുകളെ പോലെയായി. രണ്ടും ഇപ്പോൾ ഒരുമിച്ചാണ് പിറക്കുന്നത്. 

50 കൊല്ലം മുൻപ് ഒരു ഗ്രാം സ്വർണത്തിന് 63.25 രൂപയായിരുന്നു. ഇന്നത് 7000 കടന്നിരിക്കുന്നു. 111% വർധന. രണ്ടുവർഷം മുൻപ് ദുബായിൽ 188 ദിർഹമായിരുന്ന സ്വർണത്തിന് ഇന്നലത്തെ വില 304 ദിർഹം. രണ്ടു വർഷത്തെ വളർച്ച 62%. ഒരു ഗ്രാമിൽ കൂടിയത് 116 ദിർഹം. ബ്ലേഡിലും വട്ടിപ്പലിശയിലും കൊണ്ടിട്ട പണത്തിനു സ്വർണം വാങ്ങിയിരുന്നേൽ ഇന്ന് എത്രയാ ലാഭം. സ്വർണം വെറും ആഭരണം മാത്രമല്ല, നിക്ഷേപം കൂടിയാണെന്നു പണ്ടേ തിരിച്ചറിഞ്ഞവരാണ് നമ്മൾ. 

ADVERTISEMENT

അതുകൊണ്ടല്ലേ, നമ്മൾ ഏറ്റവും പ്രിയപ്പെട്ടവരെ എന്റെ പൊന്നേ, തങ്കമേ എന്നൊക്കെ വിളിക്കുന്നത്. പൊന്നു പോലെ നോക്കുമെന്നു പറഞ്ഞാൽ, അതിൽ എല്ലാം ഉണ്ട്. നാട്ടിലേക്കു പോകുമ്പോൾ ഒരു തരി പൊന്നെങ്കിലും കൂടെ കരുതാത്ത ഏതെങ്കിലും പ്രവാസിയുണ്ടാകുമോ? ഓരോ യാത്രയിലും കുറേശെ പൊന്നുമായി പോയി, അതു കൂട്ടിവച്ച്, അതിനെ ഒരു വലിയ നിക്ഷേപമാക്കിയവരും നമ്മുടെ കൂട്ടത്തിലുണ്ട്. 

ഇന്ത്യാ മഹാരാജ്യം, ഖജനാവിൽ സ്വരുക്കൂട്ടി വച്ചിരിക്കുന്ന ഡോളറിൽ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് പെട്രോളിനും സ്വർണത്തിനും വേണ്ടിയാണ്. കയ്യിലിരിക്കുന്ന ഡോളർ കൊടുത്ത് ഇങ്ങനെ പൊന്നു വാങ്ങണോ എന്ന് ഒരു ഘട്ടത്തിൽ സർക്കാർ ചിന്തിച്ചപ്പോഴാണ്, ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർന്നത്. എന്നിട്ടെന്തുണ്ടായി? സ്വർണത്തിന്റെ ഉപയോഗത്തിൽ തരിമ്പു പോലും കുറവുണ്ടായില്ല. സ്വർണം വാങ്ങിക്കൊണ്ടേയിരുന്നു. ഇതിനിടെ, കള്ളക്കടത്തു കൂടി എന്നുമാത്രം. സമാന്തര സമ്പദ് ഘടനയും കരുത്തു പ്രാപിച്ചു. 

ADVERTISEMENT

ഒടുവിൽ സ്വർണ ഇറക്കുമതി നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.  മൻമോഹൻ സിങ് ധനമന്ത്രിയായിരുന്നപ്പോൾ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 1 ശതമാനമായിരുന്നു എന്നറിയണം. ഉൽപാദനം കുറവും ആവശ്യം കൂടുതലുമായതാണ് സ്വർണത്തിന്റെ വിലയിങ്ങനെ കുതിക്കുന്നതിന് കാരണം.

സ്വർണ ഖനിയായി ഇന്ത്യൻ വീടുകൾ
വൻകിട രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരത്തിന്റെ എത്രയോ മടങ്ങാണ് ഇന്ത്യൻ വീടുകളിൽ ഇരിക്കുന്ന സ്വർണം. ഇന്ത്യൻ വീടുകളിലെ സ്വർണം മൊത്തം തൂക്കി നോക്കിയാൽ 50000 ടൺ വരുമെന്നാണ് ഏകദേശ കണക്ക്. രാജ്യത്തെ വൻകിട ക്ഷേത്രങ്ങളിലും പുരാവസ്തു ശേഖരത്തിലും അളന്നു തിട്ടപ്പെടുത്താത്ത സ്വർണത്തിന്റെ കണക്കു കൂട്ടാതെ ഉള്ളതാണിത്. ലോകത്തിലെ അതിസമ്പന്ന രാജ്യമായ അമേരിക്കയുടെ ദേശീയ ബാങ്കിലെ സ്വർണ ശേഖരം 8000 ടൺ മാത്രമാണെന്ന് അറിയുമ്പോഴാണ് നമ്മുടെ വീടുകളിലെ സ്വർണത്തിന്റെ തിളക്കം നമ്മൾ മനസിലാക്കുന്നത്. ഇന്ത്യൻ വീടുകളിലെ സ്വർണം പുറത്ത് എത്തിച്ചാൽ, ഒരു പക്ഷേ, ലോക വിപണിയിൽ സ്വർണ വില കുത്തനെ ഇടിയും. ഒരിക്കൽ അത്തരമൊരു ശ്രമം സർക്കാർ നടത്തിയിരുന്നു. സ്വർണ ബോണ്ട് ഇറക്കിയെങ്കിലും പരാജയപ്പെട്ടു.

ADVERTISEMENT

കാരണമെന്തെന്നോ, ഈ സ്വർണമെന്ന് പറയുന്നത്, ഇന്ത്യക്കാർക്കു വെറും ലോഹമല്ല, ആത്മാവും വികാരവുമൊക്കെയാണ്. അമ്മയുടെ സ്വർണം, മുത്തശ്ശിയുടെ സ്വർണം, ആദ്യം വാങ്ങിയ സ്വർണം, പരമ്പരാഗത സ്വർണം അങ്ങനെ പല സെന്റിമെന്റ്സും പറയാനുണ്ടാകും.

അങ്ങനെ സൂക്ഷിക്കുന്ന സ്വർണം ബോണ്ടാക്കണമെന്നൊക്കെ പറഞ്ഞാൽ ആരെങ്കിലും കേൾക്കുമോ? അതുകൊണ്ടു തന്നെ, കിളച്ചു മറിക്കാനാവാത്ത സ്വർണ ഖനിയായി ഇന്ത്യ തുടരും. നാട്ടിലേക്കുള്ള സ്വർണത്തിന്റെ ഒഴുക്കു തുടർന്നു കൊണ്ടേയിരിക്കും. അപ്പോൾ പിന്നെ വിലയുടെ കാര്യം – അത് മുകളിലേക്കു തന്നെ.

English Summary:

Dubai Gold Prices Hit New Record High - Karama Kathakal