'കയതേ' പ്രീമിയർ ഇന്ന് മിസിസാഗയിൽ
മിസിസാഗ ∙ കനേഡിയൻ പശ്ചാത്തലത്തിൽ ‘കനേഡിയൻ താളുകൾ’ നിർമിക്കുന്ന ഉദ്വേഗജനകമായ മലയാള ഹൃസ്വചിത്രം ‘കയതേ’യുടെ ആദ്യപ്രദർശനം ഇന്ന്.

മിസിസാഗ ∙ കനേഡിയൻ പശ്ചാത്തലത്തിൽ ‘കനേഡിയൻ താളുകൾ’ നിർമിക്കുന്ന ഉദ്വേഗജനകമായ മലയാള ഹൃസ്വചിത്രം ‘കയതേ’യുടെ ആദ്യപ്രദർശനം ഇന്ന്. മിസിസാഗയിലെ സെൻട്രൽ പാർക്ക് വേ സിനിമാസിൽ ഉച്ചയ്ക്ക് രണ്ടിനാണ് പ്രദർശനം.
വിൻസറിൽനിന്നു ദുരൂഹസാഹചര്യത്തിൽ കാണാതാകുന്ന പത്തു വയസ്സുകാരൻ ആര്യന്റെ തിരോധാനം അന്വേഷിക്കുന്ന മോഹൻ എന്ന വിമുക്തഭടന്റെ കഥയാണ്. 20 മിനിറ്റ് നീളുന്നതാണ് ഷോർട്ട്ഫിലിം.
സിദ്ധാർഥ് നായർ സംവിധാനവും കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തിൽ അനിൽ കുമാറും കരീം ബങ്കയും അടക്കം മലയാളി താരങ്ങളും അഭിനേതാക്കളായുണ്ട്. മോഹൻലാൽ ചിത്രമായ കാണ്ഡഹാറിന്റെ പശ്ചാത്തല സംഗീതമൊരുക്കിയ റിയൽട്ടറായ വിവേക് മഹാദേവനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ക്യാമറ: ജിബിൻ ജോസഫ്. മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. വിവരങ്ങൾക്ക് ഡേവിസ് ഫെർണാണ്ടസുമായി ബന്ധപ്പെടണം. ഫോൺ: 647-980-9342.