ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിനുള്ള കമ്മിറ്റികൾ രൂപീകരിച്ചു
ഹൂസ്റ്റൺ ചാലഞ്ചേർസ് സംഘടിപ്പിക്കുന്ന 35-ാമത് ജിമ്മി ജോർജ് ടൂർണമെന്‍റ് ഗംഭീരമാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യയോഗം മിസോറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ വച്ച് ചേർന്നു.

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ചാലഞ്ചേർസ് സംഘടിപ്പിക്കുന്ന 35-ാമത് ജിമ്മി ജോർജ് ടൂർണമെന്‍റ് ഗംഭീരമാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യയോഗം മിസോറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ വച്ച് ചേർന്നു. ടൂർണമെന്‍റ് നടത്തിപ്പിന് നേതൃത്വം നൽകുന്നതിനായി ജോജി ജോസഫിനെ ജനറൽ കൺവീനറായും, വിനോദ് ജോസഫിനെ ജനറൽ കോർഡിനേറ്ററായും തിരഞ്ഞെടുത്തു. ടീം മാനേജർ ആയി ടോണി മങ്ങളിയേയും, ടീം കോച്ച് ആയി ജോസ് കുന്നത്തിനേയും, കാപ്റ്റനായി അലോഷി മാത്യുവിനേയും തിരഞ്ഞെടുത്തു.
ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റിൽ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി പന്ത്രണ്ടോളം ടീമുകളാണ് മത്സരിക്കുന്നത്. കൂടാതെ 45 വയസിന് മുകളിലുള്ളവർക്കായും, 18 വയസ്സിന് താഴെ പ്രായമുള്ളവർക്കായും പ്രത്യേക മത്സരവും ഉണ്ടായിരിക്കും. ഹൂസ്റ്റണോട് അടുത്ത് കിടക്കുന്ന ആൽവിൻ സിറ്റിയിലുള്ള 6 വോളിബോൾ കോർട്ടുകളുള്ള അപ്സെസഡ് സ്പോർട്സ് പ്ലെക്സിൽ വച്ച് അടുത്ത വർഷം മേയ് മാസം 24 - 25 തീയതികളിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഒരുക്കൾക്കായി 15 കമ്മിറ്റികള്‍ രൂപീകരിച്ചു.
മെമോറിയൽ ഡേ വീക്കെൻഡിൽ നടക്കുന്ന ഈ മത്സരങ്ങൾ കാണുന്നതിനും ആസ്വദിക്കുന്നതിനുമായി എല്ലാവരെയും ക്ഷണിക്കുന്നതായി ഹൂസ്റ്റൺ ചാലഞ്ചേർസ് ക്ലബ് സെക്രട്ടറി തോമസ് ജോർജ് പറഞ്ഞു.