യുഎഇയിൽ ജനുവരി മുതൽ 15% കോർപറേറ്റ് നികുതി
അബുദാബി ∙ വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് അടുത്തവർഷം ജനുവരി മുതൽ 15% നികുതി ഏർപ്പെടുത്തി യുഎഇ. ഡൊമസ്റ്റിക് മിനിമം ടോപ്-അപ് ടാക്സ് (ഡിഎംടിടി) എന്ന പേരിലാണ് പുതിയ നികുതി ഏർപ്പെടുത്തുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.

വൻകിട കമ്പനികൾ കുറഞ്ഞത് 15% നികുതി നൽകുന്നെന്ന് ഉറപ്പാക്കുന്നതിന് യുഎഇ ഉൾപ്പെടെ 136 രാജ്യങ്ങൾ ഒപ്പിട്ട ഓർഗനൈസേഷൻ ഫോർ ഇക്കോണമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റിന്റെ (ഒഇസിഡി) ആഗോള മിനിമം കോർപറേറ്റ് നികുതി കരാറിന്റെ ഭാഗമായാണിത്.നികുതി പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള 4 സാമ്പത്തിക വർഷങ്ങളിൽ 2 വർഷമെങ്കിലും 75 കോടി യൂറോ (79.35 കോടി ഡോളർ) അല്ലെങ്കിൽ അതിൽ കൂടുതലോ നേടിയ കമ്പനികൾക്കു നികുതി ബാധകമാണെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
യുഎഇ ഉൾപ്പെടെയുള്ള മധ്യപൂർവദേശ രാജ്യങ്ങൾ ബഹുരാഷ്ട്ര കമ്പനികളുടെ കേന്ദ്രമാണ്. യുഎഇ 9% കോർപറേറ്റ് നികുതി നടപ്പാക്കാൻ ആരംഭിച്ച് ഒരു വർഷത്തിനു ശേഷമാണ് പുതിയ ഭേദഗതി വരുന്നത്. 2026 മുതൽ നികുതി കാലയളവിലേക്ക് ബാധകമായ ഗവേഷണത്തിനും വികസനത്തിനും (ആർ ആൻഡ് ഡി) ഉൾപ്പെടെ ഒട്ടേറെ കോർപറേറ്റ് നികുതി ആനുകൂല്യങ്ങൾ അവതരിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
സാമ്പത്തിക മത്സരക്ഷമത ശക്തിപ്പെടുത്തുക, വ്യവസായം എളുപ്പമാക്കുക എന്നിവ വഴി വ്യാപാരത്തിന് അനുകൂലമായ അന്തരീക്ഷം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു. ചെലവ് അടിസ്ഥാനമാക്കിയുള്ള ഇൻസന്റീവിലൂടെ, യുഎഇയിലെ കമ്പനിയുടെ പ്രവർത്തനങ്ങളുടെ വലിപ്പത്തെയും വരുമാനത്തെയും ആശ്രയിച്ച് 30% മുതൽ 50% വരെ ടാക്സ് തിരിച്ചുനൽകുന്ന സംവിധാനമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. യുഎഇയിൽ വാർഷിക വരുമാനം 3.75 ലക്ഷം ദിർഹത്തിൽ (84.1 ലക്ഷം രൂപ) കൂടുതലുള്ള കമ്പനികൾക്കു നിലവിൽ 9% ആണ് കോർപറേറ്റ് നികുതി. എന്നാൽ പുതിയ നികുതി വൻകിട കമ്പനികൾക്കു മാത്രമേ ബാധകമാകൂ.