മികച്ച 100 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മദീനയും
ആഗോളതലത്തിൽ ഏറ്റവും മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇടം നേടി മദീന.
ആഗോളതലത്തിൽ ഏറ്റവും മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇടം നേടി മദീന.
ആഗോളതലത്തിൽ ഏറ്റവും മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇടം നേടി മദീന.
മദീന ∙ ആഗോളതലത്തിൽ ഏറ്റവും മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇടം നേടി മദീന. യൂറോമോണിറ്റർ ഇന്‍റർനാഷണലിന്‍റെ റിപ്പോർട്ട് അനുസരിച്ച് 2024ലെ മികച്ച 100 ലക്ഷ്യസ്ഥാന സൂചികയിൽ 88-ാം സ്ഥാനത്താണ് മദീന. സൗദി അറേബ്യയുടെ ടൂറിസം മേഖലയിൽ നഗരത്തെ മുൻനിരയിലെത്തിക്കുന്നതാണ് ഈ അംഗീകാരം. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ മദീനയുടെ ആകർഷണീയതയ്ക്ക് അടിവരയിടുന്നതാണ് പുതിയ സ്ഥാനം.
സൗദി നഗരങ്ങളിൽ ഒന്നാം സ്ഥാനവും ഗൾഫ് മേഖലയിൽ അഞ്ചാം സ്ഥാനവും അറബ് ലോകത്ത് ആറാമതും മധ്യപൗരസ്ത്യ ദേശത്ത് ഏഴാം സ്ഥാനവുമാണ് മദീനയ്ക്ക്. 55 സൂചകങ്ങൾ ഉൾക്കൊള്ളുന്ന ആറ് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്. ടൂറിസം അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള നഗരത്തിന്‍റെ സമഗ്രമായ സമീപനത്തെ ഈ അളവുകോലുകൾ എടുത്തുകാണിക്കുന്നു.
മദീനയുടെ ടൂറിസം മേഖലയേയും സന്ദർശക അനുഭവങ്ങളേയും മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരതയ്ക്ക് മുൻഗണന നൽകുന്നതിനുമുള്ള തന്ത്രപരമായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ അംഗീകാരം. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും രാജ്യത്തെ ഒരു ആഗോള ടൂറിസം ഹബ്ബായി സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള സൗദി അറേബ്യയുടെ അഭിലഷണീയമായ പരിഷ്കാര അജണ്ടയായ വിഷൻ 2030 ന്‍റെ വിശാലമായ ലക്ഷ്യങ്ങളുമായാണ് ഈ വികസനങ്ങൾ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും സുസ്ഥിര ടൂറിസം സമ്പ്രദായങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള മദീന മേഖല വികസന അതോറിറ്റിയുടെ സംരംഭങ്ങൾക്കും കൂടിയുള്ള അംഗീകാരമാണിത്.