കമല ഹാരിസിന്റെ വിലക്കയറ്റ നിയന്ത്രണ പദ്ധതിക്ക് വിമർശനം
പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ ദിനം തന്നെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്ന കമല ഹാരിസിന്റെ വാഗ്ദാനത്തിന് വിമർശനം.
പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ ദിനം തന്നെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്ന കമല ഹാരിസിന്റെ വാഗ്ദാനത്തിന് വിമർശനം.
പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ ദിനം തന്നെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്ന കമല ഹാരിസിന്റെ വാഗ്ദാനത്തിന് വിമർശനം.
ഹൂസ്റ്റണ്‍ ∙ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ ദിനം തന്നെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്ന കമല ഹാരിസിന്റെ വാഗ്ദാനത്തിന് വിമർശനം. ഏകദേശം നാല് വര്‍ഷമായി നിലവിലെ ഭരണത്തിന്റെ ഭാഗമായ കമല ഹാരിസ് ഈ പ്രശ്നങ്ങൾ നേരത്തെ അഭിസംബോധന ചെയാതിരുന്നത് എന്തുകൊണ്ടെന്നാണ് വിമർശകരുടെ ചോദ്യം.
'ഞാന്‍ പ്രസിഡന്റായിരിക്കുമ്പോള്‍, വില കുറയ്ക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. നിയമവിരുദ്ധമായി വിലക്കയറ്റത്തില്‍ ഏര്‍പ്പെടുന്ന വന്‍കിട കോര്‍പ്പറേറ്റുകളെയും അന്യായമായി വാടക വർധിപ്പിക്കുന്ന കോര്‍പ്പറേറ്റ് ഭൂവുടമകളെയും ഞാന്‍ നേരിടും. തൊഴിലാളി കുടുംബങ്ങളുടെ ക്ഷേമം ആണ് ലക്ഷ്യം.'- എന്നായിരുന്നു കമല ഹാരിസ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചത്.
ആർ-ടെക്സസിലെ സെന്‍. ടെഡ് ക്രൂസ്, 'കഴിഞ്ഞ നാല് വര്‍ഷമായി നിങ്ങള്‍ എന്താണ് ചെയ്യുന്നത്?' എന്ന് ചൂണ്ടിക്കാണിച്ചു. മൂന്നര വർഷം മുൻപായിരുന്നു നിങ്ങളുടെ ആദ്യ ദിനമെന്നായിരുന്നു ട്രെന്‍ഡിങ് പൊളിറ്റിക്‌സിന്റെ സഹ ഉടമയായ കോളിന്‍ റഗിന്റെ വിമർശനം.
കണ്‍സര്‍വേറ്റീവ് എഴുത്തുകാരി ലിബി എമ്മണ്‍സ്, ഹാരിസിന്റെ വിലനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയെ വിമര്‍ശിച്ചു, 'കമലാ ഹാരിസ് സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ പ്രധാന മേഖലകളില്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. നികുതിയിളവുകള്‍ അവസാനിപ്പിക്കുന്നതു വഴി വന്‍കിട കോര്‍പ്പറേറ്റുകള്‍ രാജ്യത്ത് നിക്ഷേപങ്ങൾ നിർത്തലാക്കുമെന്നും പുതിയ ജോലികള്‍ വാഗ്ദാനം ചെയ്യാതാകുമെന്നും ലിബി എമ്മൺസ് പറയുന്നു.
കമലാ ഹാരിസിന്റെ പദ്ധതി ചെറുകിട ബിസിനസ്സുകളെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി വിര്‍ജീനിയ ക്രുത. നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഹാരിസ് ഭാഗികമായി ഉത്തരവാദിയാണെന്ന് കണ്‍സര്‍വേറ്റീവ് കമന്റേറ്റര്‍ പോള്‍ സിപുല പറഞ്ഞു.