ഇടതുപക്ഷം വലതുപക്ഷ വ്യതിയാനങ്ങളെ അതിജീവിക്കണം: ബിനോയ് വിശ്വം
ഇടതുപക്ഷം വലതുപക്ഷ വ്യതിയാനങ്ങളെ അതിജീവിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

റിയാദ് ∙ ഇടതുപക്ഷം വലതുപക്ഷ വ്യതിയാനങ്ങളെ അതിജീവിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദമാമിൽ നവയുഗം സാംസ്കാരികവേദിയുടെ 2025 ലെ അംഗത്വ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ ഇടതുപക്ഷമാക്കുന്ന മൂല്യങ്ങളുടെ തകർച്ച ഇല്ലാതാക്കാൻ ജാഗ്രത പാലിക്കേണ്ടത് എല്ലാ ഇടതുപക്ഷക്കാരുടെയും കടമയാണ്. മാറുന്ന കാലത്തിന്‍റെ പുഴുക്കുത്തുകൾ ചില ഇടതുപക്ഷ പ്രവർത്തിക്കുന്നവരെയും ബാധിക്കാറുണ്ട് എന്നത് ബോധ്യമുണ്ടെന്നും അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷനായിരുന്നു. സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി,നവയുഗം ജനറൽ സെക്രട്ടറി എംഎ വാഹിദ്, രക്ഷാധികാരി ഷാജി മതിലകം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബിനോയ് വിശ്വത്തിനും സത്യൻ മൊകേരിയ്ക്കും യോഗത്തിൽ നവയുഗത്തിന്‍റെ വിവിധ മേഖല കമ്മിറ്റികളും ബഹുജന സംഘടനകളെയും പ്രതിനിധീകരിച്ച് ഷിബു കുമാർ, മഞ്ജു മണിക്കുട്ടൻ, പ്രിജി കൊല്ലം, ഉണ്ണി മാധവം, നിസ്സാം കൊല്ലം, ബിജു വർക്കി, ശരണ്യ ഷിബു, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, ഷീബ സാജൻ, നന്ദകുമാർ, റിയാസ്, രാജൻ കായംകുളം എന്നിവർ ചേർന്ന് സ്വീകരണം നൽകി.