Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസം തുടങ്ങുന്നത് വെള്ളത്തിൽ

namitha

രാവിലെ 6– 6.30ന് ഉണർന്നാലുടൻ രണ്ടോ മൂന്നോ ഗ്ലാസ് െവള്ളം കുടിച്ച ശേഷം ശ്വസന വ്യായാമങ്ങൾ െചയ്യും. അതിനു േശഷമേയുള്ളൂ െബഡ് േകാഫിയും പ്രഭാത ഭക്ഷണവും. ഷൂട്ടിങ് ഉള്ള ദിവസങ്ങളിൽ 5.30ന് എങ്കിലും ഉണരും. അപൂർവമായെങ്കിലും രാവിലെ ഒൻപതു വരെയാെക്ക കിടന്നുറങ്ങാറുണ്ട്.

മാനസിക സമ്മർദം ഉണ്ടാകാറുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ തരണം െചയ്യും?

അൽപസമയം പാട്ടുേകട്ടാൽ മാറുന്നതിൽ കവിഞ്ഞ െടൻഷനൊന്നുമില്ല. സിനിമയുമായി ബന്ധപ്പെട്ടു െടൻഷനുണ്ടായാൽ ‘സമ്മർദസംഹാരി’യാകുന്നതു ലാലങ്കിൾ (ലാൽ േജാസ്) ആണ്. എന്തും തുറന്നു സംസാരിക്കാവുന്ന കൂട്ടുകാരികൾ കൂടിയുള്ളപ്പോൾ െടൻഷൻ ഇല്ലേയില്ല.

വ്യായാമ ശീലങ്ങൾ, സൗന്ദര്യസംരക്ഷണ ടിപ് ?

ലഘു വ്യായാമങ്ങൾ മാത്രം. േനരത്തേ േയാഗാ െചയ്തിരുന്നു. ഭക്ഷണത്തിൽ എണ്ണയും െകാഴുപ്പും ഒഴിവാക്കും. ഉച്ചയ്ക്കു േചാറണ്ണുമെങ്കിലും അളവു കുറവാണ്. പഴങ്ങേളാടും പഴച്ചാറുകളോടും ഇത്തിരി ഇഷ്ടക്കൂടുതലുണ്ട്. ആപ്പിളും മാതളനാരങ്ങയും എത്ര കിട്ടുന്നോ, അത്രയും സന്തോഷം. ഒപ്പം, ഓറഞ്ച് ജ്യൂസും.

ധാരാളം െവള്ളം കുടിക്കും. ചർമം മൃദുവാകാൻ പഴച്ചാറുകൾ മുഖത്തു പുരട്ടാറുമുണ്ട്. അത്യാവശ്യമെങ്കിലല്ലാെത േമക്കപ്പ് ഉപേയാഗിക്കാറില്ല. പുറത്തുപോകുമ്പോൾ സൺസൺസ്ക്രീൻ മാത്രം.