'മിസോറി സിറ്റിയ്ക്കു മലയാളം അറിയാം'; അമേരിക്കയിലും വാർത്തയായി 'സോളോ'; സഞ്ചാരികൾക്ക് മികച്ച വഴികാട്ടിയെന്ന് മിസോറി സിറ്റി മേയർ
അമേരിക്കയിലും ഹിറ്റായി മനോരമ ബുക്ക്സ് പബ്ലിഷ് ചെയ്ത 'സോളോ'. മിസോറി നഗരത്തെക്കുറിച്ച് സോളോയിൽ പരാമർശിച്ച ഭാഗങ്ങളാണ് അവിടുത്തെ പ്രാദേശിക പത്രങ്ങൾ ഏറ്റെടുത്ത് വാർത്തയാക്കിയിരിക്കുന്നത്.
അമേരിക്കയിലും ഹിറ്റായി മനോരമ ബുക്ക്സ് പബ്ലിഷ് ചെയ്ത 'സോളോ'. മിസോറി നഗരത്തെക്കുറിച്ച് സോളോയിൽ പരാമർശിച്ച ഭാഗങ്ങളാണ് അവിടുത്തെ പ്രാദേശിക പത്രങ്ങൾ ഏറ്റെടുത്ത് വാർത്തയാക്കിയിരിക്കുന്നത്.
അമേരിക്കയിലും ഹിറ്റായി മനോരമ ബുക്ക്സ് പബ്ലിഷ് ചെയ്ത 'സോളോ'. മിസോറി നഗരത്തെക്കുറിച്ച് സോളോയിൽ പരാമർശിച്ച ഭാഗങ്ങളാണ് അവിടുത്തെ പ്രാദേശിക പത്രങ്ങൾ ഏറ്റെടുത്ത് വാർത്തയാക്കിയിരിക്കുന്നത്.
മിസോറിയിലെ പ്രാദേശിക പത്രങ്ങളിൽ സ്ഥാനം പിടിച്ച് മനോരമ ബുക്ക്സ് പബ്ലിഷ് ചെയ്ത 'സോളോ'. മിസോറി സിറ്റിയെക്കുറിച്ച് സോളോയിൽ പരാമർശിച്ച ഭാഗങ്ങളാണ് അവിടുത്തെ പ്രാദേശിക പത്രങ്ങൾ ഏറ്റെടുത്ത് വാർത്തയാക്കിയിരിക്കുന്നത്. മുൻനിര പ്രാദേശിക പത്രങ്ങളിലൊന്നായ ഫോർട്ട് ബെൻഡ് ഇൻഡിപെൻഡന്റിൽ പുസ്തകത്തിന്റെ കവർ ചിത്രവും മിസോറി സിറ്റിയുടെ മേയർ പുസ്തകത്തെക്കുറിച്ച് പറഞ്ഞ വിലയിരുത്തലുകളും ലേഖകനെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടെ വിശദമായാണ് വാർത്ത നൽകിയിരിക്കുന്നത്.
വലിയ പ്രാധാന്യത്തോടെ പ്രത്യേക അധ്യായമായി തന്നെ മിസോറി സിറ്റിയെക്കുറിച്ച് എഴുതിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് സിറ്റിയുടെ വളർച്ചയിലും വികസനത്തിലും ഭാഗഭാക്കായ മിസോറി സിറ്റി മേയർ റോബിന് ഇലക്കാട്ട് അഭിപ്രായപ്പെട്ടത്. മിസോറിയെന്ന നഗരം ചർച്ചാവിഷയമാകുകയും രാജ്യാന്തര തലത്തിലേക്ക് എഴുതപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ചാരികൾക്ക് മികച്ച വഴികാട്ടിയാണ് സോളോ എന്നാണ് പുസ്തകത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്. നഗരത്തിന്റെ വൈജാത്യത്തെക്കുറിച്ച് ചോദിച്ചാൽ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ വൈവിധ്യതയിലേക്ക് എത്തുമ്പോൾ മിസോറി നഗരം മുൻനിരയിൽ തന്നെയാണെന്നും അതാണ് തങ്ങളുടെ കരുത്തുമെന്നുമാണ് മേയർ പറയുന്നത്.
'മിസോറി സിറ്റിയ്ക്കു മലയാളം അറിയാം' എന്ന തലക്കെട്ടിലാണ് നഗരത്തെക്കുറിച്ചെഴുതിയ സോളോയിലെ അധ്യായം തുടങ്ങുന്നത്. മിസോറി സിറ്റി മേയർ കോട്ടയം സ്വദേശി മേയർ റോബിൻ ഇലക്കാട്ടിനെ അദ്ദേഹത്തിന്റെ ഓഫീസിൽപോയി സന്ദർശിക്കുന്നതും ഹൂസ്റ്റണിന്റെ ചരിത്രവും സാമൂഹിക ജീവിതവും രാഷ്ട്രീയവുമെല്ലാം അധ്യായത്തിൽ വിവരിക്കുന്നു. യൂറോപ്പിലും അമേരിക്കയിലും ഒറ്റയ്ക്ക് നടത്തിയ യാത്രകളിൽ നിന്നാണ് അവിടുത്തെ നഗരങ്ങളുടെ സൗന്ദര്യത്തെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും മേയറുടെ അടുത്ത സുഹൃത്ത് കൂടിയായ സന്തോഷ് ജോർജ് ജേക്കബ് യാത്രാവിവരണം 'സോളോ' എഴുതിയത്. അമേരിക്കയുടെ മൂന്നാമത് പ്രസിഡന്റായിരുന്ന തോമസ് ജഫേഴ്സണെക്കുറിച്ച് അധികമാരും കേൾക്കാത്ത കഥ ‘സോളോ’യിൽ പറയുന്നുണ്ട്.
ആരും ഇതുവരെ കാണാത്തയിടങ്ങളോ കാഴ്ചകളോ അല്ല ‘സോളോ’ എന്ന പുസ്തകത്തിലുള്ളത്. ചരിത്രത്തിലുള്ള താൽപര്യംകൊണ്ടും പത്രപ്രവർത്തകന്റെ സ്വതസിദ്ധമായ ഗവേഷണബുദ്ധികൊണ്ടും കണ്ടെത്തിയ ചില ചരിത്രവസ്തുതകൾ, കഥകൾ, ചെറുവിവരണങ്ങൾ, മൗലികമായ നിരീക്ഷണങ്ങൾ, രസകരമായ താരതമ്യങ്ങൾ എന്നിവയാണ് ‘സോളോ’യുടെ പ്രത്യേകത. മലയാളത്തിലാണ് പുസ്തകം എഴുതിയിരിക്കുന്നത്. മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്ററും മോട്ടറിങ് ജേണലിസ്റ്റുമാണ് സന്തോഷ് ജോർജ് ജേക്കബ്.
'സോളോ' ഓർഡർ ചെയ്യാനായി www.manoramabooks.com സന്ദർശിക്കുക. മലയാള മനോരമ യൂണിറ്റ് ഓഫീസുകൾ, മനോരമ ഏജന്റസ്, എന്നിവിടങ്ങളിലും 8281765432 നമ്പറിൽ വാട്സാപ്പ് വഴിയും ഓർഡർ ചെയ്യാവുന്നതാണ്. ആമസോണിലും പുസ്തകം ലഭ്യമാണ്.